ജീവതാളം

nature-669592_1280എനിക്ക് നന്നാവാൻ
പുസ്തകങ്ങൾ വേണം
പുസ്തകങ്ങളുടെ ഏടുകളിൽ
കവിതകൾ വേണം
അക്ഷരങ്ങളുടെ ഇടയിൽ
പതിയിരിക്കുന്ന ചില
ആശയങ്ങൾ വേണം
ആശയങ്ങളിലെ അർത്ഥങ്ങൾ
തിരഞ്ഞ് ഉറങ്ങാൻ കഴിയാതെ
അലഞ്ഞു തിരിയണം
അർത്ഥങ്ങളിൽ ഒരു ജീവതാളം വേണം
വീണ്ടുമുണരാൻ പ്രേരിപ്പിക്കുന്ന
മനസ്സ് കൊണ്ട് മാത്രം ഈ ലോകത്തിനെ
കാണാൻ ആവശ്യപ്പെടുന്ന
ഒരു ജീവതാളം വേണം…
എനിക്ക് മാത്രമല്ല നിങ്ങൾക്കും വേണം
അങ്ങനെ ഒരു ജീവതാളം
-മർത്ത്യൻ-



Categories: കവിത

Tags: ,

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.