അല്ല കോയാ… ഇങ്ങനേം ണ്ടോ ഒരു മയക്കാറ്…കാണുമ്പം തോന്നും പ്പം നാട്ട് പോണം ന്ന്….അത് നാട്ടില്‍ മയള്ളോണ്ടല്ല……നാട് ബ്ട്ട്ട്ടും നാട്ടിലെ മയ മനസ്സ്ന്ന് പോണ്ടേ ബായ്……..അത്ങ്ങനെ മനസ്സ് കടന്ന് നിര്‍ത്താണ്ടെ പെയ്യല്ലേ….. എപ്പെങ്കിലും ‘കോയിക്കോട്’ ബാശ കേക്കുമ്പൊ….അല്ലെങ്കി കോയി ബിരിയാണീന്റെ മണടിക്കുമ്പൊ….അല്ലെ ചെലപ്പൊ ഏതെയ്ങ്കിലും പാട്ട് കേക്കുമ്പൊ….അതല്ലെങ്കില്‍ സര്‍ബത്തിനെ പറ്റി ഓര്‍ക്കുമ്പോള്‍…നാരങ്ങേന്റെം പിന്നെ മില്‍ക്ക് സര്‍ബത്തിന്റെം…ആഹാ……..അങ്ങിനെ പല സമയത്തും ആ മയ മനസ്സില്‍ പെര്‍ത്ത് പെയ്യും…..പിന്നെ മഴക്കാറ് അല്ല മയക്കാറ് കാണുമ്പോ പറയാന്ണ്ടോ കൂറെ….ആയിന്റ്യൊര് ഹരം ഒന്ന് ബേറ തന്ന്യാ….എന്തേയ്…..?….
പിന്നെ ആ മയക്കാറും നോക്കിര്ന്ന് പയേ കാര്യങ്ങളൊക്കെ ഓര്‍ക്കും….ബസ് സ്റ്റാന്റില്‍ ഏതെങ്കിലും മൊഞ്ചത്തീനേം കുസലാക്കി നിന്നതും…..ഓള മറ്റോന് കാണാണ്ട് പാഞ്ഞ് കയിച്ചലായതും…….. കൊയക്കാന്റെ പീടികേന്ന് അവിലുംവെള്ളം കയിച്ചതും…….ഷിജി മോള് ഹോട്ടല്ന്ന് പോറാട്ടേം ചാപ്സും തിന്നതും……ടീച്ചറെ എടങ്ങാറാക്കാന്‍ ഓല വെള്ള സാരീല് മശി കൊടഞ്ഞതും…..അത് സൈനബ കണ്ട്ട്ട് മാശോട് പറഞ്ഞതും…..പിന്നെ തലങ്ങും വെലങ്ങും നെരിപ്പട്ടം കൊണ്ടതും….അളകാപുരീന്ന് മസാല ദോശ കയിച്ചതും…എല്ലാം….
പിന്നൊരിക്കല്‍ അപ്സരേല് ടിക്കറ്റ് കിട്ടാണ്ട് ഡേവിസണ്ലേക്ക് മണ്ടിപ്പോയി മുന്നിലിര്ന്ന് ഏതോ സിനിമ കണ്ടതും……ജയന്റെം സീമേന്റെം അങ്ങാടി കണ്ട് ബെഗ്ഗര്‍ ഡയലോഗ് കേട്ട് വായും പൊളിച്ച് കയ്യടിച്ചതും…ങ്ങക്ക് ഓര്മ്മണ്ടാകും ജയന്റെ ബെഗ്ഗര്‍ ഡയലോഗ് കേട്ട് ഇന്നത്തെ ഇങ്ക്ലീഷ് മാത്രം പറയ്ന്ന മലയാളി നടന്റെ അച്ഛനും വായും പൊളിച്ച് സിനിമേല് നിന്നീന്….അതൊക്കെ ഒരു കാലം….അങ്ങനെ എത്ര ഓര്‍മ്മകളാ ല്ലേ മ്മക്കൊക്കെ…?……ഒരു മയക്കാറ് വന്ന വരവേ…കൊയിക്കൊട്ടെത്യ മാതിര്യായി അല്ലെസ്റ്റാ..?…..ദാ…മയക്കാറും പോയി എയിത്തും നിന്ന്…..
-മര്ത്ത്യന്-
Categories: ഓര്‍മ്മ
യ്യി ഉഷാരവിണ്ട് ഇസ്ട്ട്യ ….. ഇത്തിരി നേരം കോയിക്കോട് എത്തിയ പോലെ ആയി ……