ദി ഡെത്ത് ഓഫ് ഗ്രാൻഡ്ഫാദർ
(അലെക്സാണ്ടർ ബ്ലോക്ക്)
—————————–
നമ്മൾ കൂടെ കൂടെ ഉറക്കത്തിനും പിന്നെ ചിലപ്പോൾ മരണത്തിനുമായി കാത്തു നിൽക്കുന്നു
ആ സന്ദര്‍ഭങ്ങൾ വയസ്സു പോലെ തന്നെ പലപ്പോഴും ക്ഷീണിപ്പിക്കുന്നവയാണ്
പക്ഷെ പെട്ടന്ന് ജനലിൽ കൂടി ഉന്മേഷം നൽകുന്നൊരു ഇളങ്കറ്റു വന്ന്
ബൈബിളിന്റെ ഏടുകൾ തൊടുന്നു
എല്ലാവർക്കും അറിയുന്നൊരു കാര്യമുണ്ട്
മുടി മുഴുവൻ നരച്ച വയസ്സായൊരാൾ അവിടെ ചെല്ലുമെന്ന്
ഒറ്റക്ക് ദ്രുതഗതിയിലുള്ള ചുവടുകളും ഉല്ലസിതമായ കണ്ണുകളും കൊണ്ട്
അയാൾ നമ്മളോട് പുഞ്ചിരിച്ചിട്ട് കൈ കൊണ്ടു മാടി വിളിക്കും
എന്നിട്ട് നമുക്ക് നീങ്ങുവാനായി ഒരു ചലനരീതി സമ്മാനിച്ചിട്ട് തിരിച്ചു പോകും
എന്നിട്ട് പെട്ടന്ന് നമ്മൾ അയാളുടെ കാല്പാടുകൾ ശ്രദ്ധിക്കും
നമ്മുടെ മുൻപിൽ കിടന്നിരുന്ന ആളു തന്നെയാണ് അതെന്ന് തിരിച്ചറിയും
പിന്നെ ആനന്ദപാരവശ്യത്തോടെ തിരഞ്ഞു നോക്കി
എന്നെന്നേക്കുമായി കണ്ണടച്ച ആ മൃതശരീരത്തെ കെട്ടിപ്പിടിക്കുന്നു
ആത്മാവു പോയ വഴി അന്വേഷിക്കുക നമുക്കെല്ലാം നല്ലതാണ്
അതു പോകുന്പോൾ ഉണ്ടാകുന്ന ആഹ്ലാദം കണ്ടു പിടിക്കേണ്ടതുണ്ട്
സമയം വരുന്പോൾ അനുഗ്രഹീതമായി അനുസ്മരിക്കുകയും സ്നേഹിക്കുകയും വേണം
എന്നിട്ട് പുതിയൊരു ഗൃഹപ്രവേശം ആഘോഷിക്കണം
(വിവർത്തനം-മർത്ത്യൻ)
Categories: Malayalam translation, Uncategorized
Leave a Reply