വഴിയോരത്ത് കണ്ടുമുട്ടുന്ന
ഒരു സ്വപ്നത്തിന്റെ കൈപിടിച്ചാണ്
നമ്മൾ പലരും ജീവിതത്തിൽ
നടന്നു നീങ്ങുന്നത്…
എന്നെങ്കിലും സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ
പെട്ടെന്നൊറ്റപ്പെട്ടു പോകും
അപ്പോൾ തിരിഞ്ഞു നോക്കണം
വരി വരിയായി നില്ക്കുന്നുണ്ടാവും
നമ്മൾ കൂട്ടുപിടിച്ചു നടക്കാൻ മടിച്ച
എത്രയോ സ്വപ്നങ്ങൾ…
പിന്നെ മുന്നോട്ടുള്ള യാത്രകൾ
അവയുടെ കൂടെ വേണം…
നമ്മൾ കൈവിട്ട പോലെ
അവ നമ്മളെ കൈവിടില്ല…
-മർത്ത്യൻ-
‹ അശ്രദ്ധ
Categories: കവിത
Leave a Reply