തിരിച്ചറിവ്

ഞാനറിഞ്ഞില്ല ഒന്നും, ഒരിക്കലും
പഠിച്ചതൊന്നും ഓര്‍മ്മ വച്ചില്ല
അറിവിനെ തേടിയലഞ്ഞില്ല
സത്യമന്വേഷിച്ച് വീട് വിട്ടിറങ്ങിയില്ല
ഒന്നും വെട്ടിപിടിച്ചില്ല
ഇന്നലെകളില്‍ ചെന്ന് ഇന്നിനെ പരതിയില്ല
നാളയെ കുറിച്ച് പരാതിപ്പെട്ടുമില്ല
മഴയില്‍ ഇറങ്ങി നടന്നു, കുടക്കായി കാത്തില്ല
പിന്‍വിളികള്‍ ഒന്നും ഒരിക്കലും കാതില്‍ പതിഞ്ഞില്ല
വര്‍ഷങ്ങള്‍ വാര്‍ധക്യത്തെ പറ്റി ചിന്തിച്ചില്ല
പിന്നെ വന്നു മുട്ടി വിളിച്ചപ്പോള്‍ തുറന്നു
രണ്ടു കയ്യും നീട്ടി സ്വീകരിച്ചു
കണക്കുകള്‍ തീര്‍ക്കാനായി പുസ്തകം തുറന്നു
ശൂന്യം.. ആരും ഒന്നും തരാനില്ല
എല്ലാവരില്‍ നിന്നും ജീവിതമുടനീളം വാങ്ങിയിട്ടേ ഉള്ളു
എന്നും, എപ്പോഴും, ഇപ്പോഴും…..

മര്‍ത്ത്യന്‍



Categories: കവിത

5 replies

  1. ഒരുപാട് ചിന്തതരുന്നു, ജീവിതം നിറഞ്ഞ ഈ വരികള്‍.

  2. വിനോദിന്റെ കവിതയുടെ വരികളില്‍ മനസ്സുടക്കി നില്‍ക്കയാണിപ്പൊഴും.. ജീവിതത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു കാഴ്ചപ്പാട്.. ഈ കവിത എനിക്ക് നല്ല ചിന്തകളുടെ ഊര്‍‌ജ്ജം പകരുന്നു. നന്ദി.

  3. superb dude… keep goin…
    xpecting more from uuuuu

Leave a reply to Clara Sheeba Cancel reply

This site uses Akismet to reduce spam. Learn how your comment data is processed.