Author Archives

മര്‍ത്ത്യലോകം, അറിഞ്ഞവരും അറിയാത്തവരും അറിവുകെട്ടവരും അടങ്ങുന്ന മര്‍ത്ത്യന്റെ ലോകം. മര്‍ത്ത്യന്റെ യഥാര്‍ത്ഥ പേര് വിനോദ് നാരായണ്‍.. കവിതക്കും കഥക്കും ഇടയില്‍ എവിടെയോ അവനെ തന്നെ തിരഞ്ഞു നടക്കുന്ന ഒരു കോഴിക്കോട്ടുകാരന്‍… ബല്ലാത്ത പഹയന്‍ എന്നൊരു യൂറ്റിയൂബ് പരന്പരയും നടത്തിവരുന്നു… ഇഗ്ളീഷിലും എഴുതി വെറുപ്പിക്കാറുണ്ട്… 🙂 മൂന്ന് നാല് വര്‍ഷമേ മലയാളം പഠിച്ചിട്ടുള്ളു… അത് കൊണ്ട് അക്ഷരത്തെറ്റുകള്‍ പൊറുക്കണം. നാലു വര്‍ഷം മലയാളം പഠിച്ചിട്ട് ഇത്രയുമൊക്കെ വെറുപ്പിക്കുന്നുണ്ടല്ലോ എന്നത് തന്നെ ഭാഗ്യം

രണ്ടു വര്‍ഷം മുന്‍പാണ് തര്‍ജ്ജമയുടെ അസുഖം ബാധിച്ചത്. അത് കലശലായപ്പോള്‍ വൈദ്യനെ കാട്ടുന്നതിന് പകരം ചില ലോക കവികളുടെ കവിതകള്‍ തര്‍ജ്ജമ ചെയ്തു സ്വയം ചികിത്സിച്ചു.. അസുഖം മൂര്‍ഛിച്ചു.. ഇപ്പോള്‍ ഇടക്കിടക്ക് അതെഴുതി ശമനം വരുത്തും…

പിന്നെ ചെറുകഥകള്‍, സിനിമാ നിരൂപണം, അല്ലറ ചില്ലറ അങ്ങിനെ സമയം കിട്ടുന്പോള്‍ എഴുതുന്നു

 • നിസാർ ഖബാനിയുടെ ഡയലോഗ് #24 npm2019

  സിറിയൻ കവി നിസാർ ഖബാനിയുടെ (Nizār Tawfīq Qabbānī 21 March 1923 – 30 April 1998) ഡയലോഗ് (Dialogue) എന്ന കവിതയുടെ മലയാളം പരിഭാഷ ഡയലോഗ് (Dialogue) ——————- എന്റെ പ്രണയം ഒരു മോതിരമോ വളയോ ആണെന്ന് പറയരുത് എന്റെ പ്രണയം ഒരു ഉപരോധമാണ്, സാഹസികതയും എടുത്തുചാട്ടവുമാണ് അന്വേഷണത്തിലൂടെ മരണത്തിലേക്ക് നീങ്ങുന്ന ഒന്നാണ്…… Read More ›

 • അഷ്‌റഫ് ഫയദിന്റെ കവിതകൾ – #23 npm19

  സൗദി കവി അഷ്‌റഫ് ഫയദിന്റെ (born 1980 in Saudi Arabia) കവിതയാണ് ഇന്ന് പരിഭാഷപ്പെടുത്തുന്നത്… നിരീശ്വരവാദം പ്രചരിപ്പിക്കുന്നു എന്ന പേരിൽ 2015ൽ അറസ്റ്റ് ചെയ്യപ്പെടുകയും വധ ശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ശിക്ഷക്ക് ഇളവു വരുത്തി എട്ട് വർഷം തടവിനും 800 ചാട്ടവാറടിക്കും വിധിച്ചു… ഇന്നും ശിക്ഷയിലാണ്… സ്വാതന്ത്രത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും കലയ്ക്കും എതിരെയുള്ള… Read More ›

 • സപ്രാദി ജോകോ ഡമോണോയുടെ ലൈറ്റ് ബൾബ്

  ഇന്തോനേഷ്യൻ കവി സപ്രാദി ജോകോ ഡമോണോയുടെ (born 20 March 1940 in Surakarta, Central Java) ലൈറ്റ് ബൾബ് (Light Bulb ) എന്ന കവിതയുടെ മലയാളം പരിഭാഷ. ലൈറ്റ് ബൾബ് (Light Bulb ) ————————— മുറിയിൽ തൂങ്ങിക്കിടക്കുന്നൊരു ലൈറ്റ് ബൾബ് പ്രകാശിച്ച് കത്തി ഒരാൾ അയാളുടെ രണ്ടു കൈയ്യുകളുടെയും വിരലുകൾ കൂട്ടിയണച്ചു… Read More ›

 • ജോസഫ് ബ്രോഡ്സ്കിയുടെ ‘സ്റ്റോൺ വില്ലേജെസ്’ #21 npm19

  1987ലെ നോബൽ ജേതാവും റഷ്യൻ കവിയുമായ ജോസഫ് ബ്രോഡ്സ്കിയുടെ (24 May 1940 – 28 January 1996) ‘സ്റ്റോൺ വില്ലേജെസ്’ Stone Villages എന്ന കവിതയുടെ മലയാളം പരിഭാഷ… ‘സ്റ്റോൺ വില്ലേജെസ്’ Stone Villages ——————————– ഇംഗ്ലണ്ടിലെ കല്ലുകൊണ്ടുണ്ടാക്കിയ ഗ്രാമങ്ങൾ. ഒരു ദേവാലയം കുപ്പിയിലിട്ടു വച്ച ഒരു മദ്യശാലയുടെ ജനാല. മേച്ചിൽപ്പുറങ്ങളിൽ ചിതറിപ്പോയ പശുക്കൾ…. Read More ›

 • ഹാൻ യോങ്-ഉൻന്റെ ‘പാർട്ടിങ് ക്രിയേറ്സ് ബ്യൂട്ടി’ #20 npm19

  കൊറിയൻ കവി ഹാൻ യോങ്-ഉൻന്റെ (August 29, 1879 – June 29, 1944) ‘പാർട്ടിങ് ക്രിയേറ്സ് ബ്യൂട്ടി’ (Parting Creates Beauty) എന്ന കവിതയുടെ മലയാളം പരിഭാഷ… ‘പാർട്ടിങ് ക്രിയേറ്സ് ബ്യൂട്ടി’ (Parting Creates Beauty) ————————- വിടവാങ്ങല്‍ സൗന്ദര്യം സൃഷ്ടിക്കുന്നു പകലിന്റെ നശ്വരമായ സ്വർണ്ണത്തിന്റെ വിടവാങ്ങലിൽ പ്രത്യേകിച്ചൊരു സൗന്ദര്യവുമില്ല.. രാത്രിയുടെ കറുത്ത പട്ടിലുമില്ല…… Read More ›

 • വിനോദ് നാരായണന്റെ ബീഫ് #19 npm19

  ഇന്ന് പേര് കേട്ട കവികളുടെ കവിതയൊന്നുമില്ല… ഞാൻ തന്നെ ഈയിടെ എഴുതിയ ഒരു ഇംഗ്ലീഷ് കവിതയുടെ മലയാളം പരിഭാഷയാണ് ബീഫ് ——- അവർ കതക് പൊളിച്ച് ഉള്ളിൽക്കയറി അലറി “എന്താടാ തിന്നുന്നത്…?” ഒരു ചെറിയ കുട്ടി മുതിർന്ന ആരെയോ നോക്കി പകുതി ചവച്ചോരു കഷ്ണം വായിൽ വച്ച് എന്താണ് നടക്കുന്നതെന്ന് പരിഭ്രമിച്ച്…. ആരെങ്കിലും എന്തെങ്കിലും പറയുന്നതിന്… Read More ›

 • പെന്റി സാരികൊസ്കിയുടെ ‘എബൌട്ട് ദി വേൾഡ്’ #18 NPM2019

  ഫിന്നിഷ് കവി പെന്റി സാരികൊസ്കിയുടെ (September 2, 1937 – Joensuu August 24, 1983) ‘എബൌട്ട് ദി വേൾഡ്’ (About the World) എന്ന കവിതയുടെ മലയാളം പരിഭാഷ ‘എബൌട്ട് ദി വേൾഡ്’ (About the World) ————————— ഞാൻ ഒരു കോപക്കാരന്റെ കൈയ്യിൽ നിന്നും ഒരു കുതിരയെ വാങ്ങി. അയാൾ സ്വയം വരച്ചതാണ്….. Read More ›