ചിതലു പിടിച്ച പേരറിയാത്ത ചില
വേദന സംഹാരികളുണ്ടായിരുന്നു
കുട്ടിക്കാലത്ത് അമ്മയുടെ വീട്ടിൽ
മുകളിലെ ഒരു മുറിയിൽ….
ഞാൻ വാശി പിടിച്ചപ്പോൾ
മുത്തശ്ശൻ തുറന്നു തന്നതായിരുന്നു….
ഉപയോഗ ശൂന്യമായത് കൊണ്ടാണ് ചിതല്
വന്നതെന്നും പറഞ്ഞതോർക്കുന്നു
അന്നധികം ചിന്തിച്ചില്ല
ഇന്നാലോചിക്കുമ്പോൾ തോന്നും ശരിയാണ്
വേദനകളെ മാറ്റാൻ അന്നുള്ളവർക്ക്
മനസ്സിലെ നന്മ തന്നെ ധാരാളമായിരുന്നു
ഇന്ന് വേദന സംഹാരികൾ
പല നിറത്തിലും വലുപ്പത്തിലും
നിരന്തരം ഉപയോഗിച്ചിട്ടും
വേദനകൾക്കൊരു കുറവുമില്ല..
എല്ലാ സംഹാരിക്കും ബദലായി
ഒരു പുതിയ വേദന ലാഭം…..
ഇനി വേദനസംഹാരി കമ്പനികളിൽ
പുതിയ വേദനകൾ കണ്ടു പിടിക്കുന്ന
വിഭാഗത്തിൽ ഒരു ജോലി നോക്കാം
മനസ്സേതായാലും നന്നാവില്ല
വേദനയും കുറയില്ല….
പണമെങ്കിലും പോരട്ടെ… അല്ലെ…?
-മർത്ത്യൻ-
Categories: കവിത
Leave a Reply