ആഗസ്റ്റ്‌ 15

ആഗസ്റ്റ്‌ 15 അടുത്ത് വരുന്നു
മറ്റൊരു സ്വാതന്ത്ര്യ ദിനം വീണ്ടും
കുഴഞ്ഞല്ലൊ…..
വീണ്ടും സ്വയം ചോദിക്കണം….
എന്താണ് ദേശഭക്തി…..
എങ്ങിനെ ആഘോഷിക്കണം…
എങ്ങിനെ കാണിക്കണം എന്റെ ദേശഭക്തി….
ദേശീയ പതാകയില്‍ സ്വയം പുതഞ്ഞ്
ദേശസ്നേഹം പതഞ്ഞു പൊങ്ങുമ്പോള്‍
സഹിക്ക്യവയ്യാതെ നിലവിളിച്ച്…
അഴിമതി കണ്ട് മടുത്ത്….
അതേ ദേശീയപതാകയില്‍ സ്വയം
കത്തിച്ച് ചാമ്പലായി കാണിക്കണൊ….
അതോ….
ദേശീയ പതാകയില്‍ പുതച്ച് ഒളിച്ചും
കളിച്ചും നടക്കുന്ന എല്ലാ സാമൂഹ്യദ്രോഹികളെയും
ഒന്നിച്ച് എണ്ണിപ്പിടിചെടുത്ത്…
പതാക മാറ്റി നഗ്നമാക്കി വരിക്ക് നിര്‍ത്തി
ജയ്‌ വിളിച്ച് ചാട്ടവാറോണ്ട് അടിച്ച്
അവന്മാരെ കൊണ്ട് ജന.ഗന.മന പാടിക്കുമ്പോള്‍
മുഴുവന്‍ രാഷ്ട്രത്തിന്റെയും കൂടെ
ബഹുമാനപൂര്‍വ്വം എഴുന്നേറ്റു നിന്ന്
ഉറക്കെ കൂടെ വിളിച്ച് പറയണോ
ജയ്‌ഹിന്ദ്…..ജയ്‌ഹിന്ദ്…….
ഇനി ഇത് നടന്നില്ലെങ്കില്‍
ഒരു ദിവസത്തേക്കെങ്കിലും
വെറും ഒരു ദിവസത്തേക്കെങ്കിലും
അറിഞ്ഞു കൊണ്ട് അഴിമതിയുടെ
ഭാഗമാകാതിരിക്കണൊ………
ജയ്‌ഹിന്ദ്…..ജയ്‌ഹിന്ദ്…..
അവസാനം പറഞ്ഞത് തന്നെ ആദ്യം ചെയ്യണം
പക്ഷെ അതും നമ്മുടെ ജനതയ്ക്ക്
ഒരു നടത്താന്‍ കഴിയാത്ത സ്വപ്നമാവുമോ…മര്‍ത്ത്യാ..
എല്ലാത്തിന്റെയും കൂടെ മറ്റൊരു
നടത്താന്‍ കഴിയാത്ത ആഗസ്റ്റ്‌ 15 സ്വപ്നം….
-മര്‍ത്ത്യന്‍-



Categories: കവിത

Tags:

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.