ആ കടവാതില് ജനിച്ചത്
കടയുടെ വാതിലിന്റെ പുറത്തല്ലത്രെ
സത്യത്തില്‍ കടക്കാരനതില്‍ പങ്കില്ലത്രെ….
പക്ഷെ കടയില്‍ വന്നവര്‍ പറഞ്ഞത്
മറ്റൊരു കഥയാണ്……..
വടക്ക് നിന്ന് വന്ന
ഹിന്ദിക്കാരന് ചെക്കന്
കടം ചോദിച്ചു വന്ന കടക്കാരന്റെ
പഴയ അടുപ്പം കാര്‍ത്തുവിനെ
തിരിച്ചയച്ചതിന് അവര്‍ പറഞ്ഞു പരത്തിയതാണത്രെ….
കടയും കടക്കാരനും കടവാതിലും
തമ്മിലുള്ള ഈ ഭയങ്കര അപവാദം….
ഈ അപവാദം ഏറ്റുപിടിച്ചതില്‍
ഏതോ ആഗോള സൂപ്പെര്‍മാര്‍ക്കെറ്റിന്റെ
മാര്‍ക്കെറ്റിംഗ് വിഭാഗ തലവനും
ഒരു ആഗോള ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ്
വിഭാഗ തലവനും പങ്കുണ്ടത്രെ….
അവര്‍ അതിനായി കോടികള്‍ മുടക്കിയിരുന്നത്രെ…..
ഏതായാലും സത്യം അറിയാന്‍ ചെന്ന
ടീവിക്കാരെ കണ്ട് കടവാതില് പറന്നു പോയി
ഏതോ ഉത്തരത്തില്‍ തൂങ്ങി കിടന്നത്രെ……
ഇന്നും അത് നാണക്കേട് കാരണം
രാത്രിയെ പുറത്തിറങ്ങുവുള്ളത്രെ……
കടക്കാരന് കടവാതിലിനെ കാണാതെ
വിഷമിച്ച് കടയുടെ വാതിലും പൂട്ടി
ഉമ്മറത്ത് തന്നെ തൂങ്ങി മരിച്ചത്രെ…..
ഹിന്ദിക്കാരന് ചെക്കന് ആകെ അറിയുന്ന
മലയാളം “കടം ഇല്ല” “കടം ഇല്ല”
എന്ന് ഉറക്കെ വിളിച്ച് ഭ്രാന്തനെ പോലെ
എങ്ങോട്ടോ നാട് വിട്ടത്രെ…..
ഇന്ന് ഇത് കുട്ടികളെ പഠിപ്പിക്കാന്‍
മനപ്പൂര്‍വ്വം മറക്കുന്ന ഒരു
കടംകഥയാണത്രെ……
-മര്ത്ത്യന്-
Categories: കവിത
മർത്ത്യന്റെ നുറുങ്ങുകൾ
നീതന്നെയാണ് ഞാൻ
ഞാൻ…..
ജീവതാളം
Leave a comment