കവിതയെഴുതൽ

rusticഞാൻ മറ്റുള്ളവർ
കുഴിച്ചിട്ട കവിതകൾ
തിരഞ്ഞെടുത്ത് ചൊല്ലി
നടന്നവനാണ്…
പക്ഷെ ആ കുറ്റത്തിന്
എന്നെ കുഴിച്ചു മൂടണം
എന്നായപ്പോൾ ഞാനും
കവിതയെഴുതിത്തുടങ്ങി…
ഇനി എന്റെ കവിത
വായിക്കുന്നവരെ കുഴിച്ചു
മൂടി കഴിഞ്ഞോളാം…
-മർത്ത്യൻ-



Categories: കവിത

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.