കോഴിക്കോട്ട് ഹനുമാൻ സേന എന്ന അധികം അറിയപ്പെടാത്ത ഹിന്ദു വാദികളുടെ ഇടപെടൽ കാരണം ഡോക്ടർ എം.എം ബഷീറിന്റെ രാമായണം കോളം നിർത്തലാക്കി… ഈ ഹനുമാൻ സേനയിൽ കോഴിക്കോട്ടെ ഏതൊക്കെ കുരങ്ങന്മാരാണെന്ന് പോലും പലർക്കും അറിയില്ല… ഇപ്പോൾ കുരങ്ങന്മാരും കിഴങ്ങന്മാരും ഉണ്ടെന്ന് ഏതായാലും മനസ്സിലായി.. എഴുത്തും വായനയും രാമായണം പോയിട്ട് ഒരു പൈങ്കിളി പോലും വായിക്കാത്തവന്റെ കൈയ്യിൽ കൊടി കൊടുത്താൽ തിരിച്ചു കിട്ടുന്ന വിവരക്കേടിന് കയ്യും കണക്കും കാണൂല…
ഇവനൊക്കെ ഏത് ഡാഷിൽ നിന്നാണ് വരുന്നത് എന്ന് ചോദിക്കാൻ ഒരു കോഴിക്കോട്ടുകാരനെന്ന നിലയിൽ എനിക്കവകാശമുണ്ട്… “ഇങ്ങൊക്കെ ഏത് ഡാഷ്ന്നാണ്ടാ ഹമുക്കെ വര്ന്നത് എന്നന്നെ, ഇംബള കോയിക്കോട്ടിന്റെ പേര് ബടക്കാക്കാൻ കള്ള ഹിമാറോളെ”
ഞാൻ പഠിച്ചത് ദുബായിലാണ്, ഒരു മൂന്ന് വർഷം നാല് മുതൽ ഏഴ് വരെ ആ സമയത്താണ് ഞാൻ രാമായണം ശരിക്കും പഠിച്ചത്, പഠിപ്പിച്ചതോ വാഹിദ് എന്ന മുസ്ലിം മാഷ്. അതെ ഒരു മുസ്ലിം രാജ്യത്ത് ഒരു മുസ്ലിം മാഷാണടാ കള്ള ഹമുക്കുകളെ ന്നെ രാമായണം പഠിപ്പിച്ചത്…
ഭാരതവാസി എന്ന നിലയിൽ രാമായാണം, മഹാഭാരതം എന്നത് എല്ലാവരും മനസ്സിലാക്കണം എന്ന് കരുതി മുസ്ലിമ്മുകൾ കൂടുതലുള്ള ആ ക്ലാസ്സിൽ പോലും കഥകൾ പറഞ്ഞു തന്ന ആ മുസ്ലിം അധ്യാപകനെ കയ്യിൽ കിട്ടിയാൽ നീയൊക്കെ വാലിൽ തിരികെട്ടി കത്തിച്ച് ചാമ്പലാക്കൂലോ വാനരന്മാരെ…
എന്റെ മാഷക്ക് വേണമെങ്കിൽ ആ കഥകൾ പറയണ്ടാ എന്ന് തിരുമാനിക്കാമായിരുന്നു… അറേബ്യൻ രാത്രികളിൽ നിന്നും കഥകൾ പറയാമായിരുന്നു.. പക്ഷെ മാഷത് ചെയ്തില്ല… അത് മാഷടെ വിവരം…. വിവരം കേട്ട വാനരന്മാർ അന്ന് അവിടുണ്ടായിരുന്നില്ല എന്നതും സത്യം… അന്ന് മാഷ് വരുന്നതും കാത്ത് കുട്ടികളിരിക്കും രാമന്റെയും സീതയുടെയും കഥ കേൾക്കാൻ…
മാപ്പിള രാമായണത്തിന്റെ നാട്ടിലാണ് നീയൊക്കെ എന്നും മനസ്സിലാക്കണം… ലാമനും രാമനും, ലാവനനും രാവണനും, അനുമാനും ഹനുമാനും തോളോട് തോൾ ചേർന്ന് കഥ പറഞ്ഞു നടന്ന കോയിക്കോട്… മനസ്സിലായീനാ.. നാണല്ലടോ അനക്കൊക്കെ…. കുടീ കുത്തിര്ന്ന് രാമായണം വായിക്ക്ന്നതിന് പകരം നേരത്ത്മ്മിലെറങ്ങി അഭ്യാസം കാട്ട്ന്നത് കഷ്ടല്ലേ..?
ഇതാ കോളം അതിന്റെ തുടക്കം വായിക്ക് ‘രാമായണം ജീവിതസാരാമൃതം”… അങ്ങിനെ തുടങ്ങുന്ന ഒരു കോളം ഒരു മുസ്ലിം എഴുതുന്നതിൽ സന്തോഷിക്കുന്നതിന് പകരം മെക്കിട്ട് കേറാ…? നിന്നെക്കാളൊക്കെ രാമായണം അറിയുന്ന ആളാ…. നീയൊക്കെ ഈ നാട് കുട്ടിച്ചോറാക്ക്യെ അടങ്ങു അല്ലെ…. ?
ഇനി ഇതും വായിച്ചിട്ട് അങ്ങനെ തന്നെ എന്നും പറഞ്ഞ് ‘ന്റ കിത്താബാണ് ഏറ്റവും ബെസ്റ്റ്’ ന്നും പറഞ്ഞ് ലൈക്കാൻ വരുന്ന മുസ്ലിം മത പുരോഹിതൻമാരോട്… ‘ങ്ങള കിത്താബിലും ണ്ട് കോയാ ഒരായിരം പൊള്ളത്തരങ്ങള്… ഇല്ലാത്തൊരു വാക്കും ഉണ്ട് ‘tolerance’ പകരം ‘intolerance’ എന്നൊരു വാക്കുണ്ട്… തോനെ ചിതറി കടക്കല്ലേ….. ഈ വാനരന്മാർ ‘intolerance’ ന്ന വാക്ക് ങ്ങട അടുത്തീന്ന് കടം വാങ്ങ്യേതാ ന്ന് തോന്ന്ന്ന്.. ന്നട്ട് പ്പം പലിശ സഹിതം തിരിച്ച് തര്വാ…. രണ്ടെണ്ണത്തിനും പിരാന്താ…. സംശയം മേണ്ട
Categories: ലേഖനങ്ങൾ
Leave a Reply