ആഗ്രഹങ്ങള്‍
വീണ്ടും നടക്കാതിരിക്കാനായി മാത്രം
ഓരോന്നായി മനസ്സില്‍ ഒരിടമന്വേഷിച്ചു
വരുന്നു…..
ഈ ജീവിതത്തിന്റെ ഒഴുക്കിനെ
പലവഴി തെളിച്ച്
യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും അകലെ
സ്വപ്നത്തിന്റെ ഏതോ –
അസംഭവ ലോകത്ത്
തളച്ചിടാന്‍ ശഠിക്കുന്നു
പലകുറി താകീത് നല്‍കിയിട്ടും
പിന്നെയും ഒന്നും വകവെക്കാതെ
അല്പാല്പ്പമായി കാര്‍ന്നു തിന്നുന്നു
ഒരിക്കലും ഓടുങ്ങില്ലേ മര്‍ത്ത്യാ…
നിന്റെ ഈ നശിച്ച ആഗ്രഹങ്ങള്‍….
Categories: കവിത
മർത്ത്യന്റെ നുറുങ്ങുകൾ
നീതന്നെയാണ് ഞാൻ
ഞാൻ…..
ജീവതാളം
I find myself deeply resonating with the exploration of dreams and their persistence.