നന്ദി പറയൽ

Thistle Buds in last Sunlightഎന്റെ ചങ്കിൽ നിന്നും
പറിച്ചെടുത്ത പലതും
വർഷങ്ങൾക്കു ശേഷം പലരും
തിരിച്ചു നൽകിയിട്ടുണ്ട്… പക്ഷെ
അന്ന് നന്ദി പറയാൻ
വാക്കുകൾ കിട്ടിയില്ല….
കിട്ടിയെങ്കിലും പറയില്ലായിരുന്നു..
കാരണം ശബ്ദവും കൊണ്ടുപോയ
ആൾ ഇനിയും അത് തിരിച്ചു
നൽകാൻ തയ്യാറായിട്ടില്ല…
അയാൾ വരുന്നത് വരെ എല്ലാവരും
ക്ഷമിക്കണം…
-മർത്ത്യൻ-



Categories: കവിത

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.