എടൊ… മണ്ടാ…. ഒരു വെറും മര കഷ്ണമാണ് ഞാന്‍ ചെണ്ടയോ, മദ്ദളമോ അല്ല നിനക്ക് കൊട്ടിക്കളിക്കാന്‍ കൊട്ടിയാല്‍ ശബ്ദമുണ്ടായെക്കാം… പക്ഷെ അതില്‍ നീ അന്വേഷിക്കുന്ന മുഴക്കം ഉണ്ടാവില്ല… നിന്റെയെന്നല്ല ആരുടേയും സംഗീത ബോധത്തിന് വഴങ്ങാത്ത, അച്ചടക്കമില്ലാത്ത വെറും മര കഷ്ണമാണ് ഞാന്‍…. നിനക്കൊരു മഴുവുണ്ടെങ്കില്‍ കൊണ്ട് വാ… എന്റെ ധര്‍മ്മം, വിധി, നിയമം, ആഗ്രഹം…. എല്ലാം… Read More ›
കവിത
പോരെ
ഒരു മറക്കാനാവാത്ത നൊമ്പരം എന്നും ഓര്‍ത്തു ചിരിക്കാന്‍ ഒരു തമാശ ഒരു സുഹൃത്ത്, സംഗീതാസ്വാദനം വായനാശീലം.. അല്പം മദ്യം, സങ്കല്‍പ്പത്തിലെങ്കിലും പ്രേമിക്കാന്‍ ഒരു കാമുകി ഇത്രയൊക്കെ പോരടോ മര്‍ത്ത്യാ ജീവിതം തള്ളി നീക്കാന്‍… പോരെ….? -മര്‍ത്ത്യന്‍-
ലയിന്‍ ബസ്സിലെ കുപ്പി ഡപ്പി ദൃശ്യങ്ങള്‍
കുപ്പികളിലും ഡപ്പികളിലും കുരുങ്ങി നീങ്ങുന്ന മനുഷ്യജന്മങ്ങള്‍ ലയിന്‍ ബസ്സുകളിലെ സ്ഥിരം ദൃശ്യങ്ങള്‍ പൌഡറിന്റെ ഡപ്പിയില്‍ വീണ സുകുമാരി സെന്റിന്റെ കുപ്പിയില്‍ വീണ ഗള്‍ഫുകാരന്‍ മോയിദീനെ നോക്കി കണ്ണിറുക്കുന്നു ബ്രാണ്ടിക്കുപ്പിയില്‍ വീണ് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടുന്ന മദ്യപനെ സഹായിക്കാന്‍ മുതിരുന്ന മരുന്ന് കുപ്പിയും രസീതും കയ്യില്‍ അടക്കി പിടിച്ച് കമ്പിയില്‍ ചാരി നില്‍ക്കുന്ന രോഗി അവരെ നോക്കി അറപ്പും… Read More ›
അലര്‍ച്ചകള്‍
അലറി വിളിച്ചു പറഞ്ഞാല്‍ എല്ലാം സത്യമാവുമെന്ന എന്റെ തെറ്റിദ്ധാരണ അല്‍പ സമയം മിണ്ടാതെ ഇരുന്നപ്പോള്‍ പോയി… പക്ഷെ തലയ്ക്കുള്ളിലെ അലര്‍ച്ചകള്‍…. അവ കൂടുതല്‍ ഉച്ചത്തില്‍ തന്നെ തുടര്‍ന്നു…. അവ ഒടുങ്ങണമെങ്കില്‍ വേറെ പലതും ഒടുങ്ങണം…. -മര്‍ത്ത്യന്‍-
എന്റെ ജീവിതം
ഒഴുകി തീര്‍ന്ന വാക്കുകളുടെ അവസാനം ഇറ്റിറ്റായി വീണു കൊണ്ടിരുന്ന ആര്‍ക്കും വേണ്ടാത്ത ചില അര്‍ത്ഥ ശൂന്യതകളുണ്ടായിരുന്നു അതിലൊന്നായിരുന്നു അവസാനം ഞാന്‍ തേടിപ്പിടിച്ചെടുത്ത് ലോകത്തിനു മുന്‍പാകെ അഹങ്കരിച്ച എന്റെ ജീവിതവും… -മര്‍ത്ത്യന്‍-
മഴയുടെ പിണക്കം
വൈകുന്നേരങ്ങളില്‍ ക്രിക്കറ്റ് കളി മുടക്കാനായിട്ട് വരുന്ന ആ അസത്ത് മഴയെ കണ്ണുരുട്ടി പേടിപ്പിച്ച് ഓടിച്ച് കളഞ്ഞ ഒരു ബാല്യമുണ്ടായിരുന്നു എനിക്ക്…. ഇന്ന് ചിലപ്പോള്‍ എന്റെ കണ്ണിലെ നനവ് കണ്ടിട്ടെങ്കിലും അതെ മഴ പിണക്കം മാറി തിരിച്ച് വരാന്‍ മതി അല്ലെ…? -മര്‍ത്ത്യന്‍-
താരാട്ട്
ഒരു താരാട്ടിന്റെ ബലത്തില്‍ കുറേ ദൂരം വളര്‍ന്നപ്പോഴാണ് മനസ്സിലായത് തിരിച്ചു പോകാന്‍ വഴിയില്ലെന്ന് ഇനിയങ്ങോട്ട് ആ താരാട്ടില്‍ തന്നെ തപ്പിത്തടഞ്ഞു നീങ്ങാം അല്ലെ -മര്‍ത്ത്യന്‍-
കുഞ്ഞി കവിത
കുഞ്ഞി കവിതയെഴുതുന്ന കവികളെ കുറ്റപ്പെടുത്തരുത്… കുഞ്ഞിയതാവുന്നത് കവിതയുടെ കുറ്റമാണ് ആദ്യത്തെ വരിയെഴുതി കഴിയുമ്പോള്‍ തന്നെ തുടങ്ങും തീരാനുള്ള മുറവിളി…. പിന്നെ ആശയങ്ങളെയും സങ്കല്‍പ്പങ്ങളെയും എല്ലാം മനസ്സില്‍ ഒളിപ്പിച്ച് വച്ച് അതങ്ങ് തീര്‍ക്കും എന്നിട്ട് അടുത്ത കുഞ്ഞി കവിതയ്ക്ക് വേണ്ടി കാത്തു കിടക്കും… ഇതും അങ്ങിനെ തന്നെ പാവം… -മര്‍ത്ത്യന്‍-
എന്തിന്…?
എഴുതുന്നതെന്തിന് ഞാന്‍ മറന്നു പോയ പലതിനെ കുറിച്ചും ഓര്‍മ്മകളില്‍ പോലും തങ്ങാതെ കടന്നു പോയ ആ അപ്രധാനമാം യാമങ്ങളെ കുറിച്ച് എഴുതുന്നതെന്തിന് ഞാന്‍ പണ്ട് പായ വിരിച്ച് അടുത്ത് കിടത്താതെ പരിഹസിച്ച് പുറംതള്ളി പടിയടച്ച ആ നഗ്നമായ സന്ധ്യകളെ കുറിച്ച് എന്തിന്….എന്തിന്…? -മര്‍ത്ത്യന്‍-
വേണ്ടിയിരുന്നില്ല
വേണ്ടിയിരുന്നില്ല… ഞാന്‍ പണ്ട് എണ്ണിയാല്‍ തീരാത്തത്ര സൂചിക്കുത്ത് കൊണ്ട് ബുദ്ധിമുട്ടി നിന്റെ പേര് തുന്നി പിടിപ്പിച്ച അതെ തൂവാല കൊണ്ട് തന്നെ വേണ്ടിയിരുന്നില്ല…. ആരിലോ നിനക്കുണ്ടായ ആ ചെറുക്കന്റെ മൂക്കിള തുടക്കാന്‍… ആ തൂവാലയെ കുറിച്ച് അതിന്റെ ജീവിത യാത്രകളെ കുറിച്ച് എന്തൊക്കെ സ്വപ്നങ്ങളായിരുന്നു എനിക്ക്.. എല്ലാം നശിപ്പിച്ചില്ലേ ഛെ! -മര്‍ത്ത്യന്‍-