വീണ്ടും വീണ്ടും പറഞ്ഞ് പറഞ്ഞ് ആ വാക്കുകളെ ഇങ്ങനെ വികൃതമാക്കരുത് വേണ്ടാത്തിടത്തൊക്കെ ഉപയോഗിച്ച് അവയെ ഇങ്ങനെ മാനം കെടുത്തരുത് അവയുടെ അര്‍ത്ഥങ്ങള്‍ പോലും അവയെ വിട്ടു പോകുന്നു അര്‍ത്ഥങ്ങളില്ലാത്ത വാക്കുകള്‍ക്ക് പിന്നെ എന്ത് നിലനില്‍പ്പുണ്ട്…? നിഘണ്ടുകളില്‍ പോലും അവയുടെ സ്ഥാനം നഷ്ടപെടില്ലേ…? അത് വേണ്ട അവയെ വിട്ടേക്ക് -മര്‍ത്ത്യന്‍-
കവിത
സഹോദരി നിങ്ങളുടെ കഥയെന്താണ്..?
“സഹോദരി നിങ്ങളുടെ കഥയെന്താണ്..? എന്നില്‍ നിന്നും എന്ത് സഹായമാണ് വേണ്ടത്…?” ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു “ഞാന്‍ ജനിച്ചപ്പോള്‍ എന്റെ കരച്ചില്‍ ആരും കേട്ടില്ല” അവള്‍ എന്നെ നോക്കി പറഞ്ഞു “ഞാന്‍ വെടിയുണ്ടകളുടെ ശബ്ദത്തിനിടക്കാണ് പിറന്നു വീണത് എല്ലാവരും രക്ഷപ്പെടാനുള്ള ഓട്ടത്തിലായിരുന്നിരിക്കണം എന്റെ കരച്ചില്‍… അതാരും കേട്ടില്ല…” എന്ത് പറയണം എന്നറിയാതെ ഞാന്‍ അവളെ… Read More ›
അക്ഷരത്തോണി
അക്ഷരത്തോണി… അല്ല സത്യത്തില്‍ അങ്ങിനെയൊരു വാക്കുണ്ടോ..? എനിക്കറിഞ്ഞുകൂടാ, ഉണ്ടായിരിക്കാം കേള്‍ക്കാനൊരു സുഖമുണ്ടല്ലേ…? അക്ഷരത്തോണി… അക്ഷരത്തോണി… പക്ഷെ ഒരു അര്‍ത്ഥമുണ്ടായിരുന്നെങ്കില്‍ അതെന്തായിരിക്കും….? അക്ഷരങ്ങളെ കയറ്റി സങ്കല്പങ്ങളുടെ കടവ് കടത്തുന്ന തോണി എന്നോ…? അതൊ ജീവിതത്തില്‍ കൂടി തുഴഞ്ഞു നീങ്ങുമ്പോള്‍ അക്ഷരകൂട്ടങ്ങളില്‍ തട്ടി നിന്ന് ജീവിതത്തിലേക്ക് തന്നെ മുങ്ങി താഴുന്ന തോണിയെന്നോ…? അതുമല്ലെങ്കില്‍ കവിതകള്‍ എന്ന പേരില്‍ നീ… Read More ›
എന്റെ ബാല്യകാല സഖി
ഞാന്‍ എല്ലാം ക്ഷമിച്ചിരിക്കുന്നു എന്റെ പുസ്തകത്തില്‍ കുത്തിവരച്ചതും മണമുള്ള റബ്ബര്‍ കടിച്ചു വച്ചതും ചോറ്റു പാത്രം കട്ട് തിന്നതും കൂട്ടത്തില്‍ കളിക്കാന്‍ ചേര്‍ക്കാത്തതും മറ്റുള്ളവരുടെ കൂടെ കൂടി കളിയാക്കിയതും ടീച്ചറോട് പരാതി പറഞ്ഞതും ഷര്‍ട്ടില്‍ മഷി കൊടഞ്ഞതും കുളിമുറിയില്‍ പൂട്ടിയിട്ടതും കൊഞ്ഞനം കാണിച്ചതും നുള്ളി നോവിച്ചതും.. എല്ലാം ഞാന്‍ ക്ഷമിച്ചിരിക്കുന്നു കാരണം ഇന്ന് എന്റെ അടുത്തിരുന്ന്… Read More ›
പക്ഷെ ആദ്യം
ആകാശത്തില്‍ അമര്‍ന്നു പോയ നക്ഷത്രക്കുഞ്ഞുങ്ങളെ പറിച്ചെടുത്ത് പന്തം കത്തിച്ച് പ്രകടനം നടത്തണം അല്ലെ കൊള്ളാം മോഹം നിന്റെ…. പക്ഷെ ആദ്യം ഭൂമിയുടെ മാറില്‍ കരഞ്ഞുറങ്ങി ഇല്ലാതായ കുഞ്ഞോമനകളുടെ ചിതകള്‍ കെട്ടടങ്ങട്ടെ… -മര്‍ത്ത്യന്‍-
ന്നാലും…
അവടെ ചെല്ലുമ്പം ഒര് കാര്യണ്ട് ഓടി നടക്കണ കോഴീനേം തൊഴുത്തില് കെട്ട്യ പശൂനേം കണ്ട് വായേല് വെള്ളെറക്കണ്ട മനസ്സിലായോ… മുത്തശ്ശന്‍ കാണാണ്ടെ ഹോട്ടലില്‍ കൊണ്ടോയിട്ട് ചിക്കന്‍ ബിരിയാണീം ബീഫും വാങ്ങിച്ച് തരാട്ടോ.. -മര്‍ത്ത്യന്‍-
തമാശകള്‍
പൊട്ടി ചിരിച്ച് ചിന്നി ചിതറിപ്പോയി പിന്നെ വിതുമ്പിക്കൊണ്ട് എല്ലാം പെറുക്കിയെടുത്ത് കൊട്ടയിലാക്കി കൊണ്ട് പോയി ഇങ്ങനെയുമുണ്ടോ തമാശകള്‍.. -മര്‍ത്ത്യന്‍-
ഭ്രാന്തന്‍
നീ ആല്‍ത്തറയുടെ അടുത്തെത്തുമ്പോള്‍ എന്നും നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിക്കാറുണ്ട് പുതച്ചു മൂടി കിടക്കുന്ന എന്നെ നീ കാണാറുണ്ടാവില്ല പുതപ്പിന്റെ കീറലിലൂടെ ഞാന്‍ നോക്കും ഒരിക്കലും മുഖം കാണാന്‍ കഴിഞ്ഞിട്ടില്ല പക്ഷെ എനിക്ക് നിന്നെ കാണുന്നത് ഇഷ്ടമാണ്… നിന്റെ കെട്ടിയിട്ട മുടിയില്‍ ചൂടിയ മുല്ലപ്പൂവുകളെ കാലുകളില്‍ അലസമായി കിടക്കാറുള്ള കൊലുസുകളെ വേഷ്ടിയുടെ തുമ്പത് മുഖം മറച്ചു നില്‍ക്കാറുള്ള… Read More ›
പണയം
പണയപ്പെടുത്തിയത് വീടല്ല അതിന്റെ ഉള്ളില്‍ വര്‍ഷങ്ങളായി പണിതുയര്‍ത്തിയ ഓര്‍മ്മകളാണ് പണയപ്പെടുത്തിയത് സ്വര്‍ണ്ണമാലയല്ല അതിടെണ്ട കഴുത്ത് തന്നെയാണ് അവര്‍ കഴുത്തിന് വേണ്ടി വരുന്നുണ്ട് അതില്ലാതെ എന്ത് സ്വര്‍ണ്ണം… എന്ത് വീട്… -മര്‍ത്ത്യന്‍-
കുന്തം
കുന്തം വിഴുങ്ങി ഇപ്പോള്‍ തോന്നുന്നു – പുഴുങ്ങിയിട്ട് വിഴുങ്ങാമായിരുന്നു ഇത് പണ്ടാറടങ്ങാന്‍ തീരെ ദഹിക്കുന്നില്ല… -മര്‍ത്ത്യന്‍-