എത്രയോ വർഷം എന്റെ സന്ദത സഹചാരിയായിരുന്ന ഒരു ബുള്ളറ്റ്…. പിന്നെ രാജ്യം വിട്ട് പോയപ്പോൾ നാട്ടിൽ വച്ചു.. ഇപ്പോഴും നാട്ടിലുണ്ട്…. വർഷങ്ങളായി ഓടിച്ചിട്ടില്ല…
2010ൽ നാട്ടിൽ ചെന്നപ്പോൾ ഉഷയുടെ അമ്മാമന്റെ ബുള്ളറ്റിൽ ഒരു സവാരി ചെയ്തു… മുണ്ടും ജുബ്ബയും പണ്ടേ എന്റെ ബുള്ളറ്റ് വേഷമായിരുന്നു.. ഹെൽമറ്റ് ഉണ്ടായിരുന്നു… ഈ പടമെടുക്കുന്പോൾ ഇട്ടില്ല… അത് ശരിയല്ല…. അറിയാം… ഗുണദോഷിച്ച്കോഷ്ടിക്കാൻ വരണമെന്നില്ല……
ആ ജുബ്ബ…. വീഡിയോ കാണാറുണ്ടെങ്കിൽ നിങ്ങൾക്ക് പരിചിതമായിരിക്കും… ഇപ്പോഴും ഉപയോഗിക്കാറുണ്ട്…. വസ്ത്രങ്ങൾ പലതും വെറുതെ വാങ്ങുന്നതാണ്…. ഇതൊന്നും കീറിയില്ലെങ്കിൽ എത്രയും ഉപയോഗിക്കാം… പണ്ടും കക്ഷം കീറിയാൽ തുന്നുകയാണ് പതിവ്…. ഇന്നും ലോകത്ത് പലരും അതാണ് പതിവെന്ന് നമ്മൾ മറക്കരുത്… കഴിഞ്ഞ ദിവസം കൊടുക്കാൻ വച്ച തുണികളിൽ നിന്ന് വീണ്ടും ഈ ജുബ്ബ പെറുക്കിയെടുത്തു… ഇതിപ്പോൾ രണ്ടാമത്തെ തവണയാണ് കൊടുക്കാൻ തീരുമാനിച്ച് തിരിച്ചെടുക്കുന്നത്…. ചില വസ്ത്രങ്ങളുടെ ഉള്ളിലിരിക്കുന്പോൾ വലിയൊരു സമാധാനമാണ്…..
ബുള്ളറ്റിൽ പോകുന്നത് ഒരു രസമാണ്… അതിന്റെ കുടുകുടുവിൽ ഒരു ഗമയുണ്ട്…. ബുള്ളറ്റ് ഓടിക്കുന്നവർക്കും അത് കാണുന്നവർക്കും മാത്രം മനസ്സിലാവുന്ന ഒരു ഗമ…. ഒരു ഹാർളി ഡേവിസണും തരാൻ കഴിയാത്തൊരു ഗമ… മാവൂർ റോഡിലൂടെ ആ ബുള്ളറ്റിൽ എന്റെ പിന്നിലിരുന്ന് പലരും പോയിട്ടുണ്ട്…. ഇന്ന് പലയിടത്തും എത്തി നിൽക്കുന്നവർ… പല കസേരകൾക്കും തങ്ങളുടെ ചന്തിയുടെ ചൂട് നൽകി നിർവൃതി അടയുന്നവർ.. ബുള്ളറ്റിന് നല്ല രാശിയുള്ള ചന്തികൾ ചുമക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട് എന്ന് തോന്നുന്നു….
എന്റെ കൂടെ പലയിടത്തും ബുള്ളറ്റ് വന്നിട്ടുണ്ട്… ചിലയിടം മറ്റു മനുഷ്യർ ആരും അറിയില്ല…. ഞാനും ബുള്ളറ്റും മാത്രം… ആ കഥകൾ ബുള്ളറ്റിനോട് ചോദിക്കുക… എന്നോട് പറയരുതെന്ന് പറഞ്ഞിട്ടുണ്ട്… ബുള്ളറ്റ് ഇപ്പോഴും ബാംഗളൂരിൽ ഉണ്ട്… പൊടി തട്ടിയെടുക്കണം…. അടുത്ത് ഒന്ന് നാട്ടിൽ വരും ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് ഓടിച്ച് പോകണം എന്നുണ്ട്… ഉറപ്പില്ല….
ബുള്ളറ്റിന്റെ കുടുകുടു ഒന്ന് വേറെ തന്നെയാണ്….
സ്നേഹം!!
മർത്ത്യൻ (പഹയൻ)
Categories: മർത്ത്യലൊകം
Rider 😍😍..
I also likes to ride all alone..