അതിരുകൾ അവൻ തിരുമാനിച്ചതല്ല
അവർ വേലികെട്ടിയപ്പോൾ അവനെ
അറിയിച്ചതുമില്ല…
പറമ്പുകൾ പലതും വീണ്ടും കൈപ്പിടിയിൽ
വന്ന് ഒതുങ്ങിയിരുന്നു…. പറമ്പിനൊപ്പം
പണവും, പ്രതാപവും, പേരും, പെരുമയും
എല്ലാം കൂടെ വന്നു…
കാലം കഴിഞ്ഞപ്പോൾ വേലികളുടെ ഉയരവും
അതിരുകളുടെ കിടപ്പും, പറമ്പുകളുടെ അളവും
ഒന്നും പ്രസക്തമല്ല എന്നും മനസ്സിലായി
കുഴിയുടെ ആഴമാണ് മുഖ്യം
ആറടിയിൽ ഒട്ടും കുറയാൻ പാടില്ല…
-മർത്ത്യൻ-
മണ്ടൻ ›
Categories: കവിത
മർത്ത്യന്റെ നുറുങ്ങുകൾ
നീതന്നെയാണ് ഞാൻ
ഞാൻ…..
ജീവതാളം
Leave a comment