Author Archives
മര്‍ത്ത്യലോകം, അറിഞ്ഞവരും അറിയാത്തവരും അറിവുകെട്ടവരും അടങ്ങുന്ന മര്‍ത്ത്യന്റെ ലോകം. മര്‍ത്ത്യന്റെ യഥാര്‍ത്ഥ പേര് വിനോദ് നാരായണ്‍.. കവിതക്കും കഥക്കും ഇടയില്‍ എവിടെയോ അവനെ തന്നെ തിരഞ്ഞു നടക്കുന്ന ഒരു കോഴിക്കോട്ടുകാരന്‍… ബല്ലാത്ത പഹയന്‍ എന്നൊരു യൂറ്റിയൂബ് പരന്പരയും നടത്തിവരുന്നു… ഇഗ്ളീഷിലും എഴുതി വെറുപ്പിക്കാറുണ്ട്… 🙂 മൂന്ന് നാല് വര്‍ഷമേ മലയാളം പഠിച്ചിട്ടുള്ളു… അത് കൊണ്ട് അക്ഷരത്തെറ്റുകള്‍ പൊറുക്കണം. നാലു വര്‍ഷം മലയാളം പഠിച്ചിട്ട് ഇത്രയുമൊക്കെ വെറുപ്പിക്കുന്നുണ്ടല്ലോ എന്നത് തന്നെ ഭാഗ്യം
രണ്ടു വര്‍ഷം മുന്‍പാണ് തര്‍ജ്ജമയുടെ അസുഖം ബാധിച്ചത്. അത് കലശലായപ്പോള്‍ വൈദ്യനെ കാട്ടുന്നതിന് പകരം ചില ലോക കവികളുടെ കവിതകള്‍ തര്‍ജ്ജമ ചെയ്തു സ്വയം ചികിത്സിച്ചു.. അസുഖം മൂര്‍ഛിച്ചു.. ഇപ്പോള്‍ ഇടക്കിടക്ക് അതെഴുതി ശമനം വരുത്തും…
പിന്നെ ചെറുകഥകള്‍, സിനിമാ നിരൂപണം, അല്ലറ ചില്ലറ അങ്ങിനെ സമയം കിട്ടുന്പോള്‍ എഴുതുന്നു
-
ഫിറ്റ്നസ്സ് | ഫിറ്റ് ഇന്ത്യ മൂവ്മെന്റ് | ഡെയിലി ജേർണൽ | #4
ഇന്ന് രാവിലെ ഫിറ്റ് ഇന്ത്യ മൂവ്മെന്റിനെ പറ്റി വായിച്ചാണ് ദിവസം തുടങ്ങിയത്… ‘Prevention is better than cure” എന്ന പ്രയോഗം ചെറുതാവുന്പോൾ കേട്ടതാണ്… തടയാവുന്ന രോഗങ്ങൾ വന്നിട്ട് ഭേതമാക്കുന്നതിനേക്കാൾ നല്ലത് തടയുന്നതല്ലേ… ഇതൊക്കെ കേട്ടിരുന്നു എന്നെ ഉള്ളു വലുതായി പഠിച്ചൊന്നുമില്ല… പ്രായോഗികമാക്കാൻ ശ്രമവും നടത്തിയിരുന്നില്ല… ഒരു ആറാം ക്ലാസ് തൊട്ട് തടിച്ച് തുടങ്ങിയതാണ്… ഒരു തടിയനായിട്ടാണ്… Read More ›
-
ഒരു പുതിയ അധ്യയന വർഷം | ഡെയിലി ജേർണൽ | #3
പുതിയ അധ്യയന വർഷം തുടങ്ങുന്പോൾ ഒരു ഉഷാറാണ്….. എനിക്കൊക്കെ ചെറുതാവുന്പോൾ അത് പഠിക്കാനല്ല മറിച്ച് പുത്തൻ ഉടുപ്പിനും പുസ്തകങ്ങൾക്കും സുഹൃത്തുക്കളെ വീണ്ടും കാണുന്നതിനും ഒക്കെയാണ്… ഇന്നലെ ചെക്കന് പുതിയ അധ്യയന വർഷം തുടങ്ങി… മാത്രമല്ല പുതിയ സ്‌കൂളും…. ഇവിടുത്തെ മിഡിൽ സ്‌കൂളിലേക്ക് (മ്മടെ UP സ്കൂള് പോലെ) ഏഴാം ക്ലാസ്സിലേക്ക് പോകുന്നു…. ഇനി രണ്ടു വർഷം… Read More ›
-
തരൂർ പറഞ്ഞത് മനസ്സിലാവാഞ്ഞിട്ടാണോ KPCC വിശദ്ധീകരണം ചോദിക്കുന്നത്?
തരൂരിനെ സമ്മതിക്കണം…. അഭിപ്രായ സ്വാതന്ത്ര്യത്തിനെ അച്ചടക്ക ലംഘനത്തിൽ മുക്കികൊല്ലാനാണ് ചില കോൺഗ്രസ്സ് ഏമാന്മാരുടെ പുറപ്പാടെന്ന് തോന്നും തരൂരിന്റെ മെക്കിട്ട് കയറ്റം കാണുന്പോൾ…. തരൂര് എന്താ പറഞ്ഞത് എന്ന് മനസ്സിലാവാത്തത് കൊണ്ടാവണം വിശദീകരണം ചോദിച്ച് നോട്ടിസ് കൊടുത്തത് എന്നാണ് ആദ്യം തോന്നിയത്… പക്ഷെ തരൂർ ഉത്തരം കൊടുത്താലും ചിലർക്കൊക്കെ മനസ്സിലാവുമോ എന്ന് കണ്ടറിയണം… മോദിയെ എതിർക്കരുത് എന്നല്ല… Read More ›
-
യാത്രകളിലെ വായന | ഡെയിലി ജേർണൽ | #2
യൂറോപ്പ് യാത്രയിൽ ധാരാളം സമയം പ്ലെയിനിലും ട്രെയിനിലും ഉണ്ടാവും എന്നറിഞ്ഞ് കൊണ്ടാണ് കയ്യിൽ നാലു പുസ്തകം കരുതിയത്… വായനയുടെ പകുതിയിൽ എത്തി നിന്നിരുന്ന ഹെർമൻ ഹെസ്സെയുടെ സിദ്ധാർത്ഥ… പിന്നെ മാധവിക്കുട്ടിയുടെ ഒറ്റയടിപാത.. കൂടെ ചെക്കോവിന്റെയും ഉണ്ണി ആറിന്റെയും ചെറുകഥകൾ… സിദ്ധാർത്ഥയും മാധവിക്കുട്ടിയും വായിച്ച് തീർത്തു… ചെക്കോവിന്റെയും ഉണ്ണിയുടെയും കഥകൾ ചിലതൊക്കെ വായിച്ചു… പിന്നെ വായന നിർത്തി,… Read More ›
-
മർത്ത്യലൊകം ഒരു ഡെയിലി ജേർണൽ | സന്തോഷം | #1
ഇന്ന് രാവിലെ ബ്ലോഗിങ് കാലത്തെ ചില ഓർമ്മകളുമായാണ് എഴുന്നേൽക്കുന്നത്…. വളരെയേറെ സന്തോഷം നൽകിയിരുന്ന കാലമായിരുന്നു… ഇന്ന് മുൻപത്തെ പോലെ എഴുതാൻ കഴിയുന്നില്ല… വീഡിയോയുടെ മുന്നിൽ എന്റെ മുഖം തന്നെ കണ്ട് മടുപ്പ് തോന്നുന്നു… അപ്പോൾ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ…. നിരന്തരം വീഡിയോ ഇട്ടിട്ട് മറ്റുള്ളവർക്കും എന്റെ ഛായ തോന്നി തുടങ്ങിയോ എന്നൊരു പേടി…. ഏതായാലുംഏതാനും ദിവസങ്ങളായി… Read More ›
-
സി. രവിചന്ദ്രന്റെ ജാതിപ്പൂക്കൾ കണ്ടു… കേട്ടു….
ഈ പോസ്റ്റു വഴി ചിലരൊക്കെ ഫേസ്‌ബുക്ക് സൗഹൃദയ വലയത്തിൽ നിന്നും അല്ലാത്ത സൗഹൃദ മേഖലകളിൽ നിന്നും എന്നെ പുറത്താക്കാൻ മതി… 🙂 അല്ലെങ്കിലും മത്തായിക്ക് എല്ലാം മഞ്ഞ നിറമാണ് പക്ഷെ I am color blind and yet I look at a Rainbow and feel the beauty of it through… Read More ›
-
നുറുങ്ങുകൾ-2
സ്വയം നടക്കാൻ മടിയുള്ള വഴിയിലേക്ക് തന്നെ മറ്റുള്ളവനെ തള്ളി വിടണം എന്നാലേ സ്നേഹം പൂർത്തിയാകു ഭേഷ്…. ബലേ ഭേഷ്…. -മർത്ത്യൻ- ന്യായവും ന്യായാധിപനും അപരാധിയും എല്ലാമൊന്നാകുന്നു.. എന്നിട്ട് ശരിയേയും തെറ്റിനെയും വേർതിരിക്കാനായി വരക്കുന്ന എല്ലാ വരികളിലും ഒരു ചോദ്യം കെട്ടി വയ്ക്കണം നാളെ ആ വഴി വരുന്നവന് ആ ചോദ്യം ഉൾക്കൊള്ളാമല്ലോ നമ്മൾ നന്നായില്ലെങ്കിലും മറ്റുള്ളവരെ… Read More ›
-
ഒരു യുക്തിവാദി Trollനുള്ള ഉത്തരം
ഇന്നലെ ‘നാസ്തികനായ ലോകം’ എന്ന യുക്തിവാദി ഗ്രൂപ്പ്പിന്റെ അഡ്മിനായ മൃദുൽ എന്ന മലയാളി യുക്തിവാദി എന്നെ കുറിച്ച് ചിലതൊക്കെ പോസ്റ്റ് ചെയ്തു… ഒരു പേഴ്സണൽ പോസ്റ്റായി വരാമായിരുന്ന ഇങ്ങിനൊന്ന് പരസ്സ്യമായി ഇട്ടത് കാരണം ഉത്തരവും പരസ്യമാകാം എന്ന് കരുതി…. അദ്ദേഹത്തിന്റെ പോസ്റ്റിൽ കമന്റ് ഇടാൻ ശ്രമിച്ചു പക്ഷെ പോസ്റ്റിന്റെ സൈസ് കാരണം അതനുവദിക്കുന്നില്ല… അതിനാൽ സ്വന്തം… Read More ›
-
ഒരു തത്ത്വജ്ഞാനിയുടെ വിലയേറിയ മുത്ത് മണികൾ
കഴിഞ്ഞ ദിവസം ഹ്യുമനിസ്റ് ഹൌസ്സിൽ “സ്നേഹത്തിന്റെ അസ്തിത്വം ജനിതക പരക്ഷേമകാംക്ഷ (altruism) യുമായി ബന്ധപ്പെട്ടതാണോ എന്ന ചർച്ചയിൽ പങ്കെടുത്തു. അവിടുത്തെ ചർച്ചയെ കുറിച്ചല്ല ഈ പോസ്റ്റ്, പക്ഷെ ചർച്ചയിലേക്ക് പാതി വഴിയിൽ കയറി വന്ന് മറ്റുള്ളവർക്ക് പറയാനുള്ളത് ഒന്നും കേൾക്കാതെ തന്റെ കാര്യങ്ങൾ സമർത്ഥിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഒരു ഭാരതപുത്രനായ തത്വജ്ഞാനിയുമായി എനിക്കുണ്ടായ അനുഭവമാണ്. വളരെ കാര്യങ്ങൾ… Read More ›
-
സണ്ണി ലിയോണിയും മലയാളിയായ ഞാനും
സണ്ണി ലിയോണി കേരളത്തിൽ വന്നപ്പോൾ മലയാളികൾ കൂട്ടംകൂടി കാണാനും വരവേൽക്കാനും ചെന്നു, ഗതാഗതം സ്തംഭിപ്പിച്ചു. സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും അതിന്റെ അലകൾ നിറഞ്ഞു നിന്നു. സണ്ണിയെ കാണാൻ ചെന്ന മലയാളിയെ കുറ്റം പറയുന്നവർ ചിലർ ‘സണ്ണി ലിയോണി’ എന്ന വ്യക്തിയെ അവഹേളിച്ചും ആളാകുന്നു. കഷ്ടമെൻ കേരളം നാടേ. അവിടെയും നിർത്താതെ അവരുടെ വസ്ത്രവും വസ്ത്രമില്ലായ്മയും ചർച്ച കുറിച്ച് കമന്റി കയ്യടി വാങ്ങുന്നതിലും കാണുന്നു അഭ്യസ്ത മലയാളിയുടെ… Read More ›