Author Archives

Unknown's avatar

മര്‍ത്ത്യലോകം, അറിഞ്ഞവരും അറിയാത്തവരും അറിവുകെട്ടവരും അടങ്ങുന്ന മര്‍ത്ത്യന്റെ ലോകം. മര്‍ത്ത്യന്റെ യഥാര്‍ത്ഥ പേര് വിനോദ് നാരായണ്‍.. കവിതക്കും കഥക്കും ഇടയില്‍ എവിടെയോ അവനെ തന്നെ തിരഞ്ഞു നടക്കുന്ന ഒരു കോഴിക്കോട്ടുകാരന്‍… ബല്ലാത്ത പഹയന്‍ എന്നൊരു യൂറ്റിയൂബ് പരന്പരയും നടത്തിവരുന്നു… ഇഗ്ളീഷിലും എഴുതി വെറുപ്പിക്കാറുണ്ട്… 🙂 മൂന്ന് നാല് വര്‍ഷമേ മലയാളം പഠിച്ചിട്ടുള്ളു… അത് കൊണ്ട് അക്ഷരത്തെറ്റുകള്‍ പൊറുക്കണം. നാലു വര്‍ഷം മലയാളം പഠിച്ചിട്ട് ഇത്രയുമൊക്കെ വെറുപ്പിക്കുന്നുണ്ടല്ലോ എന്നത് തന്നെ ഭാഗ്യം

രണ്ടു വര്‍ഷം മുന്‍പാണ് തര്‍ജ്ജമയുടെ അസുഖം ബാധിച്ചത്. അത് കലശലായപ്പോള്‍ വൈദ്യനെ കാട്ടുന്നതിന് പകരം ചില ലോക കവികളുടെ കവിതകള്‍ തര്‍ജ്ജമ ചെയ്തു സ്വയം ചികിത്സിച്ചു.. അസുഖം മൂര്‍ഛിച്ചു.. ഇപ്പോള്‍ ഇടക്കിടക്ക് അതെഴുതി ശമനം വരുത്തും…

പിന്നെ ചെറുകഥകള്‍, സിനിമാ നിരൂപണം, അല്ലറ ചില്ലറ അങ്ങിനെ സമയം കിട്ടുന്പോള്‍ എഴുതുന്നു

  • കല്ലും മരക്കഷണവും

    ദൂരെക്കെറിഞ്ഞ കല്ല്‌ മുങ്ങി പോകുന്നതിനേക്കാള്‍ കുഞ്ഞിനു കാണാന്‍ കൌതുകം ദൂരേക്കെറിഞ്ഞു തിരമാലകള്‍ തിരച്ചു കരയ്ക്കടിപ്പിക്കുന്ന മരക്കഷ്ണമാണ്….മുതിര്‍ന്നവരോ കുഞ്ഞിനെ കാണാതെ കല്ലിനെയും കടലിനെയും തിരയും തന്നെയും കുഞ്ഞിനേയും എല്ലാം കുറ്റം പറഞ്ഞ് കടലിലേക്ക്‌ കല്ലുകള്‍ എറിഞ്ഞു കൊണ്ടേയിരിക്കും….കൂട്ടത്തില്‍ മരക്കഷ്ണത്തിന്റെ ജാതകത്തിലുള്ള തെറ്റുകള്‍ ചൂണ്ടിക്കാട്ടി ചിലപ്പോള്‍ മരംവെട്ടിയെ കുറ്റം പറയുകയും ചെയ്തെന്നിരിക്കും…അങ്ങിനെ കാലക്രമേണ ആ കുഞ്ഞും കൌതുകം വിട്ട്… Read More ›

  • വഴി തേടുന്നവര്‍

    കടിഞ്ഞാണില്ലാത്ത കുതിരയെ പിടിച്ചു നിര്‍ത്തി വഴി ചോദിച്ച് അതിന്റെ തന്നെ മുകളില്‍ കയറി പോകുന്നതാണത്രെ ചിലരുടെ നയം….കുതിര പോയിട്ട് ഒരു ഉറുമ്പിന്റെ പോലും കണ്ണില്‍ പെടാതെ സ്വന്തം വഴിയും അന്വേഷിച്ചു വഴി തെറ്റി അലയുന്നതാണത്രെ മറ്റു ചിലരുടെ സ്വഭാവം…..എല്ലാ ജീവികളുടെയും വഴി മുടക്കി ഒന്നിനെയും എവിടെയും എത്താന്‍ സമ്മതിക്കാതെ ബുധിമുട്ടിക്കുന്നവരും കുറവല്ല…….. പിന്നെ ഒരു വര്‍ഗ്ഗം… Read More ›

  • മന്ശനെ മക്കാറാക്ക്ണ മയക്കാറ്

    അല്ല കോയാ… ഇങ്ങനേം ണ്ടോ ഒരു മയക്കാറ്…കാണുമ്പം തോന്നും പ്പം നാട്ട് പോണം ന്ന്….അത് നാട്ടില് മയള്ളോണ്ടല്ല……നാട് ബ്ട്ട്ട്ടും നാട്ടിലെ മയ മനസ്സ്ന്ന് പോണ്ടേ ബായ്……..അത്ങ്ങനെ മനസ്സ് കടന്ന് നിര്‍ത്താണ്ടെ പെയ്യല്ലേ….. എപ്പെങ്കിലും ‘കോയിക്കോട്’ ബാശ കേക്കുമ്പൊ….അല്ലെങ്കി കോയി ബിരിയാണീന്റെ മണടിക്കുമ്പൊ….അല്ലെ ചെലപ്പൊ ഏതെയ്ങ്കിലും പാട്ട് കേക്കുമ്പൊ….അതല്ലെങ്കില് സര്‍ബത്തിനെ പറ്റി ഓര്‍ക്കുമ്പോള്‍…നാരങ്ങേന്റെം പിന്നെ മില്‍ക്ക് സര്‍ബത്തിന്റെം…ആഹാ……..അങ്ങിനെ… Read More ›

  • അലാറം

    ഞാന്‍ കിടക്കുമ്പോള്‍ തിരഞ്ഞു പോകുന്ന സ്വപ്നങ്ങള്‍ കണ്ടല്ല ഒരു ദിവസവും ഉണരാറ്‌…ഉറക്കത്തിലെപ്പോഴോ ആ സ്വപ്നങ്ങള്‍ കണ്ടുകിട്ടാറുണ്ടോ ആവോ..?…..എന്നും ഉണര്‍ത്തുന്നത് അതേ അലാറം തന്നെ……സ്വപ്നങ്ങളെ എല്ലാം അപ്പാടെ മറന്നു പോകുന്ന ആ അലാറം…..പലപ്പോഴും അലാറത്തിന്റെ ശബ്ദം സ്വപ്നം കണ്ട് ഞെട്ടി ഉണര്‍ന്നിട്ടുണ്ട്…എന്നിട്ട് വീണ്ടും കിടന്നിട്ടുണ്ട്….അല്ല….അലാറത്തിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല…..ഞാന്‍ തന്നെ തിട്ടപ്പെടുത്തി വച്ചതാണല്ലോ….എന്റെ തന്നെ ഉറക്കം കെടുത്താന്‍…:) ശുഭ… Read More ›

  • കണ്ണീര്

    ഉടുത്ത മുണ്ട് തന്നെ വലിച്ചൂരി മുഖം പൊത്തി കരയാന്‍ മാത്രം എന്തുണ്ടായി……ഇപ്പോള്‍ നാട്ടുകാരെ മുഖം കാണിക്കാന്‍ പറ്റാതായില്ലെ ….?. ഇതിലും നല്ലത് ജനങ്ങള്‍ ആ കണ്ണീരു കാണുന്നതല്ലെ ഇനിയെങ്കിലും ശ്രദ്ധിക്കുക… ശരിയല്ലെ….അനാവശ്യമായ മസില് പിടുത്തം ഒഴിവാക്കി നാണം കെടാതെയിരിക്കാനുള്ള വഴി നോക്കണ്ടെ…? പലപ്പോഴും തോന്നും…..ഒന്നുറക്കെ കരഞ്ഞാല്‍ തീരാനുള്ള പ്രശ്നങ്ങളൊക്കെയല്ലെ ഉള്ളു ഈ ലോകത്ത്…എന്ന്……:) -മര്‍ത്ത്യന്‍-

  • അഹങ്കാരം

    തുടര്‍ന്നു പോകാന്‍ കഴിയാത്ത വിധം അടര്‍ന്നു പോകുന്നവയല്ലെ മര്‍ത്ത്യാ നിന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും…എന്നിട്ടും എന്തൊരഹങ്കാരം…..അത് വേണോ….?

  • അഹിംസ

    അറ്റുകിടന്ന കൈകളിലൊന്നില്‍ എന്തൊ പച്ചകുത്തിയിരുന്നു…. അടുത്ത് ചെന്ന് നോക്കിയില്ല എന്തായിരിക്കും….? രക്തക്കറയുടെ ഇരുണ്ട മറവില്‍ അഹിംസയെന്ന് കുറിച്ചതാവാം…… അഹിംസ….. അഹിംസയെന്ന് പച്ച കുത്തിയ കൈകള്‍ തന്നെ ആദ്യം വെട്ടണം എന്ന് വാശി പിടിച്ചു കരയുന്ന ഒരു ലോകത്തിലാണല്ലൊ നമ്മള്‍ അല്ലെ….? -മര്‍ത്ത്യന്‍-

  • തിരിഞ്ഞു നോട്ടങ്ങള്‍

    തിരിഞ്ഞു നോട്ടങ്ങള്‍ പലര്‍ക്കും പലതായിരിക്കും സമ്മാനിക്കുക. ചിലര്‍ ആരെയും കാണാതെ ഒറ്റപ്പെട്ടു നില്‍ക്കും. ചിലര്‍ പരിചിത മുഖങ്ങള്‍ അടുത്തേക്കോടി വരുന്നത് കാണും, അത് കണ്ടിട്ട് ചിലര്‍ സന്തോഷിക്കും ..ചിലര്‍ അസ്വസ്ഥരാകും, ചിലര്‍ തിരിഞ്ഞു നടക്കാന്‍ ശ്രമിക്കും….എന്നിട്ട് അത് കഴിയാതെ വരുമ്പോള്‍ വിഷമിച്ചു നില്‍ക്കും…. ഒരിക്കലും തിരിച്ചു പോകാന്‍ കഴിയാത്തൊരു യാത്രയില്‍ കൈ വീശി നില്‍ക്കുന്ന ഉറ്റവരെയായിരിക്കും… Read More ›

  • വേഗസ്

    വേഗസ്സില്‍ നടക്കുന്നത് വേഗസ്സില്‍ തന്നെ എന്നാണല്ലോ ചൊല്ല്……എങ്കിലും… നമ്മുടെ കൂടിക്കാഴ്ചയുടെ എന്തെങ്കിലും ഓര്‍മ്മ ഇന്നും നീ മനസ്സില്‍ കാത്തു സൂക്ഷിക്കുന്നുണ്ടോ…? സൌഹൃതം…. അതിന്റെ അര്‍ത്ഥം…പരിമിതികള്‍…പ്രസക്തി എല്ലാം നാം വേഗസ്സില്‍ വച്ച് ചര്‍ച്ച ചെയ്തിരുന്നല്ലൊ…. ഓര്‍മ്മയില്ലേ….? അന്ന് ആ നിശാസങ്കേതത്തില്‍ വച്ച് ഞാന്‍ നിന്നെ കണ്ടത്…. നിന്റെ കൂടെയുള്ള സുന്ദരനായ വെള്ളക്കാരനെ വിട്ട് നീ എന്റെ കൂടെ… Read More ›

  • സംഭാഷണങ്ങള്‍

    ലോകത്തിലെ എല്ലാ ചലനങ്ങളും ജീവിതം തലച്ചോറിന്റെ നിയന്ത്രണമാണെന്ന് കരുതുന്നവരും…അല്ല അത് മനസ്സുകളുടെ ഒരു സ്വതന്ത്ര യാത്രയാണെന്ന് കരുതുന്നവരും തമ്മിലുള്ള സംഭാഷണങ്ങളാണ്….ആണോ..? -മര്‍ത്ത്യന്‍-