Author Archives
മര്‍ത്ത്യലോകം, അറിഞ്ഞവരും അറിയാത്തവരും അറിവുകെട്ടവരും അടങ്ങുന്ന മര്‍ത്ത്യന്റെ ലോകം. മര്‍ത്ത്യന്റെ യഥാര്‍ത്ഥ പേര് വിനോദ് നാരായണ്‍.. കവിതക്കും കഥക്കും ഇടയില്‍ എവിടെയോ അവനെ തന്നെ തിരഞ്ഞു നടക്കുന്ന ഒരു കോഴിക്കോട്ടുകാരന്‍… ബല്ലാത്ത പഹയന്‍ എന്നൊരു യൂറ്റിയൂബ് പരന്പരയും നടത്തിവരുന്നു… ഇഗ്ളീഷിലും എഴുതി വെറുപ്പിക്കാറുണ്ട്… 🙂 മൂന്ന് നാല് വര്‍ഷമേ മലയാളം പഠിച്ചിട്ടുള്ളു… അത് കൊണ്ട് അക്ഷരത്തെറ്റുകള്‍ പൊറുക്കണം. നാലു വര്‍ഷം മലയാളം പഠിച്ചിട്ട് ഇത്രയുമൊക്കെ വെറുപ്പിക്കുന്നുണ്ടല്ലോ എന്നത് തന്നെ ഭാഗ്യം
രണ്ടു വര്‍ഷം മുന്‍പാണ് തര്‍ജ്ജമയുടെ അസുഖം ബാധിച്ചത്. അത് കലശലായപ്പോള്‍ വൈദ്യനെ കാട്ടുന്നതിന് പകരം ചില ലോക കവികളുടെ കവിതകള്‍ തര്‍ജ്ജമ ചെയ്തു സ്വയം ചികിത്സിച്ചു.. അസുഖം മൂര്‍ഛിച്ചു.. ഇപ്പോള്‍ ഇടക്കിടക്ക് അതെഴുതി ശമനം വരുത്തും…
പിന്നെ ചെറുകഥകള്‍, സിനിമാ നിരൂപണം, അല്ലറ ചില്ലറ അങ്ങിനെ സമയം കിട്ടുന്പോള്‍ എഴുതുന്നു
-
നാല് വരികള്‍
നിന്റെ ശൂന്യതയില്‍ ആരും കാണാതെ നിനക്കുമാത്രം വേണ്ടി എഴുതിയതായിരുന്നു ആ നാല് വരികള്‍….. അത് നീ ഇങ്ങനെ പരസ്യമായി വിളിച്ചു പറയരുതായിരുന്നു ഇപ്പോള്‍ ആവര്‍ക്കും വേണമത്രെ അവരുടെ ശൂന്യതയില്‍ കുത്തി നിറയ്ക്കാന്‍ നാല് വരികള്‍ -മര്‍ത്ത്യന്‍-
-
മൊയന്ത്
ഒനല്ലെങ്കിലും ബെയങ്കര ചങ്ങയ്യാ… പെണ്ണ്ങ്ങളെ കണ്ടാല്‍ പാത്തും പതുങ്ങീം നിക്കും…ഓല് പോകുമ്പം പിന്ന്ന്ന്ണ്ടാങ്ങ് ഒരു വിസിലട്യാ….അയിറ്റള് തിരിഞ്ഞ് നോക്കുംപക്കും ഒറ്റ മണ്ടലാ….മ്പളെങ്ങാനും ആട നിക്ക്ന്ന്ണ്ടങ്കില് പെണ്ണുങ്ങള് മ്പളെ നേര്യായിക്കും ചീറല്…മ്പളോ….ഓന്റ വിസിലടീം കേട്ട് ആയിറ്റളെ തൊള്ളേന്നും കേട്ട്….മോയന്തു.അടിച്ച് ഒരു നിക്കലാ…..ഓനോ….ഒനാരാ മോന്‍…ഒനപ്പറത്ത് കൊയക്കാന്റെ കടെന്ന് പൊറാട്ടേം ചാപ്പ്സും കയിക്ക്ന്ന്ണ്ടാവും…അല്ല മ്പളെ പറഞ്ഞാ മതി വിസിലടിക്കും ചെയിതില്ല…മൊയന്തടിക്കും… Read More ›
-
പട്ടി
വണ്ടി ഇടിച്ച് പിടഞ്ഞു ചത്ത പട്ടിയെ കാണുമ്പോള്‍ ആരും ചോദിക്കാറില്ല അതിനു പേ പിടിച്ചിരുന്നൊ എന്ന്…. വണ്ടിക്കാരനെ തന്നെ കുറ്റം പറയും…… കാരണം പട്ടിയെ ഓര്‍ത്തുള്ള വിഷമം കൊണ്ടല്ല……. ആ പട്ടിക്കു പകരം താനായിരുന്നെങ്കിലോ എന്നോര്‍ത്തിട്ട്…. ഒരിക്കലെങ്കിലും മനസ്സില്‍ ഒരു പട്ടിയാകാത്ത ഏതു മര്‍ത്ത്യനാനുള്ളത്…… മര്‍ത്ത്യന്‍-
-
ഓര്‍മ്മ
പകലിനോട് ദിവസം മുഴുവന്‍ മല്ലിട്ട് ദേഷ്യം പിടിച്ച് മുഖവും ചുവപ്പിച്ച് ഇന്നലെ വയ്കീട്ട് ആ കടലിന്റെ അങ്ങറ്റത്ത് എവിടെയോ മുങ്ങി പോയതാ… ഇന്നിതാ എല്ലാം മറന്ന് വീണ്ടും പൊന്തി വന്നിരിക്കുന്നു…ഇ പ്പോള്‍ ഭയങ്കര ഓര്‍മ്മപ്പിശകാണത്രെ….. -മര്‍ത്ത്യന്‍-
-
വിജയം
വിജയത്തിന്റെ അടിത്തറ തന്നെ തോല്‍വികളാണത്രെ….എങ്കിലും ഇത്രയും കാലം ഈ അടിത്തറപ്പണി വേണോ എന്നൊരു സംശയം….. -മര്‍ത്ത്യന്‍-
-
നഷ്ടകോമരങ്ങള്‍
ഇന്ന് പൂര്‍ണ്ണമായും മറന്നു പോയ – കണ്ണുമടച്ച് കടിച്ചു പിടിച്ച ചില വേദനകള്‍ മധുരം കൊഴിഞ്ഞു പോയ ചില ചവര്‍പ്പുകള്‍ കണ്ണീരില്‍ നിന്നും അടര്‍ത്തിയെടുത്ത ചില പുഞ്ചിരികള്‍ അന്ധമായ ചില ആവേശങ്ങള്‍… ചില്ലറ സുഖങ്ങള്‍ക്ക് വേണ്ടി കളഞ്ഞു കുളിച്ച – എത്രയോ വിശ്വാസങ്ങള്‍… വേഗതയില്‍ പിന്നിലേക്ക് തള്ളപ്പെട്ട വിലപിടിച്ച നിമിഷങ്ങള്‍ ലഹരിയില്‍ അറിയാതെ കാണാതെ പോയ… Read More ›
-
മഴവില്ല്
ഒന്നും ചെയ്തില്ലെങ്കിലും ഒരു മഴവില്ലിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റം വരെ ഓടി നടന്നു സ്വപ്നങ്ങള്‍ കാണണം…. -മര്‍ത്ത്യന്‍-
-
നന്ദി
ഞാന്‍ പറഞ്ഞ വാക്കുകള്‍ കാതില്‍ വീണതല്ല നിന്റെ വിഷമത്തിന്റെ കാരണം… നീ നന്ദി പറയാനെടുത്ത വാക്കുകള്‍ പറയാതെ വിഴുങ്ങിയതാണ് പ്രശ്നം… അത് അനാവശ്യമായി വയറ്റിലും മനസ്സിലും കിടന്നു ചീഞ്ഞു നാറിയതാണ് അടുത്ത പ്രശ്നം ഇനി പറഞ്ഞിട്ട് കാര്യമില്ല…. ഇനിയെങ്കിലും ഓര്‍ക്കുക…. നന്ദി പറയാന്‍ എടുത്ത വാക്കുകള്‍ പറയാതെ വിഴുങ്ങിക്കളയരുത്…. -മര്‍ത്ത്യന്‍-
-
പ്രവാസി
നഗരമേ….നിന്റെ മടിയില്‍ ഒരുപിടി സ്വപ്നങ്ങളുമായി ഞാന്‍ പിറന്നു വീണ നാള്‍… നീയെന്നോട് ചോദിച്ചു “കണ്ട സ്വപ്നങ്ങള്‍ ശരിയായാല്‍… നീ തിരിച്ചു പോകുമോ…?” “പോകും തീര്‍ച്ചയായും പോകും..” എന്റെ മറുപടി കേട്ട് നീ ചിരിച്ചു എന്നെ പോലെ അനേകം പ്രവാസികള്‍ വര്‍ഷങ്ങളോളം നിന്റെ ഞരമ്പുകളിലേക്ക് ഒഴുക്കിയ വിയര്‍പ്പിന്റെ ബലത്തില്‍ നീ പുരോഗമിച്ചപ്പോള്‍ ഞാന്‍ കണ്ട സ്വപ്നങ്ങളില്‍ പലതും… Read More ›
-
കഷ്ടം….
കരയുന്ന നിമിഷങ്ങളുടെ കണ്ണീരൊപ്പിയിട്ടെ അടുത്തതിലേക്ക് കടക്കാന്‍ കഴിയു എന്നില്ലല്ലൊ….കഴിഞ്ഞും കൊഴിഞ്ഞും പോയവ കരഞ്ഞാലും അത് കണ്ടുവെന്ന് നടിക്കരുത് എന്നാതാണത്രെ ഇന്നത്തെ ന്യായം…….അതാണത്രെ ഏറ്റവും എളുപ്പം…..ആര്‍ക്കറിയാം…?….പക്ഷെ എളുപ്പമാവണം ശരി എന്നുണ്ടോ….?…..എങ്കിലും ജയങ്ങളും പരാജയങ്ങളും കൊണ്ട് മാത്രം നിറഞ്ഞതാണ് ജീവിതം എന്ന് കരുതുന്ന ഒരു സമൂഹത്തിന്റെ കൂടെ ജയിക്കാതെ, തോല്‍ക്കാതെ, കരയാതെ, അന്യന്റെ കണ്ണീരൊപ്പി ആരോടും പരിഭവമില്ലാതെ എല്ലാവരോടും… Read More ›