വൃത്തികെട്ട വരാന്തകളിൽ മഴ
തകർത്തു പെയ്യുമ്പോൾ
പലതും ഒലിച്ചു പോകും…….
ചരടു പൊട്ടിച്ച് പട്ടം
പറന്നുയരുമ്പോൾ
ചുണ്ടിൽ വിടർന്ന ചിരിയും
മെല്ലെ മാഞ്ഞില്ലാതാകും…
ചെറുപ്പത്തിൽ കേട്ട കഥകൾ
കൂട്ടിന് വന്ന് വാർധക്യവുമായി
കിന്നാരം പറയുമ്പോൾ
ഒറ്റപ്പെടലുകളും ഇല്ലാതാവാൻ മതി…
എങ്കിലും നമ്പറുകളും ബന്ധങ്ങളും
നഷ്ടപ്പെട്ട് ലോങ്ങ് ഡിസ്റ്റൻസ്
ബില്ലുകൾ കുറഞ്ഞില്ലാതാകുമ്പോൾ
പ്രവാസിയുടെ യാത്ര
അർത്ഥശൂന്യമായി വഴിമുട്ടി നിൽക്കും….
അന്ന് മുന്നോട്ട് നീങ്ങാൻ
എല്ലാവർക്കും കുറച്ച്
കവിതകളും കഥകളും വേണ്ടെ..?
ഇതാ ഒന്ന്…..
-മർത്ത്യൻ-
Categories: കവിത
മർത്ത്യന്റെ നുറുങ്ങുകൾ
നീതന്നെയാണ് ഞാൻ
ഞാൻ…..
ജീവതാളം
Leave a comment