ഫിയാറ്റ് – ബോറിസ് പാസ്‌തേർനാക്ക്

സോവിയറ്റ് റഷ്യൻ കവി ബോറിസ് പാസ്‌തേർനാക്കിൻറെ ‘ഫിയാറ്റ്’ എന്ന കവിതയുടെ മലയാളം പരിഭാഷ.

ഫിയാറ്റ്
——–
പ്രഭാതം മെഴുകുതിരികളെ അപ്രത്യക്ഷമാകുന്നു.
അത് ദ്രുതഗതിയിൽ ആളിക്കത്തി തീരുന്നു.
ഈ ഓർമ്മപ്പെടുത്തലോടെ ഞാൻ ഉള്ളിലേക്ക് ഇടിച്ചു കയറും.
ജീവിതം ഇത് പോലെ പുതുമയുള്ളതാവട്ടെ.

പ്രഭാതം ഇരുട്ടിലേക്ക് തൊടുത്തു വിട്ട വെടിയുണ്ടയാണ്‌.
ഒരു പൊട്ടിത്തെറി, പിന്നെ പുറത്തേക്ക് ചാടുന്ന
വെടിമരുന്നിന്റെ അവശിഷ്ടങ്ങളുടെ –
പറന്നു പോകുന്ന ജ്വലിക്കുന്ന ചെറിയ കഷ്ണങ്ങൾ.
ജീവിതം ഇത് പോലെ പുതുമയുള്ളതാവട്ടെ.

പുറത്തുള്ള മറ്റൊരു അതിഥി കാറ്റാണ്.
രാത്രിയത് നമ്മുടെയടുത്ത് കൂട്ടം കൂടിയിരിക്കും.
മഴപെയ്യുന്നു, തണുത്ത് വിറക്കുന്ന പ്രഭാതം.
ജീവിതം ഇത് പോലെ പുതുമയുള്ളതാവട്ടെ.

ഇത് വളരെ പരിഹാസ്യവും അബദ്ധവുമാണ്.
എന്തിനത് ഈ പ്രദേശത്തിന് കാവൽ നിന്നു?
‘പ്രവേശനമില്ല’ എന്ന ചിഹ്നം അത് കണ്ടില്ലേ?
ജീവിതം ഇത് പോലെ പുതുമയുള്ളതാവട്ടെ.

ഞാൻ നിന്റെ ലേലംവിളി ആ ചിഹ്നത്തിന്റെ മുൻപിൽ നടത്തും
ഒരു തൂവാല വീശിക്കൊണ്ട്
അപ്പോഴും നീ ഇരുട്ടിൽ തന്നെ വാഴുന്നുണ്ടാവും
തീ കേട്ടിട്ടുമുണ്ടാവില്ല….

-ബോറിസ് പാസ്‌തേർനാക്ക്-
(പരിഭാഷ മർത്ത്യൻ)
ഏപ്രിലിൽ അമേരിക്കയിൽ ആഘോഷിക്കപ്പെടുന്ന വാർഷിക കവിതാ മാസം (National Poetry Month) ന്റെ ഭാഗമായി എല്ലാ ദിവസവും ഒരു കവിത പരിഭാഷപ്പെടുത്തുന്നു. മുപ്പത് ലോക കവികളുടെ കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ഈ പ്രൊജക്ടിൽ പതിനൊന്നാമത്തേതാണിത്.Categories: Malayalam translation

Tags: , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: