എടൊ… മണ്ടാ…. ഒരു വെറും മര കഷ്ണമാണ് ഞാന്‍
ചെണ്ടയോ, മദ്ദളമോ അല്ല നിനക്ക് കൊട്ടിക്കളിക്കാന്‍
കൊട്ടിയാല്‍ ശബ്ദമുണ്ടായെക്കാം…
പക്ഷെ അതില്‍ നീ അന്വേഷിക്കുന്ന
മുഴക്കം ഉണ്ടാവില്ല…
നിന്റെയെന്നല്ല ആരുടേയും സംഗീത ബോധത്തിന്
വഴങ്ങാത്ത, അച്ചടക്കമില്ലാത്ത
വെറും മര കഷ്ണമാണ് ഞാന്‍….
നിനക്കൊരു മഴുവുണ്ടെങ്കില്‍ കൊണ്ട് വാ…
എന്റെ ധര്‍മ്മം, വിധി, നിയമം, ആഗ്രഹം….
എല്ലാം നമുക്ക് നടപ്പാക്കാം…
ഏതെങ്കിലുമൊരു മഴുവിന്റെ അറ്റത്ത് എന്നെങ്കിലും
രണ്ടായി പുനര്‍ജനിക്കുമെന്നോര്‍ത്ത്
വര്‍ഷങ്ങളെത്രയായി….
ഒരു മഴു കൊണ്ട് വാ….
കരുണയില്ലാതെ വെട്ടിമുറിക്ക്……..
-മര്ത്ത്യന്-
‹ പോരെ
Categories: കവിത
മർത്ത്യന്റെ നുറുങ്ങുകൾ
നീതന്നെയാണ് ഞാൻ
ഞാൻ…..
ജീവതാളം
Leave a comment