എനിക്കു മുന്‍പ് ആരോ
എഴുതി കൊന്നിട്ടു പോയ ചില
വാക്കുകള്‍ പ്രേതങ്ങളായി
രാത്രി വന്നു പേടിപ്പിച്ചിരുന്നു..
ഞാനവര്‍ക്കിരിക്കാന്‍ എന്റെ
ഒരു കവിതയിലിടം കൊടുത്തു
അവയവടിരുന്ന് മറ്റു
വാക്കുകളെയെല്ലാം
കൊന്നു തിന്നു
ഇപ്പോള്‍ ചത്ത വാക്കുകളുടെ
ആ പ്രേത കവിത
എല്ലായിടവും വായനക്കാരെ
പേടിപ്പിച്ചു കൊണ്ടിരിക്കുന്നു
-മര്ത്ത്യന്-
‹ കഥകള്‍
Categories: കവിത
മർത്ത്യന്റെ നുറുങ്ങുകൾ
നീതന്നെയാണ് ഞാൻ
ഞാൻ…..
ജീവതാളം
Thankks for the post