തരൂർ പറഞ്ഞത് മനസ്സിലാവാഞ്ഞിട്ടാണോ KPCC വിശദ്ധീകരണം ചോദിക്കുന്നത്?

തരൂരിനെ സമ്മതിക്കണം….

അഭിപ്രായ സ്വാതന്ത്ര്യത്തിനെ അച്ചടക്ക ലംഘനത്തിൽ മുക്കികൊല്ലാനാണ് ചില കോൺഗ്രസ്സ് ഏമാന്മാരുടെ പുറപ്പാടെന്ന് തോന്നും തരൂരിന്റെ മെക്കിട്ട് കയറ്റം കാണുന്പോൾ…. തരൂര് എന്താ പറഞ്ഞത് എന്ന് മനസ്സിലാവാത്തത് കൊണ്ടാവണം വിശദീകരണം ചോദിച്ച് നോട്ടിസ് കൊടുത്തത് എന്നാണ് ആദ്യം തോന്നിയത്… പക്ഷെ തരൂർ ഉത്തരം കൊടുത്താലും ചിലർക്കൊക്കെ മനസ്സിലാവുമോ എന്ന് കണ്ടറിയണം…

മോദിയെ എതിർക്കരുത് എന്നല്ല നയങ്ങളെ എതിർക്കണം… വ്യക്തിയല്ല നയങ്ങളാണ് ചർച്ചാ വിഷയം എന്ന്… വ്യക്തികളുടെ ചർച്ചയിൽ കാര്യങ്ങളും കാര്യപ്രാപ്തിയും കാണാതെ പോകരുത് എന്ന്… എതിർപ്പ് ദുര്‍ബ്ബലമാവരുത് എന്ന്…. constructive criticism വേണമെന്നാണ് പറഞ്ഞത് അല്ലെ….? അത് വഴി കോൺഗ്രസ്സ് എന്ന പാർട്ടിയുടെ credibility കൂടുകയേ ഉള്ളു എന്നാണ് മൂപ്പര് പറയുന്നത്… അല്ലെ…?

അതിന്റിടക്ക് തരൂർ ബിജെപിയിൽ പോകുമോ എന്നാണ് സോഷ്യൽ മീഡിയ വൃത്തങ്ങളിലെ ചോദ്യം…. അല്ല ഇമ്മാതിരി മണ്ണും ചാണകവും തിരിച്ചറിയാത്ത അഭിപ്രായസ്വാതന്ത്ര്യ ധ്വംസനം നടത്തിയാൽ പിന്നെ മൂപ്പർക്ക് വേറെ വഴിയുണ്ടോ…? ഇടക്ക് തോന്നും ബിജെപിയുടെ അംഗബലം കൂട്ടാനാണ് ചില കൊണ്ഗ്രെസ്സ് നേതാക്കളുടെ ശ്രമം എന്ന്…

ചിലപ്പോൾ തരൂരിനെ പോലുള്ള ഭരണഘടനയുടെ ഔചിത്യം മനസ്സിലാക്കുന്ന ചില നേതാക്കൾ ബിജെപിയിൽ പോയാൽ കൂടുതൽ ബ്രോഡ് ആയൊരു ചിന്ത അവിടെ വന്നേക്കാം എന്ന്…. അല്ലെങ്കിൽ നിങ്ങൾ തരൂരിനെ കോൺഗ്രസ്സ് പൊളിറ്റിക്കൽ റാങ്കിൽ മുകളിലേക്ക് കൊണ്ടു വരണം…. കാരണം നിങ്ങൾ കോൺഗ്രെസ്സുകാർ ഇപ്പോൾ ഭരണമല്ല സ്വപ്നം കാണേണ്ടത്… ഇന്ത്യയുടെ ഭാവിക്ക് വേണ്ടി… ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് വേണ്ടി ഒരു കരുത്തുറ്റ യുക്തി നിറഞ്ഞ പ്രതിപക്ഷത്തെ ഉണ്ടാക്കാനാണ് നോക്കേണ്ടത്… നല്ലൊരു ശക്തമായ പ്രതിപക്ഷമാകാതെ ഒരിക്കലും ഭരണം ലഭിക്കുമെന്ന് കരുതരുത്…. പിന്തള്ളപ്പെട്ടത് വർഷങ്ങളാണ്… അതിൽ നിന്നും കര കയറാൻ ‘constructive criticism’ ‘credibility’ എന്നുള്ള വാക്കുകളൊക്കെ വെണ്ടക്കാ അക്ഷരത്തിൽ പ്രിന്റ് ചെയ്ത് ഒട്ടിച്ച് വയ്ക്കണം….

തരൂരിനോട് വിശദീകരണം ചോദിക്കുന്നവരൊന്നും ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ഉള്ള ശബ്ദമുയർത്തലിൽ വലിയ effective അല്ല എന്നാണ് എന്റെ തോന്നൽ… ഒക്കെ പിച്ചി മാന്തി തുപ്പി ചീറി എതിർക്കുകയല്ലാതെ ലോജിക്കലും റാഷണലും അല്ല…

ശബരിമല വിഷയം തന്നെ എടുക്കു…. കോൺഗ്രസ്സിൽ പലരും സമ്മർസോൾട്ട് അടിക്കുന്നത് മ്മള് കണ്ടതാണ്… തരൂരും സമ്മർസോൾട്ട് അടിച്ചു… പക്ഷെ മൂപ്പര് രണ്ട് മലക്കം മറിഞ്ഞ് നേരെ നിന്നു… ചിലരൊക്കെ ചാടി വീണ് പോരാത്തതിന് പഴത്തൊലിയും ചവുട്ടി സ്കേറ്റ് ചെയ്താണ് ഇടിച്ച് നിന്നത്….

രാഹുൽ ഗാന്ധിയുടെ (ലാസ്റ്റ് നെയിം പറഞ്ഞില്ലെങ്കിൽ ശബരിമല പറഞ്ഞതിന് ശേഷം പറഞ്ഞ രാഹുൽ നമ്മുടെ ഇലാസ്റ്റിക് മാൻ ആയിരിക്കും എന്ന് തെറ്റിദ്ധരിച്ചേക്കാം) കശ്മീർ വിഷയത്തിലുള്ള ട്വീറ്റ് കണ്ടു…. തരൂരിന്റെ റിപ്ലൈയും കണ്ടു… Spot On Chief എന്നും പറഞ്ഞ്…..

ഇനി അതിനും അയക്കാം ഒരു വിശദ്ധീകരണം തരൂരിനും ചീഫിനും ആയിക്കോട്ടെ ഓരോന്ന്…. അല്ലെങ്കിൽ കേരളത്തിലെ കോൺഗ്രീസുകാർ ‘constructive criticism’ ‘credibility’ എന്നീ കാര്യങ്ങളിൽ രാഹുലിൽ നിന്നും ഒരു ക്ലാസ്സ് എടുപ്പിക്കു… മൂപ്പർക്ക് ഇതിനെ പറ്റി അത്യാവശ്യം നല്ല ഗ്രാഹ്യമുണ്ട്…

അടുത്ത തവണ ഇരിക്കാനായി മുഖ്യമന്ത്രി കസേരയുടെ നട്ടും ബോൾട്ടും കറക്കി തിരുപ്പിടിച്ച് നിൽക്കുന്നവർക്ക് ദീർഘ വീക്ഷണം കുറവായിരിക്കും…. കാര്യങ്ങൾ മനസ്സിലാക്കാനും… അവർക്ക് നടന്നോ ഇഴഞ്ഞൊ തുള്ളിയോ കുനിഞ്ഞോ കുന്പിട്ടോ കുട്ടിക്കരണം മറഞ്ഞൊ മുഖ്യന്റെ കസേരയിൽ എത്തി ഇരിപ്പുറച്ചാൽ മതിയല്ലോ….

വാഹ് രേ രാജ്‌നീതി
മർത്ത്യൻ (പഹയൻ)Categories: പ്രതികരണം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: