Author Archives

Unknown's avatar

മര്‍ത്ത്യലോകം, അറിഞ്ഞവരും അറിയാത്തവരും അറിവുകെട്ടവരും അടങ്ങുന്ന മര്‍ത്ത്യന്റെ ലോകം. മര്‍ത്ത്യന്റെ യഥാര്‍ത്ഥ പേര് വിനോദ് നാരായണ്‍.. കവിതക്കും കഥക്കും ഇടയില്‍ എവിടെയോ അവനെ തന്നെ തിരഞ്ഞു നടക്കുന്ന ഒരു കോഴിക്കോട്ടുകാരന്‍… ബല്ലാത്ത പഹയന്‍ എന്നൊരു യൂറ്റിയൂബ് പരന്പരയും നടത്തിവരുന്നു… ഇഗ്ളീഷിലും എഴുതി വെറുപ്പിക്കാറുണ്ട്… 🙂 മൂന്ന് നാല് വര്‍ഷമേ മലയാളം പഠിച്ചിട്ടുള്ളു… അത് കൊണ്ട് അക്ഷരത്തെറ്റുകള്‍ പൊറുക്കണം. നാലു വര്‍ഷം മലയാളം പഠിച്ചിട്ട് ഇത്രയുമൊക്കെ വെറുപ്പിക്കുന്നുണ്ടല്ലോ എന്നത് തന്നെ ഭാഗ്യം

രണ്ടു വര്‍ഷം മുന്‍പാണ് തര്‍ജ്ജമയുടെ അസുഖം ബാധിച്ചത്. അത് കലശലായപ്പോള്‍ വൈദ്യനെ കാട്ടുന്നതിന് പകരം ചില ലോക കവികളുടെ കവിതകള്‍ തര്‍ജ്ജമ ചെയ്തു സ്വയം ചികിത്സിച്ചു.. അസുഖം മൂര്‍ഛിച്ചു.. ഇപ്പോള്‍ ഇടക്കിടക്ക് അതെഴുതി ശമനം വരുത്തും…

പിന്നെ ചെറുകഥകള്‍, സിനിമാ നിരൂപണം, അല്ലറ ചില്ലറ അങ്ങിനെ സമയം കിട്ടുന്പോള്‍ എഴുതുന്നു

  • എണ്ണയുണ്ടാവട്ടെ

    മരുഭൂമിയിലുള്ളവന്റെ വിയർപ്പൊഴുകി മണലിൽ വീഴുമ്പോൾ മണൽ കരയാറുണ്ടത്രെ… പക്ഷെ മണൽ കരയുന്നത് ആരും കാണാറില്ല… പിന്നീടൊരിക്കൽ ആരോ പറഞ്ഞു ഈ മണൽ കണ്ണീർ ഭൂമിയിലേക്ക്‌ താഴ്ന്നിറങ്ങി പോയിട്ടാണ് എണ്ണയുണ്ടാവുന്നത് എന്ന് എനിക്കറിയില്ല… പക്ഷെ എനിക്കാ ആശയം ഇഷ്ടപ്പെട്ടു അല്ലെങ്കിലും സത്യമല്ലല്ലൊ ആശയമാണല്ലോ പ്രധാനം മാത്രമല്ല മർത്ത്യൻ എന്നും ആശയങ്ങളുടെ അടിമയാണല്ലൊ ആശയങ്ങൾ അനാഥമാക്കുമ്പോൾ മാത്രമാണ് അവൻ… Read More ›

  • യാത്ര

    യാത്രക്കിടയിൽ പലയിടത്തായി പലതും വച്ച് മറന്നിട്ടുണ്ട്‌ അതിൽ ഓർമ്മിച്ചെടുക്കാൻ കഴിയാത്തവയാണ് മിക്കതും ഇനി ഓർമ്മ വന്നാലൊ നഷ്ടബോധത്തിന്റെ നീറ്റലാവും പിന്നെയുള്ള യാത്ര… -മർത്ത്യൻ-

  • സ്വപ്ന വിചാരണ

    ——————- ചോദ്യങ്ങൾക്കു മുൻപു തന്നെ അവർ പറഞ്ഞു… ഇവൻ ജനിക്കുന്നതിനു മുൻപേ ആത്മഹത്യക്ക് ശ്രമിച്ചവനാണ്… ഇവന്റെ ജനുസ്സിൽ ഒളിഞ്ഞു കിടപ്പുണ്ട് എല്ലാം കെടുത്താൻ തയ്യാറായി കിടക്കുന്ന ഒരു ഭൂതകാല ഭ്രൂണം…. ചികിത്സ വേണം അവർ പറഞ്ഞു കേസ് വ്യത്യസ്തമായതു കൊണ്ട് ഇവിടെ സ്വപ്നങ്ങളെയാണ് ചികിത്സിക്കണ്ടത് ഒരാൾ പറഞ്ഞു… അതെ സർപ്പങ്ങളെ കൊണ്ട് അവയെ കെട്ടി വരിഞ്ഞ്… Read More ›

  • ഒരു കൂട്ടിനായി ഇതാ വച്ചോളു..

    വൃത്തികെട്ട വരാന്തകളിൽ മഴ തകർത്തു പെയ്യുമ്പോൾ പലതും ഒലിച്ചു പോകും……. ചരടു പൊട്ടിച്ച് പട്ടം പറന്നുയരുമ്പോൾ ചുണ്ടിൽ വിടർന്ന ചിരിയും മെല്ലെ മാഞ്ഞില്ലാതാകും… ചെറുപ്പത്തിൽ കേട്ട കഥകൾ കൂട്ടിന് വന്ന് വാർധക്യവുമായി കിന്നാരം പറയുമ്പോൾ ഒറ്റപ്പെടലുകളും ഇല്ലാതാവാൻ മതി… എങ്കിലും നമ്പറുകളും ബന്ധങ്ങളും നഷ്ടപ്പെട്ട് ലോങ്ങ് ഡിസ്റ്റൻസ്‌ ബില്ലുകൾ കുറഞ്ഞില്ലാതാകുമ്പോൾ പ്രവാസിയുടെ യാത്ര അർത്ഥശൂന്യമായി വഴിമുട്ടി… Read More ›

  • ഓണപ്പൂക്കളുടെ പരാതി

    പണ്ട് ഓണത്തിന് പൂ പറിക്കാൻ ചെന്നപ്പോൾ വരുന്ന വിവരമറിഞ്ഞ് ഓടി മറയാറുള്ള പൂക്കളെല്ലാം ഇക്കുറി ഓർമ്മകളിൽ വന്ന് വിടർന്നു നിന്നു… ചോദിച്ചപ്പോൾ ചിരിച്ചും കൊണ്ട് പരാതി പറഞ്ഞു… അന്ന് ഒളിച്ചു കളിച്ചതിൽ പിന്നെ ഓർമ്മകളിൽ മാത്രമേ വിടരാൻ കഴിയാറുള്ളു… ഇപ്പോൾ പൂ പറിക്കാൻ പിള്ളേരെ കിട്ടാറില്ല ഭയക്കര ടിമാന്റാ… അങ്ങോട്ട്‌ തിരഞ്ഞു പോയാലും അവർക്കൊന്നും വേണ്ട…… Read More ›

  • ഓണം കെ ബാരെ മെ ഛെ വാക്യ ലിഖോ…

    ഇതെനിക്കറിയാം.. ഇക്കുറിയും ഇവൻ തന്നെ മല്ലു ലട്ക്കാ പേനയെടുത്ത് കസറി ഛെ എന്നാൽ ആറ്… അടിപൊളി… ഒന്ന് – ഓണം കേരൾ കാ മുഖ്യ ത്യോഹാർ ഹൈ രണ്ട് – ഓണം ശ്രാവണ്‍ മഹീനേ മെ ആത്താ ഹൈ മൂന്ന് – ഓണം രാജാ മഹാബലി കി പുണ്യ സ്മൃതി മെ മനാത്തെ ഹൈ നാല്… Read More ›

  • ഓനെ ഈ ഓണത്തിന് വേണം

    ചവുട്ടി താഴ്ത്തിയപ്പം ഓൻ പറഞ്ഞതാ കേരളക്കര മുഴുവൻ കേൾക്കെ “മാവേലി തമ്പായീ ഓണത്തിന് കാണാം ന്ന് ” ഓണം കൊറേ ആയി ഞാനിങ്ങനെ വര്ന്ന് ആ കുടുമ പിടിച്ച് രണ്ടെണ്ണം കൊട്ക്കാൻ.. പക്ഷെ പഹയൻ പോയ വഴി കണ്ടിട്ടില്ല ഏത് ഓണം കേറാ മൂലേലാണെങ്കിലും വേണ്ടില്ല…. മലയാളീസ്…. കണ്ടാൽ അറിയിക്കണം പ്രാവാസി മലയാളികളോടും കൂടീട്ടാ… യൂ.എസ്സിലോ,… Read More ›

  • മുട്ടി വിളിച്ചപ്പോൾ

    വാക്കുകൾ വാതിൽ മുട്ടി വിളിച്ചപ്പോഴെല്ലാം തുറന്നു കൊടുത്തിട്ടേ ഉള്ളു… എന്നും… പ്രത്യേകിച്ചും എനിക്ക് പരിചിതമല്ലാത്തവയ്ക്ക്…. -മർത്ത്യൻ-

  • കാഴ്ചകളുടെ ആയുസ്സ്

    മിഴി നനയുമ്പോൾ കാണുന്ന കാഴ്ചകൾക്ക് മങ്ങലുണ്ടാവുമെങ്കിലും ആയുസ്സ് കൂടുമത്രെ… അത് മനസ്സിലേക്ക് ആഴ്ന്നിറങ്ങി പറ്റി കിടക്കും എപ്പോഴെങ്കിലും സന്തോഷങ്ങളിൽ സ്വയം മറന്നു പോയാൽ പൊന്തി വരും ഒരു കൂസലില്ലാതെ വഴി മുടക്കി മുൻപിൽ വന്നു നിൽക്കും… -മർത്ത്യൻ-

  • കല്ലറ കൂട്ടം

    അസ്തമിച്ച സ്വപ്നങ്ങളുടെയെല്ലാം അടിവയറ്റിൽ ചില നഷ്ടപ്പെട്ട യാഥാർത്യങ്ങളുണ്ടാവാറില്ലേ സമയം നമുക്ക് വച്ച് നീട്ടിയിട്ടും നമ്മൾ കണ്ടില്ലെന്നു നടിച്ച ചിലത്… പിൽക്കാലത്ത് ഉറക്കം വരാത്ത രാത്രികളിൽ സ്വപ്നങ്ങളുടെ കല്ലറകൾക്ക് മുൻപിൽ പോയി നിൽക്കുമ്പോൾ അതേ യാഥാർത്യങ്ങളെ ശവമടക്കി തിരിച്ചു നടക്കുന്ന ചില മുഖങ്ങൾ കാണും പരിചിതങ്ങളായ മുഖങ്ങൾ പക്ഷെ നമ്മളെ നോക്കി ചിരിക്കാതെ പരിചയം നടിക്കാതെ നടന്നകലും…… Read More ›