ടൈറ്റിൽ വായിച്ചാൽ മതി ആരും സിനിമ കാണും… സിനിമ കാണുന്നതിനു മുൻപേ സിനിമയെ പലപ്രാവശ്യം ഉത്സാഹത്തോടെ മനസ്സിൽ കണ്ടിട്ടും കാണും പലരും…. ഞാൻ അതൊക്കെ ചെയ്തു… സീ.ഡി വാടകയ്ക്ക് കിട്ടാത്തത് കാരണം അമേസോണിൽ ഓർഡർ ചെയ്തു… റ്റൂ ഡേ പ്രൈം ഡെലിവറി… കാത്തിരുന്നു… വന്നു…. ഉടൻ ഇട്ടു സീഡീ പ്ലെയറിൽ… തുടങ്ങി…. നീങ്ങി…. നീങ്ങി കൊണ്ടേയിരുന്നു…. കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. ഇങ്ങനെയും അറുബോറനായി ഒരു സിനിമയെടുക്കാൻ കഴിയുമോ സമ്മദിക്കണം…..
ചന്ദ്രൻ രുത്നം എന്ന ശ്രീലങ്കൻ കക്ഷിയാണ് ഡയറക്റ്റർ…. അയാൾക്ക് ആരോടാണ് ദേഷ്യം എന്ന് മനസ്സിലായില്ല…. കിന്സ്ലെ ഒഴിച്ച് ആര്ക്കും അഭിനയിക്കാൻ അറിയില്ല…അനുപം ഖേറും ലാലേട്ടനും ചെയ്ത പോലീസ് മേധാവി റോൾ ചെയ്തവനെ കണ്ടാൽ കരച്ചിൽ വരും…. ശ്രീലങ്കയിൽ എങ്ങിനെ ഒരു വെള്ളക്കാരൻ പോലീസുകാരൻ എന്നും ഞാനാലോചിച്ചു… പിന്നെ കഥയിൽ ചോദ്യമില്ലല്ലോ… പ്രത്യേകിച്ച് ഇരുപത് മിനുട്ടിൽ കൂടുതൽ കാണാൻ കഴിയാത്ത ഒരു സിനിമയിൽ… ചോദ്യം ചോദിക്കുന്നത് സമയത്തോട് നാം ചെയ്യുന്ന അക്രമമാണ്… ഏതായാലും ഇന്നും ആ സീ.ഡി ഓർമ്മക്ക് വച്ചിട്ടുണ്ട് എങ്ങിനെ സിനിമയെടുക്കരുത് എന്ന് പഠിക്കാൻ… എങ്ങിനെ ഒരു ലോകോത്തര നടനെ പറ്റിക്കാം എന്ന് പഠിക്കാൻ….
കിന്സ്ലെ എന്ന നടൻ എന്ത് റോളിലും ശോഭിക്കും… പക്ഷെ ചുറ്റും ഇരുട്ടാക്കി തീപ്പെട്ടി വലിച്ചെറിഞ്ഞാൽ കിന്സ്ലെ അല്ല സൂര്യനും ഒന്ന് ശോഭിക്കാൻ മടിക്കും….അതാണ് സംഭവം….
അതിനു ശേഷം ഞാൻ ആലോചിച്ചു… ഒരു ഹോളീവുഡ് ഇനിയും സ്കോപ്പുള്ള തീം ആണ്… അൽപച്ചീനോയും റോബർട്ട്.ഡീ.നിറോയും ചേർന്നൊരു സിനിമ എന്താ… അതാണ് വെനെസ്ഡേക്ക് കിട്ടേണ്ടിയിരുന്ന കോമ്പിനേഷൻ….. ചന്ദ്രൻ രത്നയെ കിട്ടിയാൽ രണ്ടെണ്ണം പൊട്ടിക്കണം ബെൻ കിൻസ്ലേക്കും കൂടി കൂട്ടിയിട്ട്… ഇങ്ങനെയും ഉണ്ടോ ഒരു മഹാപാപം….
സോറി സിനിമയുടെ പേര് പറയാൻ വിട്ടു… ‘എ കോമണ്‍ മാൻ’.. പേരിനൊന്നും ഒരു കുറവുമില്ല 🙂 എന്നാലും എന്റെ ചന്ദ്രനെ….
-മർത്ത്യൻ-
Categories: സിനിമ
Leave a Reply