പ്രാതല്‍

ഒന്ന് പൊട്ടിച്ചൊഴിച്ചു
പിന്നെ ഒന്നു കൂടി
പൊട്ടിച്ചൊഴിച്ചു….
സൂര്യ ഭാഗം മുകളിലായി
തന്നെ തുറിച്ചു നോക്കുന്ന
കൊഴിമുട്ടകളെ അവനും
ആര്‍ത്തിയോടെ നോക്കി
അടുപ്പില്‍ നിന്നും പ്ലേറ്റിലേക്ക്
അതിവിദഗ്ദ്ധമായി കൊരിയിട്ടപ്പോള്‍
അവയും അനുസരണയോടെ പൊട്ടാതെ
ചേര്‍ന്നിരുന്നു……
ബുള്‍സ് ഐ റെഡി…..
-മര്‍ത്ത്യന്‍-



Categories: കവിത

Tags:

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.