Author Archives
മര്‍ത്ത്യലോകം, അറിഞ്ഞവരും അറിയാത്തവരും അറിവുകെട്ടവരും അടങ്ങുന്ന മര്‍ത്ത്യന്റെ ലോകം. മര്‍ത്ത്യന്റെ യഥാര്‍ത്ഥ പേര് വിനോദ് നാരായണ്‍.. കവിതക്കും കഥക്കും ഇടയില്‍ എവിടെയോ അവനെ തന്നെ തിരഞ്ഞു നടക്കുന്ന ഒരു കോഴിക്കോട്ടുകാരന്‍… ബല്ലാത്ത പഹയന്‍ എന്നൊരു യൂറ്റിയൂബ് പരന്പരയും നടത്തിവരുന്നു… ഇഗ്ളീഷിലും എഴുതി വെറുപ്പിക്കാറുണ്ട്… 🙂 മൂന്ന് നാല് വര്‍ഷമേ മലയാളം പഠിച്ചിട്ടുള്ളു… അത് കൊണ്ട് അക്ഷരത്തെറ്റുകള്‍ പൊറുക്കണം. നാലു വര്‍ഷം മലയാളം പഠിച്ചിട്ട് ഇത്രയുമൊക്കെ വെറുപ്പിക്കുന്നുണ്ടല്ലോ എന്നത് തന്നെ ഭാഗ്യം
രണ്ടു വര്‍ഷം മുന്‍പാണ് തര്‍ജ്ജമയുടെ അസുഖം ബാധിച്ചത്. അത് കലശലായപ്പോള്‍ വൈദ്യനെ കാട്ടുന്നതിന് പകരം ചില ലോക കവികളുടെ കവിതകള്‍ തര്‍ജ്ജമ ചെയ്തു സ്വയം ചികിത്സിച്ചു.. അസുഖം മൂര്‍ഛിച്ചു.. ഇപ്പോള്‍ ഇടക്കിടക്ക് അതെഴുതി ശമനം വരുത്തും…
പിന്നെ ചെറുകഥകള്‍, സിനിമാ നിരൂപണം, അല്ലറ ചില്ലറ അങ്ങിനെ സമയം കിട്ടുന്പോള്‍ എഴുതുന്നു
-
തെറ്റ്
പുതിയ തെറ്റുകള്‍ മോഹിപ്പിക്കാന്‍ വേണ്ടി വാതിലില്‍ മുട്ടി വിളിക്കുന്നു… പഴയ തെറ്റുകള്‍.. അവ എത്ര തന്നെ വലുതായാലും തീര്‍ത്തും നിസ്സാരമായി തോന്നുന്നു… -മര്‍ത്ത്യന്‍-
-
സ്വഭാവഗുണം
അടിച്ചേല്‍പ്പിച്ച സ്വഭാവഗുണങ്ങലെല്ലാം ആദ്യത്തെ പെഗ്ഗ് കുടിച്ചു തീരുന്നതിനു മുന്‍പ് ഇല്ലാതാകുന്നതാണ് -മര്‍ത്ത്യന്‍-
-
കാമുകന്‍
മഴക്കാറിനോട് കള്ളം പറഞ്ഞ് മഴയെ തടുത്തു നിര്‍ത്തി നിന്നെ നനയിക്കാതെ വീട്ടിലെത്തിച്ചിരുന്ന ആ പഴയ കാമുകന്‍ ഇന്നും എന്റെ ഉള്ളിലെവിടെയോ ഉണ്ട് -മര്‍ത്ത്യന്‍-
-
സുഹൃത്ത്
പണ്ടൊരിക്കല്‍ നിലാവും തിരഞ്ഞു പോയി ഇരുട്ടില്‍ നഷ്ടപ്പെട്ടു പോയ ഒരു സുഹൃത്തുണ്ടായിരുന്നു അവന്റെ പകലുകള്‍ മുഴുവന്‍ സ്വന്തമാക്കിയ ഞാന്‍ ഇന്ന് രാത്രികളെ ഭയക്കുന്നു -മര്‍ത്ത്യന്‍-
-
പേര്
ആരും വായിക്കാത്ത കഥകളില്‍ നിന്നുമിറങ്ങി കവിതകളില്‍ കയറി നേട്ടം തിരിയുന്ന വാക്കുകളാണത്രെ കവികളുടെ പേരു മോശമാകുന്നത് -മര്‍ത്ത്യന്‍
-
സൌന്ദര്യം
നിന്റെ സൌഹൃതം വര്‍ഷങ്ങളോളം കുടിച്ചിറക്കിയപ്പോള്‍ പലപ്പോഴും തൊട്ടു നക്കി രുചിച്ചതാണ് ആ സൌന്ദര്യം… -മര്‍ത്ത്യന്‍-
-
പെന്‍സിലില്‍
പെന്‍സിലില്‍ നിന്നും പേനയിലേക്ക് പുരോഗമിച്ചപ്പോള്‍ നഷ്ടപ്പെട്ടത് റബ്ബര്‍ വാങ്ങാന്‍ നിന്റടുത്ത് നിന്നിരുന്ന നിമിഷങ്ങളായിരുന്നു… -മര്‍ത്ത്യന്‍–
-
പുസ്തകം
പഠിച്ചു മടുത്ത പുസ്തകം മടക്കി വച്ച് കിടന്നുറങ്ങിയതിന്റെ ബുദ്ധിമുട്ട് ഇപ്പോഴാണ് ശരിക്കും മനസ്സിലായത് -മര്‍ത്ത്യന്‍-
-
കുറ്റബോധം
വീഞ്ഞ് തരാം എന്നു പറഞ്ഞ് വിളിച്ചുണര്‍ത്തി പാല് തന്ന് പറ്റിച്ച് വീണ്ടും കിടത്തിയുറക്കി… ഇനി നാളെ എനിക്ക് ഹാങ്ങ് ഓവര്‍ ഇല്ലെങ്കിലും അവള്‍ക്കു കുറ്റബോധം കാരണം തല പോക്കാന്‍ കഴിയില്ല… അത് തീര്‍ച്ച.. -മര്‍ത്ത്യന്‍-
-
ഒരപ്പൂപ്പന്‍ കഥ
പറന്നു വന്ന് കൈയിലിരുന്ന ഒരപ്പൂപ്പന്‍ താടി പണ്ട് പറഞ്ഞൊരു കഥയുണ്ടായിരുന്നു… വാര്‍ദ്ധക്യം മൂലം നടക്കാന്‍ കഴിയാതെ ആരോരുമില്ലാതെ നിലത്തെവിടെയൊ കിടക്കുന്ന മറ്റൊപ്പൂപ്പനെ പറ്റി….. -മര്‍ത്ത്യന്‍-