ജാപ്പനീസ് കവി മിറ്റ്സുഹാരു കനേക്കൊയുടെ ‘ബാൾഡ്’ എന്ന കവിതയുടെ മലയാളം പരിഭാഷ.
ബാൾഡ്
——–
ഒരു സ്രാവിന്റെ ശരീരം പോലെ
കടലിന്റെ പ്രഭാതം
അതിന്റെ പുറം തൊലി നീക്കം ചെയ്യുന്നു
റോസ് സോപ്പിനെ കൊണ്ട്
ഒരിക്കൽ ദാസി സ്ത്രീകളുടെ അടി വസ്ത്രം അലക്കിയിരുന്ന
അഴുക്കു വെള്ളം.
– കടൽ
തേയ്മാനം സംഭവിച്ച് ഉരുണ്ടു പോയ ചിപ്പികൾ, നീണ്ട കട്ട പോലുള്ള കൈകൾ, നീണ്ട കട്ട പോലുള്ള കാലുകൾ, കണ്ണുകളും മൂക്കും ഒലിച്ചു പോയ മുഖങ്ങൾ, രൂപമില്ലാത്ത ഹൃദയങ്ങൾ.. എല്ലാം ഇപ്പോൾ അതിന്റെ ആഴത്തിൽ കിടക്കുന്നു
ഹാ! എത്ര ദൂരം, എത്ര ഒറ്റപ്പെട്ടു നില്ക്കുന്നു,
ഞരന്പുകൾ പാഴാക്കിയ വെള്ളം, എല്ലാം ഉപയോഗിച്ചു തീര്‍ന്നിരിക്കുന്നു.
രക്തമില്ലാത്ത കവിളുകളിൽ
മരണം കിതക്കുന്നു.
തീർച്ചയായും മനുഷ്യരാശിയുടെ തലയിൽ
ഇപ്പോൾ മുടിയൊന്നും ബാക്കിയില്ല.
വെള്ളത്തിന്റെ മൃദുവായ ചർമ്മത്തിൽ കുത്തിക്കൊണ്ട്,
പെട്ടന്നൊരു മൊട്ടുസൂചിയുടെ മുന പുറത്തേക്ക് വരുന്നു.
ഒരു മുങ്ങിക്കപ്പൽ.
ശ്വാസംമുട്ടല്‍ സഹിക്കവയ്യാതെ
അത് ആശ്വാസത്തോടെ മുകളിലേക്ക് വന്നിരിക്കുന്നു.
അതിന്റെ ഏറ്റവും ഉച്ചസ്ഥാനത്തേക്ക്, സമയം പാഴാക്കാതെ ലോകത്തിന്റെ
അവശേഷിക്കുന്ന നാഡികളെല്ലാം കൂട്ടംകൂടി വന്ന് കാതോർത്തു.
ഏഷ്യയും യൂറോപ്പും രണ്ടും
മൊട്ടത്തലകളായി എന്ന വാർത്ത കേൾക്കാൻ.
-മിറ്റ്സുഹാരു കനേക്കൊ-
(പരിഭാഷ – മർത്ത്യൻ)
ഏപ്രിലിൽ അമേരിക്കയിൽ ആഘോഷിക്കപ്പെടുന്ന വാർഷിക കവിതാ മാസം (National Poetry Month) ന്റെ ഭാഗമായി എല്ലാ ദിവസവും ഒരു കവിത പരിഭാഷപ്പെടുത്തുന്നു. മുപ്പത് ലോക കവികളുടെ കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ഈ പ്രൊജക്ടിൽ പന്ത്രണ്ടാമത്തേതാണിത്.
Categories: Malayalam translation, Uncategorized
Leave a Reply