റുമാനിയൻ ഫ്രഞ്ച് കവി ട്രിസ്റ്റാൻ സാരയുടെ ‘റ്റു മേക്ക് ഏ ഡാഡായിസ്റ് പോയം’ എന്ന കവിതയുടെ മലയാളം പരിഭാഷ. ട്രിസ്റ്റാൻ സാര യൂറോപ്പിലെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലേ ഡാഡായിസം മൂവ്മെന്റിൽ പ്രധാന പങ്ക് വഹിച്ചിരുന്നു.
റ്റു മേക്ക് ഏ ഡാഡായിസ്റ് പോയം
————————-
ഈ പത്രത്തിൽ നിന്നും നിങ്ങളുടെ കവിതക്ക് ആവശ്യമുള്ള വലിപ്പത്തിലുള്ളൊരു ലേഖനം തിരഞ്ഞെടുക്കുക
ഇനി ആ ലേഖനത്തിലുള്ള എല്ലാ വാക്കുകളും ഓരോന്നായി വെട്ടിയെടുക്കുക.
എന്നിട്ടവയെ എല്ലാം ഒരു സഞ്ചിയിലിടുക
ഇനി വെട്ടിയെടുത്ത വാക്കുകൾ ഒന്നിന് പുറകെ മറ്റൊന്നായി പുറത്തെടുക്കുക
ആ വാക്കുകൾ സഞ്ചിയിൽ നിന്നും പുറത്തു വന്ന അതെ ക്രമത്തിൽ സത്യസന്ധമായി പകർത്തിയെഴുതുക.
ആ കവിതക്ക് നിങ്ങളുമായി സാദൃശ്യമുണ്ടാകും.
അങ്ങിനെ നിങ്ങളിലെ കവിയുണ്ടാവുന്നു.
അപരിഷ്കൃതരും സംസ്കാരശൂന്യരുമായ ഒരു പറ്റത്തിന്റെയും അംഗീകാരമില്ലെങ്കിലും നിങ്ങൾ അനന്തമായ മൗലികത്വമുള്ള, മനം കവരുന്ന ഉണർവ്വുള്ള ഒരെഴുത്തുകാരനാണ്.
-ട്രിസ്റ്റാൻ സാരാ-
(പരിഭാഷ – മർത്ത്യൻ)
ഏപ്രിലിൽ അമേരിക്കയിൽ ആഘോഷിക്കപ്പെടുന്ന വാർഷിക കവിതാ മാസം (National Poetry Month) ന്റെ ഭാഗമായി എല്ലാ ദിവസവും ഒരു കവിത പരിഭാഷപ്പെടുത്തുന്നു. മുപ്പത് ലോക കവികളുടെ കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ഈ പ്രൊജക്ടിൽ പതിനാറാമത്തേതാണിത്.
Like this:
Like Loading...
Categories: Malayalam translation, Uncategorized
Tags: കവിത, ട്രിസ്റ്റാൻ സാരാ, Malayalam, Malayalam Translation
Leave a Reply