ശൂന്യമായ ജീവിതത്തിലേക്ക്
ഒരല്പം സ്നേഹമൊഴിച്ച്
അതിന്റെ മുകളിൽ രണ്ട്
അലിയാൻ തുടങ്ങിയ സ്വപ്നങ്ങളുമിട്ട്
ഒരു നുള്ള് കവിതയും വിതറി,
ഒട്ടും പ്രതീക്ഷകൾ ചേർക്കാതെ
നീറ്റായി ഒരൊറ്റ വലിക്ക് കുടിക്കണം
എന്നിട്ട് ജീവിതവും വലിച്ചെറിഞ്ഞ്
നടന്നകലണം
അതാണ് മോനേ ഒടുക്കത്തെ കിക്ക്
തിരിഞ്ഞു നോക്കാതെ
ആടിയാടിയങ്ങനെ എന്താ…..
-മർത്ത്യൻ-
‹ പേരുകൾ
Categories: കവിത
ഒരു നുള്ള് കവിതയും വിതറി,
ഒട്ടും പ്രതീക്ഷകൾ ചേർക്കാതെ
നീറ്റായി ഒരൊറ്റ വലിക്ക് കുടിക്കണം
എന്നിട്ട് ജീവിതവും വലിച്ചെറിഞ്ഞ്
നടന്നകലണം….
നല്ല വരികൾ
http://www.purambokku.wordpress.com
താങ്ക്സ് 🙂