പണ്ട് വരച്ച ചിത്രങ്ങളില്‍ പലതില്‍ നിന്നും വര്‍ണ്ണങ്ങള്‍ മുഴുവനായി വേറിട്ടു പോയിരുന്നു വരകള്‍ക്കിടയിലെ ശൂന്യത മാറ്റാന്‍ പലതും കുത്തി നിറച്ചു നോക്കി കവിതകള്‍, ചുംബനങ്ങള്‍, ക്ഷമാപണം ഓര്‍മ്മകള്‍, നിലാവ്, പകലുകള്‍ ചന്ദനക്കുറി, സ്വര്‍ണം, സ്വപ്നങ്ങള്‍ അങ്ങിനെ പലതും.. പോരാഞ്ഞിട്ട് എപ്പോഴോ സ്വന്തം വിരളുകളും അറുത്തിട്ട് നോക്കി…. പക്ഷെ കുത്തിവരയ്ക്കപ്പെട്ട ജീവിതത്തില്‍ എന്ത് കുത്തി നിറച്ചിട്ടെന്താ അത്… Read More ›
കവിത
ന്റെ കുട
ഇന്നലെ നീ എന്നെ നോക്കി കൊഞ്ഞനം കാട്ടി…. മേഖങ്ങളെ നോക്കി കണ്ണീരൊലിപ്പിച്ചു പെയ്യിച്ച മഴയല്ലെ ഞങ്ങളുടെ ക്രിക്കറ്റ് കളി മുടക്കിയത്… നിനക്കങ്ങിനെ തന്നെ വേണം ഇന്ന് നീ കുടയെടുക്കാന്‍ മറന്നപ്പോള്‍ ഞാനും കരുതിയതാണ് പടച്ചോനെ ആ മഴയൊന്നു പെയ്യിക്കണേ ന്ന്… ദാ കണ്ടില്ലേ ന്റെ വിളീം കേട്ടു അവന്‍… നനഞ്ഞ് കുളിച്ച് പുസ്തകൂം പിടിച്ച്…. ഹാ…… Read More ›
അര്‍ത്ഥമില്ലാത്തൊരു വാക്ക്
ഒരു വാക്കിന്റെ മുകളിലേക്ക് എത്തിപ്പിടിച്ചു കയറാന്‍ ശ്രമിച്ചു പറ്റാതെ വന്നപ്പോള്‍ അവിടിരുന്ന് ഒരു കവിതയെഴുതാം എന്ന് കരുതി… അപ്പോള്‍ ആ വഴി ഒരു വയസ്സന്‍ വന്നു അയാള്‍ ചോദിച്ചു “എന്താ ഇവിടെ..?” “ആ വാക്കില്‍ കയറാന്‍ നോക്കിയതാ പറ്റിയില്ല” വാക്കിനെ ചൂണ്ടി ഞാന്‍ പറഞ്ഞു അത് കേട്ട് അയാള്‍ ചിരിച്ചു… അയാളുടെ നരച്ച മുടി കാട്ടി… Read More ›
ഇരട്ടപ്പേര്
അടിച്ചും ശകാരിച്ചും പഠിപ്പിച്ച മാഷായിരുന്നു…… കളിയാക്കി വിളിച്ച ഇരട്ടപ്പേരാണ് ഇന്നും ഓര്‍മ്മ…. എങ്കിലും അന്ന് പഠിപ്പിച്ചതെല്ലാം വീണ്ടും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ജീവിതത്തില്‍ ഉപയോഗം വരുന്നു… മാഷിന്റെ വാക്കുകള്‍ വീഴാത്ത ഒരു വരിയും ജീവിതത്തില്‍ കുറിച്ചിട്ടില്ലെന്നതാണ് സത്യം…. ഇന്നും ഇരട്ടപ്പേരിലെ ഓര്‍ക്കുന്നുള്ളൂ എന്തായിരുന്നു ആ മാഷിന്റെ പേര്…? -മര്‍ത്ത്യന്‍-
അന്വേഷണങ്ങള്‍
കാല്‍ച്ചുവട്ടില്‍ ചവുട്ടിയരച്ച കാലത്തിന്റെ പൊട്ടിപ്പോയ ചില നിമിഷങ്ങള്‍…. ഇന്നലെ വീണ്ടുമെടുത്തു നോക്കി… പക്ഷെ അവയിലൊന്നും എന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടില്ല… ഇനിയെങ്കിലും മനസ്സിരുത്തി കൃത്യമായി അടയാളം തീര്‍ത്തു നടക്കണം….. നാളെ വല്ലവരും അന്വേഷിച്ചു വന്നാലൊ…. -മര്‍ത്ത്യന്‍-
സംഭവങ്ങള്‍
മനസ്സില്‍ തട്ടാതെ വഴുതി മാറിപ്പോയ ചില സംഭവങ്ങളുണ്ടായിരിക്കും എല്ലാവരുടെയും ജീവിതത്തില്‍…. തൊട്ടു തലോടാന്‍ ഒന്നുമില്ലാതെ വരുമ്പോള്‍ എവിടുന്നെന്നില്ലാതെ പുത്തന്‍ ഓര്‍മ്മകളായി കുണുങ്ങി കുണുങ്ങി വരും -മര്‍ത്ത്യന്‍-
ഓര്‍മ്മകള്‍…സ്വപ്നങ്ങള്‍
ജീവിത സന്ധ്യകളില്‍ കാറ്റേറ്റ് എപ്പോഴോ തളര്‍ന്നുറങ്ങിയ ചില ഓര്‍മ്മകള്‍…. എന്നോ സ്വപ്നത്തില്‍ വീണ്ടും ഉണര്‍ന്നപ്പോഴാണ് മനസ്സിലായത്…… പണ്ട് ഉറക്കം കെടുത്താറുണ്ടായിരുന്ന എത്രയോ സ്വപ്നങ്ങള്‍ ഒരിക്കലും നിറവേറാതെ…. ഇനി ഒരിക്കലും കാണാന്‍ കഴിയാതെ വെറും ഓര്‍മ്മകളായി ഉറങ്ങിപ്പോയെന്ന്…… -മര്‍ത്ത്യന്‍-
വഴികാട്ടി
നിന്റെ പുഞ്ചിരികളില്‍ ഒളിഞ്ഞിരുന്ന് എന്നെ കൊഞ്ഞനം കാട്ടാറുള്ള നിന്റെ അടക്കി പിടിച്ച കണ്ണുനീര്‍ തുള്ളികളാണ്… എന്നും ജീവിതത്തില്‍ വഴികാട്ടിയായിട്ടുള്ളത്… ഇന്ന് നീ കരഞ്ഞു കണ്ടപ്പോള്‍ ശരിക്കും വഴിമുട്ടി പോയി മര്‍ത്ത്യന്‍-
മഞ്ഞ്
പുലര്‍ച്ചെ മൂടല്‍ മഞ്ഞ് തട്ടി മാറ്റി വെയിലില്‍ കുളിച്ച് കയറി ചന്ദ്രക്കുറി ചാര്‍ത്തി ഒടുവില്‍ സന്ധ്യയെ പ്രണയിച്ച് പലതും സമ്മാനിച്ച് അങ്ങിനെ ഒരു ദിവസം കൂടി എവിടെയോ മറഞ്ഞു പോയി -മര്‍ത്ത്യന്‍-
അപൂര്‍ണ്ണത
ആരോ പണ്ട് പകുതിയെഴുതി നിര്‍ത്തി വച്ച ഒരു കവിതയുടെ ഏങ്ങല്‍ കേട്ടാണ് ഇന്നലെ ഞാന്‍ ഉണര്‍ന്നത്….. ഒരു കടലാസ്സും പേനയുമെടുത്ത് ഞാനതിന്റെ വിഷമം മാറ്റാന്‍ നോക്കി കഴിഞ്ഞില്ല….. അപൂര്‍ണ്ണതയില്‍ നിറഞ്ഞു നിന്നിരുന്ന ആ കവിതയുടെ ദുഃഖം തന്നെയായിരുന്നു എന്റെതും -മര്‍ത്ത്യന്‍-