കവിത

മേഖങ്ങള്‍

ഇന്നലെ മേഖങ്ങളെ നോക്കി ഞാനൊന്നു ചിരിച്ചു കളിയാക്കിയെന്നോര്‍ത്ത് അവ പൊട്ടിക്കരയാന്‍  തുടങ്ങി വിതുമ്പി കരഞ്ഞു കൊണ്ടവ മറഞ്ഞു പോയപ്പോള്‍ ഞാനും അവളും നനഞ്ഞ് ഒരു കുടക്കീഴില്‍ കുറ്റബോധത്തോടെ തിരിച്ചു നടന്നു -മര്‍ത്ത്യന്‍-

കാത്തിരുപ്പ്

കാത്തിരുപ്പ് നല്ലതാണ് എന്നെങ്കിലും തീരുമെങ്കില്‍ ഇനി തീരാഞ്ഞാല്‍ നന്നേ മുഷിയും അവസാനം തീര്‍ന്നാലൊ? അതെ കാത്തിരുപ്പിനെ ഓര്‍ത്തായിരിക്കും പിന്നെയുള്ളയിരുപ്പ് മര്‍ത്ത്യന്റെ ഒരു കാര്യം -മര്‍ത്ത്യന്‍-

മാപ്പ്

അകലെ മലകള്‍ക്കപ്പുറം പുകയുയരുന്നു കുടിലുകള്‍ വീണ്ടും കത്തുന്നോ? അതോ പണ്ടെന്നോ കത്തിയ ഓര്‍മ്മകളുടെ കേടാ കനലുകള്‍ നീ ഊതി കത്തിക്കുന്നോ? ഓര്‍മ്മയില്ലേ നിനക്കെന്നെ? പണ്ട് വഴിയോരത്ത് കളഞ്ഞിട്ട ബീഡിക്കുറ്റികള്‍ പെറുക്കി വലിച്ചു നമ്മള്‍ നടന്നതോര്‍മ്മയില്ലേ? അന്ന് ഞാന്‍ നിന്റെ സുഹൃത്തായിരുന്നു അന്ന് വലിച്ച ബീഡികള്‍ ഇന്ന് ഒരു അവസാന ചുമയായ് ചങ്കില്‍ കിടന്നു പുളയുന്നു ഓര്‍മ്മയില്ലേ… Read More ›

നാല് ചോദ്യങ്ങള്‍

പലതും വരും മനസ്സില്‍ പിന്നെ മിന്നി മാഞ്ഞ് പോകും ഞാനും നിന്റെ മനസ്സില്‍ വന്നിരുന്നു പലവട്ടം…. പിന്നെ പലതും പോലെ ഞാനും മിന്നി മാഞ്ഞ് പോയി അല്ലെ? ഇന്ന് വേണ്ട നാളെയാവട്ടെ നാളെയുമുണ്ടാകും നിനക്ക് മറ്റൊരു കാരണം അങ്ങനെ പോയി പോയി ഒരു ദിവസം വരും ഇനിയൊരു നാളെ ബാക്കിയില്ലാതെ അന്ന് നീയെന്ത് ചെയ്യും? മധുരിക്കുന്നെങ്കില്‍… Read More ›

ബ്ലഡ്, സ്വെറ്റ് ആന്‍ഡ് ടിയര്‍സ്

നിലത്തു വീണു പൊട്ടി ചിതറി ഓര്‍മ്മകളുടെ കണ്ണുനീര്‍ തുള്ളികള്‍. ഓരോന്നായ് അവയില്‍ കണ്ടു – മറന്നുപോയ ചില മുഖങ്ങള്‍, പിന്നെ സഞ്ചരിച്ചു പഴകിയ ചില വഴികള്‍ കാതിലേക്ക് ഊര്‍ന്നു വീണ