2009ൽ ഇറങ്ങിയ ഓസ്ട്രേലിയൻ യുദ്ധകാല സിനിമ… ഈസ്റ്റ് തിമോർ ഇണ്ടോനേഷ്യൻ സേന ആക്രമിച്ച് പിടിച്ചടക്കുന്നതാണ് പ്രിമൈസ്… യുദ്ധവും അവിടുത്തെ പ്രശ്നങ്ങളും മനുഷ്യാവകാശലന്ഘനവും റിപ്പോർട്ട് ചെയ്യാൻ എത്തിയ ബാലിബൊ ഫൈവ് എന്നറിയപ്പെടുന്ന അഞ്ച് യുവ ഓസ്ട്രേലിയൻ ടീ.വീ റിപ്പോര്ടർമാരുടെ തിരോധാനം…. അത് അന്വേഷിച്ചിറങ്ങിയ റോജർ ഈസ്റ്റ് എന്ന പരിചയ സംപന്നനായ ജർണലിസ്റ്റിന്റെ കണ്ണുകളിലൂടെയാണ് സിനിമ നീങ്ങുന്നത്…
നടന്ന സംഭവങ്ങളെ ആസ്പതമാക്കിയുള്ള ഈ സിനിമയിൽ പ്രധാനം സിനിമയുടെ ചിത്രീകരണ ശൈലിയാണെന്ന് തോന്നി…. ഒരേ ഷോട്ടിൽ രണ്ട് ടൈം കമ്മിറ്റ് ചെയ്യുന്നു….. ബലിബോ ഫൈവിന്റെ യാത്രയും… അവരെ അന്വേഷിച്ചുള്ള റോജറിന്റെയും ഹോർട്ടെയുടെയും യാത്രയും… ഇരുപത്തി നാല് വർഷം നീണ്ടു നിന്ന ഇണ്ടോനേഷ്യൻ ഈസ്റ്റ് തിമോർ കയ്യടക്കലിൽ നഷ്ടമായത് ഏതാണ്ട് 1830000 ജീവനുകളാണ്
റോജർ ഈസ്റ്റായി അഭിനയിക്കുന്ന ആന്റണി ലെപ്പാഗ്ലിയ, പിന്നെ ‘ഹോസെ മാന്വൽ റമോസ് ഹോർട്ടെ’ ആയഭിനയിക്കുന്ന ഗ്വാട്ടെമാലൻ നടന ഓസ്ക്കാർ ഐസക്ക്… ഇവരുടെ അഭിനയം വളരെ നന്നായിട്ടുണ്ട്… പ്രത്യേകിച്ച് ഒസ്ക്കാറിന്റെത്.. ഹോർട്ടെ പിന്നീട് ഈസ്റ്റ് തിമോർ പ്രസിഡന്റായി…
ഈസ്റ്റ് തിമോറിൽ വച്ചെടുത്ത ആദ്യത്തെ സിനിമയുമാണിത്….
Categories: സിനിമ
Leave a Reply