Author Archives

Unknown's avatar

മര്‍ത്ത്യലോകം, അറിഞ്ഞവരും അറിയാത്തവരും അറിവുകെട്ടവരും അടങ്ങുന്ന മര്‍ത്ത്യന്റെ ലോകം. മര്‍ത്ത്യന്റെ യഥാര്‍ത്ഥ പേര് വിനോദ് നാരായണ്‍.. കവിതക്കും കഥക്കും ഇടയില്‍ എവിടെയോ അവനെ തന്നെ തിരഞ്ഞു നടക്കുന്ന ഒരു കോഴിക്കോട്ടുകാരന്‍… ബല്ലാത്ത പഹയന്‍ എന്നൊരു യൂറ്റിയൂബ് പരന്പരയും നടത്തിവരുന്നു… ഇഗ്ളീഷിലും എഴുതി വെറുപ്പിക്കാറുണ്ട്… 🙂 മൂന്ന് നാല് വര്‍ഷമേ മലയാളം പഠിച്ചിട്ടുള്ളു… അത് കൊണ്ട് അക്ഷരത്തെറ്റുകള്‍ പൊറുക്കണം. നാലു വര്‍ഷം മലയാളം പഠിച്ചിട്ട് ഇത്രയുമൊക്കെ വെറുപ്പിക്കുന്നുണ്ടല്ലോ എന്നത് തന്നെ ഭാഗ്യം

രണ്ടു വര്‍ഷം മുന്‍പാണ് തര്‍ജ്ജമയുടെ അസുഖം ബാധിച്ചത്. അത് കലശലായപ്പോള്‍ വൈദ്യനെ കാട്ടുന്നതിന് പകരം ചില ലോക കവികളുടെ കവിതകള്‍ തര്‍ജ്ജമ ചെയ്തു സ്വയം ചികിത്സിച്ചു.. അസുഖം മൂര്‍ഛിച്ചു.. ഇപ്പോള്‍ ഇടക്കിടക്ക് അതെഴുതി ശമനം വരുത്തും…

പിന്നെ ചെറുകഥകള്‍, സിനിമാ നിരൂപണം, അല്ലറ ചില്ലറ അങ്ങിനെ സമയം കിട്ടുന്പോള്‍ എഴുതുന്നു

  • നിർമ്മാല്യവും മർത്ത്യനും രാമചന്ദ്ര ബാബുവും

    നാല്പത്തി മൂന്ന് വർഷം മുന്പ് ഞാനൊരു സിനിമയിൽ അഭിനയിച്ചു… അഭിനയിച്ചു എന്ന് പറയുന്നതിനേക്കാൾ നിലവിളിച്ചു എന്ന് പറയുന്നതായിരിക്കും ശരി… 🙂 1973.യിലെ എം.ടി യുടെ നിർമ്മാല്ല്യം… വളരെ തിരഞ്ഞിട്ടാണ് ഈ ക്ലിപ്പ് കിട്ടിയത്.. സാക്ഷാൽ വെളിച്ചപ്പാട് പീ.ജെ ആന്റണി പേടിസ്വപ്നം കാണുന്ന എന്നെ ഊതി ഭേതമക്കുന്ന സീൻ… സംഭവം അതല്ല… ഞാനീ വീഡിയോ ഇട്ടപ്പോൾ രാമചന്ദ്ര ബാബു… Read More ›

  • ഒക്ടോബർ ഒന്ന് (october 1) 2014 നൈജീര്യൻ സൈക്കോളോജിക്കൽ ത്രില്ലർ

    വളരെ യാദൃശ്ചികമായാണ്  ‘ഒക്ടോബർ ഒന്ന്’ കാണാനിടയായത്…  ‘തുണ്ടെ ബാബാലോല’ നിർമ്മിച്ച ‘കുൻലെ അഫൊലായൻ’ സംവിധാനം ചെയ്ത സിനിമ… 1983.ലെ ‘ഡീ നിറോ’ പടമായ ടാക്സി ഡ്രൈവറിൽ അഭിനയിച്ച ‘ആദെയെമി അഫോലയ’ന്റെ മകനാണ് കുൻലെ…സാദിഖ്‌ സാബ എന്ന നടന്റെ പോസ്ടറിൽ കണ്ട മുഖമാണ് സിനിമ കാണാൻ എന്നെ പ്രേരിപ്പിച്ചത്… സിനിമയിൽ നിന്നും വളരെ ദൂരെനിന്ന് പ്രേക്ഷകനായ എന്നെ നോക്കുന്നു എന്ന് തോന്നിക്കുന്ന ആ മുഖം…… Read More ›

  • എം.എം ബഷീറിനെതിരെ വാലും പൊക്കി വന്ന ഹനുമാൻ സേന വാനരർക്ക് വായിക്കാൻ….

    കോഴിക്കോട്ട് ഹനുമാൻ സേന എന്ന അധികം അറിയപ്പെടാത്ത ഹിന്ദു വാദികളുടെ ഇടപെടൽ കാരണം ഡോക്ടർ എം.എം ബഷീറിന്റെ രാമായണം കോളം നിർത്തലാക്കി… ഈ ഹനുമാൻ സേനയിൽ കോഴിക്കോട്ടെ ഏതൊക്കെ കുരങ്ങന്മാരാണെന്ന് പോലും പലർക്കും അറിയില്ല… ഇപ്പോൾ കുരങ്ങന്മാരും കിഴങ്ങന്മാരും ഉണ്ടെന്ന് ഏതായാലും മനസ്സിലായി.. എഴുത്തും വായനയും രാമായണം പോയിട്ട് ഒരു പൈങ്കിളി പോലും വായിക്കാത്തവന്റെ കൈയ്യിൽ കൊടി കൊടുത്താൽ… Read More ›

  • അറ്റ്ലസ് രാമചന്ദ്രനും മലയാളീസും…. ഒരു ന്യൂ ജനറേഷൻ പ്രശ്നം

    അറ്റ്ലസ് രാമചന്ദ്രന്റെ ബിസിനസ്സിന് അല്പം പ്രശ്നം പറ്റി…. അതിനെ പൊളിഞ്ഞു എന്ന് ആക്കി തീർക്കാൻ പലരും ശ്രമിച്ചു…. ഇവരൊക്കെ അയാളെ അറിയുന്നവരാണോ എന്നറിയില്ല…. അറ്റ്ലസ്സിന് പ്രശ്നങ്ങളില്ല എന്ന വാർത്തയെക്കാൾ ഓടുന്നത് പൊളിഞ്ഞു എന്ന വാർത്തയാണ് എന്നത് അറിയാത്തവൻ മലയാളീസിൽ ഉണ്ടാവില്ല….  പിന്നെ ഈ വാർത്ത വന്നപ്പോൾ തന്നെ  “ഹ ഹ ഹ…  കണ്ടില്ലേ കണ്ടില്ലേ” എന്ന്… Read More ›

  • പോപ്പിന്റെ കക്കൂസ് (പോപ്പ്സ് ടോയിലറ്റ്) 2007 ഉറുഗുവൻ സിനിമ

    ബ്രസീൽ ബോർഡറിലെ മെറ്റോ എന്ന ചെറിയൊരു  ഗ്രാമം… സാക്ഷാൽ പോപ്പ് ജോണ്‍ പോൾ രണ്ടാമൻ ആ വഴി വരുന്നു… എല്ലാവരും ബമ്പർ ലോട്ടറി  അടിച്ച പോലെ തുള്ളി ചാടുന്നു… കാരണം…. പോപ്പ് വരുന്നു എന്നതല്ല….. പോപ്പ് ആ വഴി പോകുന്ന ദിവസം അടുത്തുള്ള ഗ്രാമങ്ങളിൽ നിന്നും ജനം തടിച്ചു കൂടും…. വീട്ടിലുണ്ടാക്കിയ അപ്പവും പലഹാരവുമായി പുറത്തിരുന്നാൽ മതി വരുന്നവർ വരുന്നവർ വാങ്ങി തിന്നു കൊള്ളും…… Read More ›

  • ജീവതാളം

    എനിക്ക് നന്നാവാൻ പുസ്തകങ്ങൾ വേണം പുസ്തകങ്ങളുടെ ഏടുകളിൽ കവിതകൾ വേണം അക്ഷരങ്ങളുടെ ഇടയിൽ പതിയിരിക്കുന്ന ചില ആശയങ്ങൾ വേണം ആശയങ്ങളിലെ അർത്ഥങ്ങൾ തിരഞ്ഞ് ഉറങ്ങാൻ കഴിയാതെ അലഞ്ഞു തിരിയണം അർത്ഥങ്ങളിൽ ഒരു ജീവതാളം വേണം വീണ്ടുമുണരാൻ പ്രേരിപ്പിക്കുന്ന മനസ്സ് കൊണ്ട് മാത്രം ഈ ലോകത്തിനെ കാണാൻ ആവശ്യപ്പെടുന്ന ഒരു ജീവതാളം വേണം… എനിക്ക് മാത്രമല്ല നിങ്ങൾക്കും… Read More ›

  • ന്യുയോറിക്കാൻ പോയെറ്റ്സ് കഫെ

    കഴിഞ്ഞ വർഷം ഈ സമയത്താണ് ന്യൂയോർക്കിൽ പോയത്…. മിഗ്വേൽ പിനേറോയുടെ ‘ലോവർ ഈസ്റ്റ് സൈഡ് പോയം’ (Lower East Side Poem) ആദ്യമായി വായിച്ചപ്പോൾ വന്ന ആഗ്രഹമാണ്… പിനേറോ നടന്ന ആ ഈസ്റ്റ് സൈഡ് വഴികളിലൂടെ നടക്കണമെന്ന്… കവിതയിൽ പറഞ്ഞതു പോലെ 1988 ജൂണ്‍-16ന് മരണമടഞ്ഞ പിനേറോയുടെ ശരീരം കത്തിച്ച ചാരം    അദ്ധേഹത്തിന്റെ ആഗ്രഹ പ്രകാരം മാൻഹാട്ടനിലെ… Read More ›

  • ഒരു അമേരിക്കൻ മണം

    അമേരിക്കയിൽ എത്തുമെന്ന് കരുതിയതല്ല അത് പറഞ്ഞവരെയൊക്കെ കളിയാക്കിയിട്ടെ ഉള്ളു അതു കൊണ്ടായിരിക്കണം ഇടയ്ക്കൊക്കെ രാത്രി ബാക്ക്.യാർഡിലേക്കുള്ള വാതിൽ തുറന്ന് പുറത്ത് പോയി കണ്ണടച്ചു നിൽക്കും ചീവീടുകളുടെ ശബ്ദം ഇവിടെയുമുണ്ട് എന്നെങ്കിലും കണ്ണ് തുറന്ന് തിരിച്ചു കയറുന്നത് കോഴിക്കോട്ടുള്ള ആ വീട്ടിലേക്കാകും ഇവിടെ മലയാളികളുണ്ട് പക്ഷെ എല്ലാവർക്കും ഒരു അമേരിക്കൻ മണമാണ് എനിക്കും…… എത്ര കുളിച്ചാലും അതങ്ങ്… Read More ›

  • ഓണ്‍ലൈൻ സിനിമാ നിരൂപണം

    ഇതെഴുതാൻ ഒരു കാരണമുണ്ട്…. ഈയിടക്കായി  ഞാൻ മനീഷ് നാരായണൻ എന്നൊരു വ്യക്തിക്കെതിരെ പലരും സോഷ്യൽ മീഡിയയിൽ ആഞ്ഞടിക്കുന്നത് കണ്ടു…. എനിക്ക് വ്യക്തിയെ അറിയില്ല ഞാൻ വായിക്കാറുമില്ല.. എങ്കിലും മനസ്സിലായി ഒരു സിനിമാ നിരൂപകനാണെന്ന്…. പിന്നെ ഞാൻ കക്ഷിയുടെ ചില നിരൂപണങ്ങൾ വായിച്ചു. ഞാൻ ഒരു നിരൂപകനല്ല ഒരു സിനിമാ പ്രേമി മാത്രം… സഹികെട്ട് സിനിമാ തീയറ്റർ വിട്ടോടുകയോ, രക്ഷപ്പെടാനായി… Read More ›

  • ‘ദേവിക്കും ഇലക്ട്രിസിറ്റിയോ…?’ തൂവാനത്തുമ്പികളിലെ ബസ്സ്‌ ഉടമ ബാബു (അലക്സ്) ഇനി ഓർമ്മ മാത്രം

    “മ്മക്ക് ഓരോ നാരങ്ങ വെള്ളം ആയാലോ…. എന്താ…? ആ ചോദ്യം കേട്ടാൽ ഏത് മലയാളീം പറയും ‘എന്താസ്റ്റാ ജയകൃഷ്ണനാവ്വാ…?” പിന്നെ കുറച്ചു നേരം മിണ്ടാതിരിക്കും ഓർമ്മകളിൽ നിന്നും പലതും തിരഞ്ഞ് പിടിക്കും, ചിലത് സിനിമയിലെത് ചിലത് ജീവിതത്തിലെത് എന്നിട്ട് ആരെങ്കിലും പറയും  “അല്ലേ വേണ്ട…. ഒരു ബീറാട്ട് കാച്ച്യാലോ… ? ചൂടത്ത് ബീറാ ബെസ്റ്റ്… എന്താ…?” പിന്നെ… Read More ›