ഭാസുരമായ മഞ്ഞു പെയ്ത പ്രഭാതം ഇന്നൊരല്പം വൈകി വരട്ടെ ഇന്നുച്ചക്ക് ഏതായാലും പള്ളിക്കൂടമില്ലല്ലൊ; പിന്നെ സായാഹ്നം… അത് ജനിക്കുന്നതിനു മുൻപേ തന്നെ നമുക്ക് രാത്രിയുമായി ഇണ ചേരാം. എത്ര നേരമെടുക്കുമെന്ന് ആർക്കറിയാം ഇന്നത്തെ പ്രഭാതത്തിന് മറ്റേതൊരു പ്രഭാതവും പൊലെയാവാൻ അല്ലെങ്കിൽ മറ്റേതൊന്നിനേക്കാളും അസാധാരണമായൊന്നാകാൻ ശരിക്കും എത്ര നേരമെടുക്കും? ഒരു പെട്ടിക്കട നിറയെ മിഠായിയിട്ട ചില്ലു കുപ്പികൾ… Read More ›
Malayalam Poems
നിങ്ങളുടെ അർത്ഥങ്ങൾക്കായി ഇതാ കുറെ വാക്കുകൾ
മനസ്സിൽ കുറെ വാക്കുകൾ വന്നു നിറയുന്നുണ്ട്. ചിലതിനർത്ഥമുണ്ട് ചിലതിന്റെ അർത്ഥം മനസ്സിൽ എവിടെയോ നഷ്ടപ്പെട്ടു പോയി. ഇതിൽ നിന്നുമൊരു കവിത ശ്രമിച്ചു പരാജയപ്പെട്ടു. ഇന്ന് വന്നിരുന്ന് അതെല്ലാം ഒരുമിച്ചെടുത്ത് നിരത്തി വച്ചു. ഇതാ……. നിങ്ങളുടെ അർത്ഥങ്ങൾക്കായി ഇതാ കുറെ വാക്കുകൾ —————————————- ഒരു പരിചയവുമില്ലാത്തോരു മുഖത്തെ കണ്ണുനീരിൽ ഒരവധി മുഴുവൻ ചിലവഴിച്ചു. തിരിച്ചറിഞ്ഞിട്ടുണ്ടാവുമോ? എന്നെ… ആ… Read More ›
കിക്ക്
ശൂന്യമായ ജീവിതത്തിലേക്ക് ഒരല്പം സ്നേഹമൊഴിച്ച് അതിന്റെ മുകളിൽ രണ്ട് അലിയാൻ തുടങ്ങിയ സ്വപ്നങ്ങളുമിട്ട് ഒരു നുള്ള് കവിതയും വിതറി, ഒട്ടും പ്രതീക്ഷകൾ ചേർക്കാതെ നീറ്റായി ഒരൊറ്റ വലിക്ക് കുടിക്കണം എന്നിട്ട് ജീവിതവും വലിച്ചെറിഞ്ഞ് നടന്നകലണം അതാണ് മോനേ ഒടുക്കത്തെ കിക്ക് തിരിഞ്ഞു നോക്കാതെ ആടിയാടിയങ്ങനെ എന്താ….. -മർത്ത്യൻ-