ആരോ പണ്ട് പകുതിയെഴുതി
നിര്‍ത്തി വച്ച ഒരു കവിതയുടെ
ഏങ്ങല് കേട്ടാണ്
ഇന്നലെ ഞാന്‍ ഉണര്‍ന്നത്…..
ഒരു കടലാസ്സും പേനയുമെടുത്ത്
ഞാനതിന്റെ വിഷമം മാറ്റാന്‍ നോക്കി
കഴിഞ്ഞില്ല…..
അപൂര്ണ്ണതയില് നിറഞ്ഞു
നിന്നിരുന്ന ആ കവിതയുടെ ദുഃഖം
തന്നെയായിരുന്നു എന്റെതും
-മര്ത്ത്യന്-
‹ പൂക്കള്‍
മഞ്ഞ് ›
Categories: കവിത
Leave a Reply