Author Archives
മര്‍ത്ത്യലോകം, അറിഞ്ഞവരും അറിയാത്തവരും അറിവുകെട്ടവരും അടങ്ങുന്ന മര്‍ത്ത്യന്റെ ലോകം. മര്‍ത്ത്യന്റെ യഥാര്‍ത്ഥ പേര് വിനോദ് നാരായണ്‍.. കവിതക്കും കഥക്കും ഇടയില്‍ എവിടെയോ അവനെ തന്നെ തിരഞ്ഞു നടക്കുന്ന ഒരു കോഴിക്കോട്ടുകാരന്‍… ബല്ലാത്ത പഹയന്‍ എന്നൊരു യൂറ്റിയൂബ് പരന്പരയും നടത്തിവരുന്നു… ഇഗ്ളീഷിലും എഴുതി വെറുപ്പിക്കാറുണ്ട്… 🙂 മൂന്ന് നാല് വര്‍ഷമേ മലയാളം പഠിച്ചിട്ടുള്ളു… അത് കൊണ്ട് അക്ഷരത്തെറ്റുകള്‍ പൊറുക്കണം. നാലു വര്‍ഷം മലയാളം പഠിച്ചിട്ട് ഇത്രയുമൊക്കെ വെറുപ്പിക്കുന്നുണ്ടല്ലോ എന്നത് തന്നെ ഭാഗ്യം
രണ്ടു വര്‍ഷം മുന്‍പാണ് തര്‍ജ്ജമയുടെ അസുഖം ബാധിച്ചത്. അത് കലശലായപ്പോള്‍ വൈദ്യനെ കാട്ടുന്നതിന് പകരം ചില ലോക കവികളുടെ കവിതകള്‍ തര്‍ജ്ജമ ചെയ്തു സ്വയം ചികിത്സിച്ചു.. അസുഖം മൂര്‍ഛിച്ചു.. ഇപ്പോള്‍ ഇടക്കിടക്ക് അതെഴുതി ശമനം വരുത്തും…
പിന്നെ ചെറുകഥകള്‍, സിനിമാ നിരൂപണം, അല്ലറ ചില്ലറ അങ്ങിനെ സമയം കിട്ടുന്പോള്‍ എഴുതുന്നു
-
മര്‍ത്ത്യലൊകം മലയാളം പോഡ്.കാസ്റ്റ് – 3
-
മർത്ത്യലൊകം മലയാളം പോഡ്.കാസ്റ്റ് – 2
-
മർത്ത്യലൊകം മലയാളം പോഡ്.കാസ്റ്റ് – 1
-
മർത്ത്യന്റെ നുറുങ്ങുകൾ
പാത്രത്തിൽ പരിഹാസം നിറച്ച് മുൻപിൽ വച്ച് തന്നു എടുത്ത് കഴിച്ചപ്പോൾ അതിൽ വറുത്തരച്ച ചില സത്യങ്ങൾ സ്വാദിൽ പെട്ടു ഒന്ന് രണ്ട് ചിരി പൊട്ടിച്ചു ചേർത്തപ്പോൾ എല്ലാം പൂർണ്ണമായി കുടിക്കാൻ വച്ച കണ്ണീരും തൊട്ട് നക്കാൻ വച്ച വേദനയും അല്പം ബാക്കി വച്ച് എഴുന്നേറ്റ് നടന്നപ്പോൾ വയറും മനസ്സും ജീവിതവും എല്ലാം നിറഞ്ഞു വീണു കിടക്കുന്ന… Read More ›
-
നീതന്നെയാണ് ഞാൻ
നമ്മൾ തമ്മിൽ ഒരു ബന്ധമുണ്ട്… എന്റെ ഹൃദയത്തിൽ നിന്നും രക്തം പുരണ്ട ഒരു നൂലിനാൽ നിന്റെ ഹൃദയത്തിലേക്ക് വലിച്ചു കെട്ടിയ ഒരു കെട്ട് പാലം… നാമിരുവരും എന്നും അതുവഴി നടക്കണം മനുഷ്യരാശിയുടെ തുടക്കം മുതലുള്ള എല്ലാ ജനകീയ പ്രക്ഷോഭങ്ങളുടെയും ലാഭ നഷ്ടങ്ങൾ എഴുതിയ ഓർമ്മകൾ തോരണങ്ങളാക്കി അവിടെ തൂക്കിയിട്ടിരിക്കുന്നത് കാണാം…. അതിൽ നിന്നും നമ്മൾ നന്മകൾ… Read More ›
-
ഞാൻ…..
എന്റെ സ്വപ്നങ്ങളിൽ നിന്നും ദൂരെ ഒരു നാല്പ്പത് നാൽപ്പത്തഞ്ച് വർഷങ്ങൾ അകലെ ഒരു ചെറിയ മണ്‍വിളക്ക്…. അത് ഊതി കെടുത്താൻ തയ്യാറായി നില്ലകുന്ന ഒരു പറ്റം ജനം കരച്ചിലും കാത്ത് കിടക്കുന്ന ചിലരും ഇരുട്ടിൽ എല്ല്ലാം നശിപ്പിച്ച് അതാ ഒരട്ടഹാസം ഉണർന്നപ്പോൾ കിടക്ക നനഞ്ഞിരുന്നു കണ്ണീരൊ, വിയർപ്പോ, മൂത്രമോ എന്തായാലും സ്വപ്നം ഒരിക്കലും ഉത്തരവാദിയല്ല… ഞാനുമല്ല……. Read More ›
-
ബാലിബൊ – 2009 ഓസ്ട്രേലിയൻ സിനിമ – ഈസ്റ്റ് തിമോറിൽ വച്ചെടുത്ത ആദ്യത്തെ സിനിമ
2009ൽ ഇറങ്ങിയ ഓസ്ട്രേലിയൻ യുദ്ധകാല സിനിമ… ഈസ്റ്റ് തിമോർ ഇണ്ടോനേഷ്യൻ സേന ആക്രമിച്ച് പിടിച്ചടക്കുന്നതാണ് പ്രിമൈസ്… യുദ്ധവും അവിടുത്തെ പ്രശ്നങ്ങളും മനുഷ്യാവകാശലന്ഘനവും റിപ്പോർട്ട് ചെയ്യാൻ എത്തിയ ബാലിബൊ ഫൈവ് എന്നറിയപ്പെടുന്ന അഞ്ച് യുവ ഓസ്ട്രേലിയൻ ടീ.വീ റിപ്പോര്ടർമാരുടെ തിരോധാനം…. അത് അന്വേഷിച്ചിറങ്ങിയ റോജർ ഈസ്റ്റ് എന്ന പരിചയ സംപന്നനായ ജർണലിസ്റ്റിന്റെ കണ്ണുകളിലൂടെയാണ് സിനിമ നീങ്ങുന്നത്… നടന്ന സംഭവങ്ങളെ ആസ്പതമാക്കിയുള്ള ഈ സിനിമയിൽ പ്രധാനം സിനിമയുടെ… Read More ›
-
‘എ വെനെസ്ഡെ’യുടെ ഇംഗ്ലീഷ് റീ മേക്ക് – നസീറുദ്ദിൻ ഷായുടെ റോൾ ചെയ്തത് ബെൻ കിന്സ്ലി
ടൈറ്റിൽ വായിച്ചാൽ മതി ആരും സിനിമ കാണും… സിനിമ കാണുന്നതിനു മുൻപേ സിനിമയെ പലപ്രാവശ്യം ഉത്സാഹത്തോടെ മനസ്സിൽ കണ്ടിട്ടും കാണും പലരും…. ഞാൻ അതൊക്കെ ചെയ്തു… സീ.ഡി വാടകയ്ക്ക് കിട്ടാത്തത് കാരണം അമേസോണിൽ ഓർഡർ ചെയ്തു… റ്റൂ ഡേ പ്രൈം ഡെലിവറി… കാത്തിരുന്നു… വന്നു…. ഉടൻ ഇട്ടു സീഡീ പ്ലെയറിൽ… തുടങ്ങി…. നീങ്ങി…. നീങ്ങി കൊണ്ടേയിരുന്നു…. കണ്ണുകളെ വിശ്വസിക്കാൻ… Read More ›
-
ജാപ്പാനീസ് യാക്കൂസ സിനിമകൾ – ഔട്ട്റേജും ബിയോണ്ട് ഔട്ട്റേജും
യാകൂസ സിനിമകൾ ജാപ്പാനീസ് സിനിമകളിൽ വളരെ പോപ്പുലറായ ഒരു ഇനമാണ്… ഞാൻ ചിലത് കണ്ടിട്ടുണ്ട്. ഒർഗനൈസ്ഡ് ക്രൈം ആണ് തീം… എതിർ ഗ്രൂപ്പുകൾ തമ്മിലുള്ള നീണ്ട യുദ്ധങ്ങൾ… കുത്തും, വെട്ടും, വെടിവെപ്പും, ഇടിയും, ചോരചീറ്റലും, ചതിയും, വഞ്ചനയും, നല്ല പോലീസും, ചീത്ത പോലീസും, ഗാങ്ങ്സ്റ്റർസും നിറഞ്ഞു നിൽകുന്ന ആക്ഷൻ പടങ്ങൾ ഏത് ഗ്രൂപ്പിലാണെന്ന് മനസ്സിലാകാതെ ചത്തും പിന്നെ വീണ്ടും… Read More ›
-
ദി ബിഗ് കഹൂന (The Big Kahuna) – 1999 ഹോളിവുഡ് സിനിമ
വളരെ വർഷങ്ങൾ മുന്പ് കണ്ടൊരു സിനിമയാണ്…. കെവിൻ സ്പേസി എന്ന നടനെ ശരിക്കും അറിയുന്നതിന് മുൻപ്… ഡാനി ഡെവിറ്റോവിനെ മാത്രം കണ്ട് വീഡിയോ കാസറ്റ് (സീടിയല്ല) എടുത്ത് കണ്ട പടം. അതിനു ശേഷം പലതവണ കണ്ട പടം… പലരെയും നിർബന്ധിച്ചു കാണിച്ച പടം… എന്താണ് ആ പടം അത്ര ഇഷ്ടപ്പെടാൻ കാരണം… പലപ്പോഴും ആലോചിച്ചിട്ടുണ്ട്… ഒരു സെയിൽസുകാരനായിരുന്ന… Read More ›


