കിക്ക്

walking awayശൂന്യമായ ജീവിതത്തിലേക്ക്
ഒരല്പം സ്നേഹമൊഴിച്ച്
അതിന്റെ മുകളിൽ രണ്ട്
അലിയാൻ തുടങ്ങിയ സ്വപ്നങ്ങളുമിട്ട്
ഒരു നുള്ള് കവിതയും വിതറി,
ഒട്ടും പ്രതീക്ഷകൾ ചേർക്കാതെ
നീറ്റായി ഒരൊറ്റ വലിക്ക് കുടിക്കണം
എന്നിട്ട് ജീവിതവും വലിച്ചെറിഞ്ഞ്
നടന്നകലണം
അതാണ്‌ മോനേ ഒടുക്കത്തെ കിക്ക്
തിരിഞ്ഞു നോക്കാതെ
ആടിയാടിയങ്ങനെ എന്താ…..
-മർത്ത്യൻ-



Categories: കവിത

Tags: ,

2 replies

  1. ഒരു നുള്ള് കവിതയും വിതറി,
    ഒട്ടും പ്രതീക്ഷകൾ ചേർക്കാതെ
    നീറ്റായി ഒരൊറ്റ വലിക്ക് കുടിക്കണം
    എന്നിട്ട് ജീവിതവും വലിച്ചെറിഞ്ഞ്
    നടന്നകലണം….

    നല്ല വരികൾ
    http://www.purambokku.wordpress.com

Leave a reply to vinodnarayan Cancel reply

This site uses Akismet to reduce spam. Learn how your comment data is processed.