മിഴി നനയുമ്പോൾ
കാണുന്ന കാഴ്ചകൾക്ക്
മങ്ങലുണ്ടാവുമെങ്കിലും
ആയുസ്സ് കൂടുമത്രെ…
അത് മനസ്സിലേക്ക്
ആഴ്ന്നിറങ്ങി
പറ്റി കിടക്കും
എപ്പോഴെങ്കിലും
സന്തോഷങ്ങളിൽ സ്വയം
മറന്നു പോയാൽ
പൊന്തി വരും
ഒരു കൂസലില്ലാതെ
വഴി മുടക്കി
മുൻപിൽ വന്നു നിൽക്കും…
-മർത്ത്യൻ-
Categories: കവിത
മർത്ത്യന്റെ നുറുങ്ങുകൾ
നീതന്നെയാണ് ഞാൻ
ഞാൻ…..
ജീവതാളം
Leave a comment