ഞാനും ഓനും ഓളും കൂടി, ഓന്റെ പടിക്കല്‍ തൊട്ടു കളിച്ച്
ദുബായിക്കാരന് ഒന്റ ബാപ്പ ഓന് കൊടുത്ത പന്ത് കളിച്ച്
ഒന്റുമ്മ ചുട്ട പതിരി തിന്ന് മോറ് കഴകി ബീണ്ടും കളിച്ച്
സുഹറ മന്‍സില്‍ ഹൈദര്‍ കാക്ക ഓന്റെ ബാപ്പേം തെരക്കി ബന്ന്
ഞമ്മളെറിഞ്ഞൊരു പന്തും കൊണ്ട് കണ്ണട ചില്ല് തെറിച്ചും പോയി
ഓന്റെ ബാപ്പ വന്നപ്പോളോ, ഞാളെല്ലാരും പാഞ്ഞോളിച്ച്
വരമ്പും കടന്നു മുക്കില്‍ ബച്ച് കുഞ്ഞികൊയേം അമ്മദും കൂടി
ഓന്റെ വാപ്പ ഞങ്ങളെ നോക്കി ഓളട വീട്ടില്‍ ആദ്യം ചെന്ന്
ഓള ഉമ്മ കരഞ്ഞു പറഞ്ഞ് “ആ ശൈത്താന് ഹമീദ് തന്നെ”
ങാ ന്നും പറഞ്ഞ് ഒന്റ വാപ്പ ഹൈദരേം കൂട്ടി തിരിച്ച് പോയി
ഇത്ര പറഞ്ഞ് കൊയേം അമ്മദും സിനിമ കാണാന്‍ ബസ്സ് കയറി
നേരം വയ്കി, ഓള് കരഞ്ഞ് ഓളട വീട്ടില്‍ മണ്ടി പോയി
ഓള് പോയപ്പം ഓനും തൊടങ്ങി ഓന്റെ പൊരെല് പോണന്നപ്പം
ഞാന്‍ പറഞ്ഞ് ഇങ്ങും പോയിക്കോ, ഇക്ക് മേണ്ട അന്റെ കൂട്ട്
ഇക്കില്ലല്ലോ വീടും കുടീം, പക്കെ അന്റെ വപ്പനല്ലേ ഇന്റെ വാപ്പേം
മര്ത്ത്യന്
Categories: കവിത
മർത്ത്യന്റെ നുറുങ്ങുകൾ
നീതന്നെയാണ് ഞാൻ
ഞാൻ…..
ജീവതാളം
hmmm, vayichu… kozhikodan basha kollam
hmm..vayichu… kozhikodan basha kollam…
കൊള്ളാം.
മാലപ്പടക്കത്തിനു തീ കോളുത്തിയിട്ട്,
അന്തം വിട്ടു നിന്നതുപോലെയായി 🙂
ശരിയ്ക്കും രസിച്ചു 🙂
അപ്പൊ ഇങ്ങളെ ബാപ്പ ആരാ കോയ
കൊള്ളാം നല്ല രസമുണ്ട് ആശംസകള്‍
കലക്കും!!!
ഞമ്മക്ക് ങ്ങടെ കബിത പെരുത്ത് പിടിച്ചിക്ക്ണ് കോയാ.
അപ്പൊ ഞമ്മള് തന്നെ ഇങ്ങടെ ഒന്നാമത്തെ ‘ ഫോളോബറ്” ..
അപ്പോ അങ്ങനെ ആവട്ടെന്നും..
vayichu
Engalu perutha manushana mone