അസ്തമിച്ച സൂര്യന്
ഈ നശിച്ച ലോകത്തിലേക്ക്
അവസാനമായി വലിച്ചെറിഞ്ഞ
ഏതെങ്കിലും രശ്മിയുടെ
ജാതകം മാറ്റിയെഴുതിയിട്ടാണത്രെ
സമയം അടുത്ത പകലിന്റെ
വരവ് നിശ്ചയിക്കുന്നത്……
കാരണം മാറ്റിയെഴുതാത്ത
ജാതകങ്ങള്‍ സത്യം വിളിച്ചു പറയുമത്രെ
അങ്ങിനെയുള്ള സത്യങ്ങള്‍ ഈ
ലോകത്തിനെ കൂടുതല്‍ നാശത്തിലേക്ക്
നയിക്കുമത്രെ…
ഓരോ മണ്ടന്‍ വിശ്വാസങ്ങളും
വിലയിരുത്തലുകളും….
ഏതായാലും മര്ത്ത്യന് എല്ലാ പ്രഭാതവും
അല്പം നൊസ്സ് കൂടുതല്‍ സമ്മാനിക്കുന്നു
എന്നത് ശരി തന്നെ…
-മര്ത്ത്യന്-
നിനക്ക് ›
Categories: കവിത
മർത്ത്യന്റെ നുറുങ്ങുകൾ
നീതന്നെയാണ് ഞാൻ
ഞാൻ…..
ജീവതാളം
Leave a comment