നിഴലിന്റെ ചുമലിലേക്ക്
മോഹങ്ങളും, ഭയങ്ങളും, ദുഖങ്ങളും,
പാപങ്ങളും എല്ലാം ഇറക്കി വച്ച്
നെഞ്ചത്തേക്ക് ആണിയും
അടിച്ചിറക്കി അവശനിലയിലാക്കി
നടന്നകന്നപ്പോൾ അവൻ ഓർത്തില്ല
ഇഴഞ്ഞു നീങ്ങിയാണെങ്കിലും
കൂടെ എത്തുമെന്ന്
ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ
നിറകണ്ണുകളോടെ
അവനെ നോക്കി പറഞ്ഞു…
ഞാൻ വിട പറയുന്നു
ഇനി നിന്റെ പിന്നാലെ വരില്ല
ഇനിയുള്ള ദൂരം തനിച്ച്
ഇരുട്ടത്ത് നീ നടന്നു തീർക്കണം…
എനിക്കും വേണം സ്വാതന്ത്ര്യം…
-മർത്ത്യൻ –
Categories: കവിത
മർത്ത്യന്റെ നുറുങ്ങുകൾ
നീതന്നെയാണ് ഞാൻ
ഞാൻ…..
ജീവതാളം
Leave a comment