Author Archives

മര്‍ത്ത്യലോകം, അറിഞ്ഞവരും അറിയാത്തവരും അറിവുകെട്ടവരും അടങ്ങുന്ന മര്‍ത്ത്യന്റെ ലോകം. മര്‍ത്ത്യന്റെ യഥാര്‍ത്ഥ പേര് വിനോദ് നാരായണ്‍.. കവിതക്കും കഥക്കും ഇടയില്‍ എവിടെയോ അവനെ തന്നെ തിരഞ്ഞു നടക്കുന്ന ഒരു കോഴിക്കോട്ടുകാരന്‍… ബല്ലാത്ത പഹയന്‍ എന്നൊരു യൂറ്റിയൂബ് പരന്പരയും നടത്തിവരുന്നു… ഇഗ്ളീഷിലും എഴുതി വെറുപ്പിക്കാറുണ്ട്… 🙂 മൂന്ന് നാല് വര്‍ഷമേ മലയാളം പഠിച്ചിട്ടുള്ളു… അത് കൊണ്ട് അക്ഷരത്തെറ്റുകള്‍ പൊറുക്കണം. നാലു വര്‍ഷം മലയാളം പഠിച്ചിട്ട് ഇത്രയുമൊക്കെ വെറുപ്പിക്കുന്നുണ്ടല്ലോ എന്നത് തന്നെ ഭാഗ്യം

രണ്ടു വര്‍ഷം മുന്‍പാണ് തര്‍ജ്ജമയുടെ അസുഖം ബാധിച്ചത്. അത് കലശലായപ്പോള്‍ വൈദ്യനെ കാട്ടുന്നതിന് പകരം ചില ലോക കവികളുടെ കവിതകള്‍ തര്‍ജ്ജമ ചെയ്തു സ്വയം ചികിത്സിച്ചു.. അസുഖം മൂര്‍ഛിച്ചു.. ഇപ്പോള്‍ ഇടക്കിടക്ക് അതെഴുതി ശമനം വരുത്തും…

പിന്നെ ചെറുകഥകള്‍, സിനിമാ നിരൂപണം, അല്ലറ ചില്ലറ അങ്ങിനെ സമയം കിട്ടുന്പോള്‍ എഴുതുന്നു

 • 12/30 | മിസിസ്സിപ്പി | എമി ഫെർണാണ്ട് ഡേവിഡ് സെസായർ

  ഫ്രഞ്ച് കവിയും നെഗ്രിറ്റിയൂഡ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളുമായിരുന്ന എമി ഫെർണാണ്ട് ഡേവിഡ് സെസായറിന്റെ (Aimé Fernand David Césaire 26 June 1913 – 17 April 2008) മിസിസ്സിപ്പി (Mississipi) എന്ന കവിതയുടെ മലയാളം പരിഭാഷ. 2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഞാൻ ചെയ്യുന്ന പന്ത്രണ്ടാമത്തെ (12/30) പരിഭാഷ. മിസിസ്സിപ്പി ——-… Read More ›

 • 11/30 | ദി ഫ്യൂച്ചർ | യൂലിയോ കോർട്ടസാർ

  അർജെന്റീൻ ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്നു യൂലിയോ കോർട്ടസാറിന്റെ (Julio Cortázar-August 26, 1914 – February 12, 1984) ദി ഫ്യൂച്ചർ (The Future) എന്ന കവിതയുടെ മലയാളം പരിഭാഷ. 2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിനായെഴുതുന്ന പതിനൊന്നാമത്തെ (11/30) പരിഭാഷ ദി ഫ്യൂച്ചർ ——– നീ അവിടുണ്ടാവില്ലെന്ന് എനിക്കറിയാം നീയാ പട്ടണപ്പാതയിലും ഉണ്ടാവില്ല, ആ തെരുവു… Read More ›

 • 10/30 | ബിറ്റ്വീൻ ഗോയിങ് ആൻഡ് സ്റ്റേയിങ് | ഒക്റ്റാവിയോ പാസ്

  1990ലെ നോബൽ ജേതാവും മെക്സിക്കൻ കവിയും നയതന്ത്രജ്ഞനായ ഒക്റ്റാവിയോ പാസിന്റെ (Octavio Paz March 31, 1914 – April 19, 1998) ബിറ്റ്വീൻ ഗോയിങ് ആൻഡ് സ്റ്റേയിങ് (Between going and staying) എന്ന കവിതയുടെ മലയാളം പരിഭാഷ. ഒക്റ്റാവിയോ പാസ് 1962ൽ ഭാരതത്തിലേക്കുള്ള മെക്സിക്കൻ അംബാസഡ്ഡറായി നിയമിക്കപ്പെട്ടിരുന്നു. 2018ലെ ദേശീയ കവിതാ മാസം… Read More ›

 • 9/30 | ദിസ് അസൂർ ഡേ | സിയോ ജിയോങ് ജു (മിഡാങ്)

  അഞ്ചു തവണ നോബൽ പുരസ്കാരത്തിന് പേര് നിർദ്ദേശിക്കപ്പെട്ട കൊറിയൻ കവി സിയോ ജിയോങ് ജുവിന്റെ (Seo Jeong-ju May 18, 1915 – December 24, 2000) ദിസ് അസൂർ ഡേ (This Azure Day) എന്ന കവിതയുടെ മലയാളം പരിഭാഷ. മിഡാങ് എന്ന തൂലികാ നാമത്തിലായിരുന്നു സിയോ ജിയോങ് ജു എഴുതിയിരുന്നത്. 2018ലെ ദേശീയ… Read More ›

 • 8/30 | എവെരിത്തിങ് ഈസ് ഫുൾ ഓഫ് യൂ | മിഗുവേൽ ഹെർണാണ്ടസ് ഗിലാബർട്ട്

  സ്പാനിഷ് കവിയും നാടകകൃത്തുമായ മിഗുവേൽ ഹെർണാണ്ടസ് ഗിലാബർട്ടിന്റെ (Miguel Hernández Gilabert 30 October 1910 – 28 March 1942) ‘എവെരിത്തിങ് ഈസ് ഫുൾ ഓഫ് യൂ’ (Everything is Full of You) എന്ന കവിതയുടെ മലയാളം പരിഭാഷ. 2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിനായി എഴുതിയ എട്ടാമത്തെ (8/30) പരിഭാഷ. എവെരിത്തിങ്… Read More ›

 • 7/30 | ഫോമി സ്കൈ | മിക്‌ളോസ് റാഡ്നോട്ട്

  ഹങ്കേറിയൻ കവിയും അധ്യാപകനുമായിരുന്ന മിക്‌ളോസ് റാഡ്നോട്ടിന്റെ (Miklós Radnóti 5 May 1909 – November 1944) ഫോമി സ്കൈ (Foamy Sky) എന്ന കവിതയുടെ മലയാളം പരിഭാഷ. 1943ൽ മറ്റനേകം ഹങ്കേറിയൻ ജൂതരുടെ കൂടെ മിക്‌ളോസും തടങ്കലിലടക്കപ്പെട്ടു. Borഇൽ നിന്നും Pančevo-Glogonj വഴി Szentkirályszabadjaലേക്കുള്ള മനുഷ്യത്വമില്ലാത്ത നിര്‍ബന്ധിത മാർച്ചിനു ശേഷം ഒക്ടോബർ 31ന് റാഡ്നോട്ട്… Read More ›

 • 6/30 | എ കോൺവെർസേഷൻ ത്രൂ ദി ഡോർ | അന്നാ സ്വീർ

  പോളിഷ് കവി അന്നാ സ്വിറിന്റെ (1909–1984) എ കോൺവെർസേഷൻ ത്രൂ ദി ഡോർ (A Conversation Through the Door) എന്ന കവിതയുടെ മലയാളം പരിഭാഷ. രണ്ടാം ലോക മഹാ യുദ്ധവും, മാതൃത്വവും, സ്ത്രീ ശരീരവും, കാമാതുരതയും അടങ്ങുന്നതാണ് അന്നയുടേ പല കവിതകളും 2018ലെ ദേശീയ കവിതാ മാസമാഘോഷിക്കാനായി ആറാമത്തെ (6/30) പരിഭാഷ. എ കോൺവെർസേഷൻ… Read More ›