അറ്റ്ലസ് രാമചന്ദ്രനും മലയാളീസും…. ഒരു ന്യൂ ജനറേഷൻ പ്രശ്നം

atlasഅറ്റ്ലസ് രാമചന്ദ്രന്റെ ബിസിനസ്സിന് അല്പം പ്രശ്നം പറ്റി…. അതിനെ പൊളിഞ്ഞു എന്ന് ആക്കി തീർക്കാൻ പലരും ശ്രമിച്ചു…. ഇവരൊക്കെ അയാളെ അറിയുന്നവരാണോ എന്നറിയില്ല…. അറ്റ്ലസ്സിന് പ്രശ്നങ്ങളില്ല എന്ന വാർത്തയെക്കാൾ ഓടുന്നത് പൊളിഞ്ഞു എന്ന വാർത്തയാണ് എന്നത് അറിയാത്തവൻ മലയാളീസിൽ ഉണ്ടാവില്ല….  പിന്നെ ഈ വാർത്ത വന്നപ്പോൾ തന്നെ  “ഹ ഹ ഹ…  കണ്ടില്ലേ കണ്ടില്ലേ” എന്ന് കൂവി മണ്ടി നടന്ന കുണ്ടന്മാര് കൊറേ ണ്ടായിനി ഈ മലയാളക്കരേല്. അങ്ങിനെ ആഹ്ലാദിക്കുന്നതിന്റെ ദിങ്കോലാഫി എന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടിണില്ല… മലയാളീസ് എല്ലാവരും അങ്ങിനെയാണ് എന്നതിനോട് യോജിപ്പില്ല….  എങ്കിലും അങ്ങിനെയുള്ള മലയാളീസ് ഉണ്ട്  അവർക്കും ഈ പോസ്റ്റ് വായിക്കാം…. 

കാരണം ലേറ്റസ്റ്റ് അറ്റ്ലസ് ന്യൂസ് രാമചന്ദ്രൻ അറസ്റ്റിലായി എന്നതാണ്…. അതിൽ സന്തോഷിക്കുന്നത് കുറച്ച് കടന്ന കയ്യാണ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കണം… പക്ഷെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം… എന്തുകൊണ്ട് ഇത് സംഭവിച്ചു എങ്ങിനെ സംഭവിച്ചു എല്ലാം അറിഞ്ഞിട്ട്….

എല്ലാ ബിസിനസ്സിലും ഒരു Gamble element ഉണ്ട്… അതിന് risk എന്നും പറയും… അത് സത്യസന്ധമായി ബിസിനസ്സ് ചെയ്യുന്നവനും അല്ലാത്തവനും ഒക്കെ ബാധകമാണ്…. Nothing big… ചിലർ തിരിച്ചടികളിൽ നിന്നും രക്ഷപ്പെടും ചിലർ രക്ഷപ്പെടില്ല…

ഒരു തിരിച്ചടിയും കിട്ടാതെ ഇവിടെ എത്തിയവനുമല്ല രാമചന്ദ്രൻ… ബിസിനസ്സ് ചെയ്ത ഏതവനും അതറിയാം…. പിന്നെ ചിലർ പറഞ്ഞു നടക്കുന്നു അറ്റ്ലസ്സിനെ രക്ഷിക്കാൻ അവിടുന്ന് സ്വർണ്ണം വാങ്ങണമെന്ന്….  അതിലും വലിയ കാര്യമില്ല….  ലാഭത്തിൽ കിട്ടിയാൽ ജനം വാങ്ങും അല്ലെങ്കിൽ വാങ്ങില്ല.. simple… സ്വന്തം പണം കൊടുത്ത് അറ്റ്ലസ്സിനെ രക്ഷിക്കാൻ തയ്യാറായി നില്ക്കുന്ന മലയാളീസ് ഉണ്ടെങ്കിൽ പറയൂ… ഒരു ന്യൂ ജനറേഷൻ കിസ്സ്‌ തരാനാ…….. ‘If you do business in a place you should respect the law of the land” അമ്പലം ദാനം ചെയ്ത മഹാന്മാരുടെ രാജ്യമല്ലേ… തെറ്റ് നടക്കാൻ വഴിയില്ല…..  

പിന്നെ അറ്റ്ലസ്സ് രാമച്ചന്ദ്രനെക്കാൾ ദുരിതം അനുഭവിക്കുന്നവർ ലോകത്തിലിലില്ലെ അവരെ പറ്റി ആലോചിക്കു സഹതപിക്കു എന്നും പറയുന്ന വിഭാഗം… അവർക്കും തരാം ഒരു ന്യൂജനറേഷൻ കിസ്സ്‌…  കാരണം സഹതപിക്കുക എന്നത് ഒരു result ഇല്ലാത്ത effort ആണ്… മേലനങ്ങാതെ  എന്തൊക്കെയോ ചെയ്തു എന്നൊരു തോന്നലിന് ബെസ്റ്റ്…. പോയി വള വള അടിക്കാതെ  ബിരിയാണി കഴിപ്പ്‌ നിർത്തി നാലാളെ ഊട്ടാൻ നോക്ക്….. അല്ലെങ്കിൽ സ്വർണ്ണം വാങ്ങാതെ ആ പണം ദാനം ചെയ്യ്… മേലാൽ സ്വർണ്ണ കടയുടെ പരിസരത്ത് കണ്ടാൽ സ്വർണ്ണത്തിന്റെ ഒലക്ക കൊണ്ട് മുട്ട് കാല് തല്ലിയുടയ്ക്കും…

എല്ലാവരും അവരുടെ നിലയിൽ അവനവന്റെ കാര്യം നോക്കുന്നവനാണ്… സെൽഫിഷ്  എന്ന് മംഗ്ലീഷിൽ പറയും…. അതാരായാലും ശരി  ബിസിനസ്സുകാരനാവാം ജോലിക്കാരനാവാം അല്ലെങ്കിൽ ഒരു ജോലിയും ചെയ്യാതെ മറ്റുള്ളവരുടെ ജോലിയുടെ ബലത്തിൽ ജീവിക്കുന്നവരാകാം…. ഒരു അറ്റ്ലസ്സിനെ പിടിച്ച് ഐടിയളിസ്റ്റ് ലോകത്തിൽ കെട്ടിയിട്ടാൽ ലോകം നന്നാവുമോ…? ഇവന്റെയൊക്കെ കാര്യം…. നിനക്കും തരാം ഒരു ന്യൂ ജനറേഷൻ കിസ്സ്‌…..

എനിക്ക് രാമചന്ദ്രനെ അറിയില്ല നല്ലവനാണോ അല്ലയോ എന്നൊന്നും അറിയില്ല…. കുറച്ചു മോഡലുകളുടെ അന്നം മുട്ടിച്ച മഹാപാപിയാണെന്നതല്ലാതെ….. പലരും ഗൾഫിൽ ചെന്ന് ജോലി ചെയ്ത് നടന്നപ്പോൾ റിസ്ക്കെടുത്ത് ബിസിനസ്സ് ചെയ്ത് പണമുണ്ടാക്കി പലർക്കും ജോലി കൊടുത്ത ഒരാൾ…. വെട്ടിപ്പും തട്ടിപ്പും ഉണ്ടോ എന്നെനിക്കറിയില്ല….  ധാരാളം മലയാളികൾക്കും ജോലി കൊടുത്തിട്ടുണ്ട് എന്നും ഓർമ്മിക്കുന്നു….. ബിസിനസ്സിൽ ups and downs ഉണ്ടാവും… ഉറ്റവർ തീർച്ചയായും സഹായിക്കണം…. ജയിലിൽ കിടക്കുന്ന മറ്റൊരാളേക്കാൾ അനുയോജ്യനാണ് രാമചന്ദ്രൻ എന്ന് എനിക്കഭിപ്രായമില്ല…..     

പിന്നെ സ്വർണ്ണം മനുഷ്യന്റെ അത്യാവശ്യങ്ങളിൽ ഒന്നല്ല എന്നറിയാം….അത്ര മാത്രം…. അതിനെ പിടിച്ച് വലിച്ചു നീട്ടി ഓടിച്ചു കളഞ്ഞിട്ട് എന്ത് കാര്യം…. സ്വർണ്ണം ജീവിതത്തിന്റെ ഏറ്റവും വലിയ സംഭവമായ മിഡാസുകൾ ദയവ് ചെയ്ത് എന്നെ തൊടാൻ വരല്ലേ…. കാരണം ഞാനും ഒരു മാലയും കാതിലും വളയും മോതിരവും ഇട്ടു നടക്കുന്നവനാണ്… എന്റെ പൈസ കൊടുത്ത് മേടിച്ചതല്ല.. എന്റെ അമ്മ സമ്മാനിച്ചതാണ്‌… അറ്റ്ലസ്സിൽ നിന്നാണോ എന്ന് ചോദിക്കാം….

പിന്നെ ഒരു കോയിക്കോട്ട്കാരൻ മര്ത്ത്യന്റെ അഭിപ്രായം എന്ന നിലയിൽ….  ആൾക്കാർ സ്വർണ്ണം വാങ്ങല് മുയിമനായി നിർത്തി…. അറ്റ്ലസ്സല്ല എല്ലാ സ്വർണ്ണ കടേം പൂട്ടണം ന്നാ ന്ടൊര് ഇത്…. വേശന്നാൽ സൊർണ്ണം പൂശി നടക്കാൻ പറ്റ്വോ…. ന്നാലെ മ്മട കർഷക പ്രശ്നം തീരു… ഭക്ഷണം ലക്ഷണത്തെക്കാൾ വേണം എന്ന് തോന്നുന്ന ഒരു ജനത വേണം…..  എന്തേയ്… ഞാമ്പറഞ്ഞേന്റെ കുളൂസ് പിടി കിട്ട്യോ ങ്ങക്ക്……?

രാമച്ചന്ദ്രനല്ല ഇവിടെ പ്രശ്നം ആണോ….? നമ്മൾ മലയാളീസിന് സത്യം പറഞ്ഞാൽ പ്രശ്നങ്ങൾ വളരെ കുറവാണ്… അത് കൊണ്ട് എല്ലാ പ്രശ്നങ്ങളിലും അഭിപ്രായം പറയാൻ സമയമുണ്ട്, സന്ദർഭമുണ്ട്‌, സെൻസുണ്ട്, സെൻസിബിളിറ്റിയുണ്ട്….. ഈയുള്ളവനടക്കം….



Categories: ലേഖനങ്ങൾ

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: