Memories

മന്ശനെ മക്കാറാക്ക്ണ മയക്കാറ്

അല്ല കോയാ… ഇങ്ങനേം ണ്ടോ ഒരു മയക്കാറ്…കാണുമ്പം തോന്നും പ്പം നാട്ട് പോണം ന്ന്….അത് നാട്ടില് മയള്ളോണ്ടല്ല……നാട് ബ്ട്ട്ട്ടും നാട്ടിലെ മയ മനസ്സ്ന്ന് പോണ്ടേ ബായ്……..അത്ങ്ങനെ മനസ്സ് കടന്ന് നിര്‍ത്താണ്ടെ പെയ്യല്ലേ….. എപ്പെങ്കിലും ‘കോയിക്കോട്’ ബാശ കേക്കുമ്പൊ….അല്ലെങ്കി കോയി ബിരിയാണീന്റെ മണടിക്കുമ്പൊ….അല്ലെ ചെലപ്പൊ ഏതെയ്ങ്കിലും പാട്ട് കേക്കുമ്പൊ….അതല്ലെങ്കില് സര്‍ബത്തിനെ പറ്റി ഓര്‍ക്കുമ്പോള്‍…നാരങ്ങേന്റെം പിന്നെ മില്‍ക്ക് സര്‍ബത്തിന്റെം…ആഹാ……..അങ്ങിനെ… Read More ›

ഉണ്ണിയപ്പം

മധുരം…ഉണ്ണിയപ്പാണോ……അല്ല…….അതെ ഉണ്ണിയപ്പം തന്നെ….ഹായ്….അല്ല….”ഹൈ കൊളെസ്ട്രോള്‍” മനസ്സ് പറഞ്ഞു….ശരിയാണ്…പക്ഷെ ഇന്നലെയില്‍ നിന്നും അടര്‍ന്നു വീഴുന്ന ഈ സുന്ദരമായ ഓര്‍മ്മകളെ എങ്ങിനെ പുറംകാലു കൊണ്ട് തട്ടി തെറിപ്പിക്കും….പോടാ കൊളെസ്ട്രോളെ…ഞാന്‍ മലയാളിയാ…പിന്നീട് മരുന്ന് കഴിച്ചോളാം…എനിക്കുമാവാം സഖാവെ ഒരുണ്ണിയപ്പം…. -മര്‍ത്ത്യന്‍-