ഓണാശംസകള്‍

ഓണം വേണം മലയാളിക്ക്
എല്ലാ വര്‍ഷവും…..
സ്വയം ഓര്‍മ്മപ്പെടുത്താന്‍
തന്റെ നാടിനെ മുഴുവന്‍
വഞ്ചിച്ചതാണ് ദേവന്മാരെന്ന്……
പാലം പണിയാനുള്ള
കുരങ്ങന്മാര്‍ മാത്രമല്ല കേരളത്തില്‍ എന്ന്…..
ദേവരിലും മനുഷ്യരിലും
ശ്രേഷ്ടനായി മലയാളിയായ
ഒരു അസുരനുമുണ്ടായിരുന്നെന്ന്…
കൂട്ടത്തില്‍ ഓര്‍ക്കണം…
ദേവന്മാരെക്കാള്‍ ശ്രേഷ്ടനായാല്‍
അവര്‍ ഇറങ്ങി വരുമെന്ന്
രൂപം മാറി, ആള് മാറി
പാതാളത്തിലേക്ക്‌ ചവുട്ടി താഴ്ത്തുമെന്ന്….
ഓണം മലയാളിയെ ഓര്‍മ്മപ്പെടുത്തണം
പലതും…….
എല്ലാ മലയാളിയിലുമുണ്ട്
അങ്ങിനെ അനേകം ഓണാംശങ്ങള്‍……
ഓര്‍ക്കണം ഓണം വരുമ്പോള്‍….
എല്ലാവര്‍ക്കും മര്‍ത്ത്യന്റെ
ഓണാശംസകള്‍….
-മര്‍ത്ത്യന്‍-



Categories: കവിത

Tags:

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.