കടലു താണ്ടി പോയവർ

തീരം മാറി കുടിലു കെട്ടുന്നവരാണ് പലരും..
അതിൽ കടലു കാണാത്ത ദൂരത്ത്‌ കഴിയുന്നവരുമുണ്ട്
പുഴകളെ കടലായി മാറ്റുന്നവരും ചിലർ
കടലു കാണാത്ത കുഞ്ഞുങ്ങളുള്ളവരുമുണ്ട്,
പണ്ട് കടൽത്തീരത്ത് കടല തിന്നു നടന്നവരുണ്ട്
ഉള്ളിലെല്ലാം കടലായി മാറിയവരും കാണും
കടലിന് സ്വയം കൊടുത്തില്ലാതായവരുമുണ്ടാവും
കടലിൽ കപ്പലിറക്കി ജീവിക്കുന്നവരും,
നാടാറുമാസവും കടലാറുമാസവുമായരുമുണ്ട്
തീരം വിട്ടിട്ടും കടലു വിടാത്തവർ
എല്ലാം കടലു താണ്ടി പോയവർ തന്നെ
തീരം മാറിയിട്ടും കടലിലൽപ്പം കലർന്നു കിടക്കുന്ന
പ്രവാസികൾ……
-മർത്ത്യൻ-



Categories: കവിത

Tags:

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.