പുസ്തകങ്ങൾ എന്റെ രാഷ്ട്രീയത്തിന്റെ ഭാഗമാണ് | മർത്ത്യലൊകം #17

30 ദിവസത്തെ പുസ്തക ചലഞ് തുടങ്ങിയതിന് ശേഷം ആളുകൾ വീഡിയോ കാണുന്നത് കുറഞ്ഞു എന്ന് പലരും സ്നേഹത്തോടന്വേഷിച്ചു…. ശരിയാണ്… ചില ലൈറ്റ് കോമഡി… ഒരല്പം രാഷ്ട്രീയം…. രണ്ട് കുറ്റം പറച്ചിൽ…. ഒരു കളിയാക്കൽ ഇതൊക്കെ വച്ച് പ്രതികരണ വീഡിയോ ഇട്ടാൽ സംഭവം ഓടും….

സോഷ്യൽ മീഡിയ ‘Instant Gratification’ നൽകുന്നൊരു പ്രതികരണ ശാലയാണ്.. യൂട്യൂബിനും ഫേസ്ബുക്കിനും ഒക്കെ അത്തരം വീഡിയോ ആണ് പ്രിയം… ഇതവരുടെ പരീക്ഷണ ശാലയല്ലേ… പക്ഷെ മ്മക്ക് മടുക്കൂലോ….

പുസ്തക വായനയുടെ അഭാവം അല്ലെങ്കിൽ പലതരം വീക്ഷണങ്ങൾ മനസ്സിലാക്കാനുള്ള തുറന്ന വായനയുടെ അഭാവം സമൂഹത്തിലെ ചർച്ചകളിലും അഭിപ്രായങ്ങളിലും അടിപിടിയിലും ഉണ്ടെന്ന പൊതു അഭിപ്രായം ഉണ്ട്…. അതിനോട് മ്മക്കും യോജിപ്പുണ്ട്…

പുസ്തകം വായിക്കുന്നവനെ ബുദ്ധിജീവി എന്നും വിളിച്ച് കളിയാക്കുന്ന ഫാഷനും ഒട്ടും കുറവല്ല…. അത് ശരിയല്ല…. വായിക്കാത്തവരെ മണ്ടരായും വായിക്കുന്നവനെ ബുദ്ധിജീവിയായും വിളിച്ച് കളിയാക്കേണ്ടതില്ല… കാരണം വായനയെക്കാൾ കൂടുതൽ അനുഭവങ്ങളിൽ നിന്നും പഠിച്ചവർ എത്രയോ നമ്മളുടെ മുന്പിലുണ്ട്…. പ്രവർത്തനം കഴിഞ്ഞേ ഉള്ളു വായന എക്കാലത്തും….

പക്ഷെ പുസ്തക വായന ഇല്ലെങ്കിലും പുസ്തകങ്ങളെ കുറിച്ച് വായിക്കുന്നതും അതിലെ ഉള്ളടക്കം വായിച്ചവരും അല്ലാത്തവരുമായി ചർച്ച ചെയ്യുന്നതും നല്ലതാണ്…. പല ഗുണങ്ങളുണ്ട്… ഒരു പുസ്തകം നമ്മുടെ മുന്നിൽ ഒന്നിൽ കൂടുതൽ കാഴ്ചപ്പാടുകൾ തുറന്ന് കാട്ടുന്നു…. അനേകം ചോദ്യങ്ങൾ ചോദിക്കുന്നു…. ചില സന്ദർഭങ്ങളിൽ കൂടി നമ്മളെ കൊണ്ട് പോകുന്നു… ഇവയെല്ലാം പുസ്തകത്തിന്റെ ചർച്ചകളിലേക്കും ഇറങ്ങി ചെല്ലും… അതിന്റെ ഭാഗമാവുന്നതും ഗുണം ചെയ്യും….

മാറ്റങ്ങൾ വളരെ മെല്ലെ മാത്രമേ സംഭവിക്കു…. വ്യക്തികൾക്കും അതിനേക്കാൾ മെല്ലെ സമൂഹത്തിനും… പിന്നെ ലോകം മൊത്തം മാറണമെന്നില്ല… ചെറിയൊരു ഭാഗം… വായന അതിന് കളമൊരുക്കും…. അത് കൊണ്ട് വായനയുടെ ആവശ്യം മറ്റുള്ളവരിലേക്ക് പകരുന്ന ഒരു ചെറിയ വിഭാഗം ഉണ്ടായാൽ മതി….

പിന്നെ പുസ്തകങ്ങൾ…. വായന…അതൊക്കെ എന്റെ സാമൂഹികപരമായ രാഷ്ട്രീയത്തിന്റെ ഒരു ഭാഗമാണ്….. ഞാൻ ലോകത്തിനെ കാണുന്നതിന്റെ… ഈ സമൂഹവുമായി ബന്ധപ്പെടുന്നതിന്റെ… നേരിട്ടറിയാത്തവരുമായി സംവദിക്കുന്നതിന്റെ… സ്വയം നോക്കിക്കാണുന്നതിന്റെ ഒക്കെയൊരു രാഷ്ട്രീയത്തിന്റെ ഭാഗമാണ്…

എല്ലാവരും നടക്കുന്ന വഴികളിൽ കൂടി നടന്നാൽ എല്ലാവരും എത്തുന്നിടത്തല്ലേ നമ്മളും എത്തു…. അതിലെന്ത് ത്രില്ല്… എവിടേക്കെങ്കിലും ഒക്കെ പോയി വഴി തെറ്റി വഴിയുണ്ടാക്കി ഒരു വഴിക്കാവുന്നതിന്റെ ഒരു രസം ഒന്ന് വേറെ തന്നെയാണ്…..

റിലീസ് ആവുന്നതിന് മുൻപ് പ്രീ-ഓർഡർ ചെയ്ത് കാത്തിരിക്കുന്ന ചുരുക്കം എഴുത്തുകാരുടെ പുസ്തകങ്ങളെ ഉള്ളു….. അവരിൽ ഒരാളാണ് മാൽകം ഗാഡ്‍വെൽ… ‘ടിപ്പിംഗ് പോയിന്റ്’ തൊട്ട് ‘വാട്ട് ദി ഡോഗ് സൊ’ വരെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്…. മാത്രമല്ല മൂപ്പരുടെ റിവിഷനിസ്റ്റ് ഹിസ്റ്ററി എന്ന പോഡ്‌കാസ്റ്റും വളരെ ഇഷ്ടമാണ്….

അദ്ദേഹത്തിന്റെ പുതിയ പുസ്തകം ഇന്നലെ റിലീസ് ചെയ്തു… കയ്യിൽ കിട്ടി… ‘Talking To Strangers’  (അപരിചിതരുമായി സംസാരിക്കുന്നത്)…. ഈ 30 ദിവസത്തിൽ മാൽക്കമിന്റെ ഒരു പുസ്തകം ഉൾപ്പെടുത്തണം എന്നുണ്ടായിരുന്നു…. വായിച്ചിട്ട് ഇത് തന്നെയാവാം….

ഒരു വ്ലോഗർ എന്ന രീതിലിൽ ഈ പുസ്തകം പരിചയപ്പെടുത്തൽ ഒരു നഷ്ടക്കച്ചവടമായി പലർക്കും തോന്നിയേക്കാം…. മുകളിൽ പറഞ്ഞത് പോലെ ചില ലൈറ്റ് കോമഡി… ഒരല്പം രാഷ്ട്രീയം…. രണ്ട് കുറ്റം പറച്ചിൽ…. ഒരു കളിയാക്കൽ ഇതൊക്കെ ആണ് വേണ്ടത്…. പസ്തകം ആവുന്പോൾ കാണുന്നവരുടെയും ലൈക്കുന്നവരുടെയും ഒക്കെ എണ്ണം കുറയല്ലേ….. അത് തീർത്തും ശരിയല്ല…..

ഇപ്പോൾ വീഡിയോ കാണുന്നവർ പലരും മുഴുവൻ കാണുകയും അഭിപ്രായം രേഖപ്പെടുത്തുകയും ഒക്കെ ചെയ്യുന്നുണ്ട്….. ആ സംവാദങ്ങളിൽ നിന്നും എനിക്കും പലതും പഠിക്കാൻ കഴിയുന്നുണ്ട്… അതിലേക്ക് എനിക്കും ചിലതെല്ലാം contribute ചെയ്യാൻ കഴിയും എന്നും തോന്നുന്നുണ്ട്….

ഇതേ കാരണമാണ് കൂടുതൽ എഴുത്തിലേക്കും തിരിഞ്ഞത്…. പിന്നെ ഒരു പഴയ സ്വപ്നം.. അല്ലെങ്കിൽ ഞാൻ സ്വപ്നം കണ്ട കിണാശ്ശേരിയിൽ, ഒരധ്യാപകനും ചെറിയൊരു സ്‌കൂളും ഉണ്ടായിരുന്നു…. പാഠപുസ്തകങ്ങളിലെ ഏടുകളിൽ ഉൾക്കൊള്ളിക്കാത്തത് പഠിപ്പിക്കുന്നൊരു സ്‌കൂൾ….. സ്വപ്നം ഒരു physical സ്‌കൂളിൽ നിന്നും മാറി ഒരു ഡിജിറ്റൽ സ്‌കൂളിലേക്ക് എത്തി… അതിന് പുസ്തകങ്ങളും വായനയും ആവശ്യമാണ്….

ഒരു വ്ലോഗറാവാൻ ഉദ്ദേശിച്ച് തുടങ്ങിയതായിരുന്നില്ലല്ലോ…. തലയിൽ മൊട്ടിടുന്ന ചിന്തകൾ ഒരു പുതിയ മാധ്യമത്തിൽ പയറ്റുക എന്നതായിരുന്നു ലക്ഷ്യം…. പേടിക്കണ്ട…. തമാശകൾ നിർത്തുന്നില്ല…. ഇന്നലെ മാവേലിക്ക് വിളിച്ച പോലെ സമയം വരുന്പോൾ ചിലർക്കൊക്കെ ഫോൺ വിളിക്കാം…. രാഷ്ട്രീയക്കാർക്കും സിനിമക്കാർക്കും ഒക്കെ വിളിക്കാം…. അവർ ഫോൺ എടുത്തില്ലെങ്കിലും നമുക്ക് അവരോട് വേണ്ടതൊക്കെ ചോദിക്കാമല്ലോ….. അല്ലെ… ? മാവേലിയെ വിളിച്ചാൽ പിന്നെ കേരളത്തിൽ ആരെയും വിളിക്കാമല്ലോ… അല്ലെ.. ?

ഏതായാലും മ്മടെ ഓണം പാചക വീഡിയോ വരുന്നുണ്ട്…..

പിന്നെ എഴുത്ത്… ഈ ഡെയിലി ജേർണൽ നിർത്തുന്നു…. നിർത്തുന്നു എന്നത് ശരിയല്ല… അതിന്റെ പേര് മാറ്റുന്നു… ഡെയിലി ജേർണൽ എന്നതിന് പകരം ‘മർത്ത്യലൊകം’ എന്നാകുന്നു…. അപ്പോൾ ഈ ദിവസവും എഴുതണം എന്ന പ്രഷർ ഇല്ല…. ദിവസം എഴുതിയേക്കാം…. പക്ഷെ പ്രഷർ ഇല്ല….

സ്നേഹം!!
മർത്ത്യൻ (പഹയൻ)Categories: മർത്ത്യലൊകം

Tags: ,

1 reply

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: